പാർകിൻസൺസ് മരുന്ന് ഇന്ത്യയിലേക്ക്
text_fieldsപടിഞ്ഞാറൻ രാഷ്ട്രങ്ങളിൽ ഉപയോഗം തുടങ്ങി 15 വർഷങ്ങൾക്ക് ശേഷം പാർകിൻസൺസ് രോഗത്തിനുള്ള മരുന്ന് ഇന്ത്യയില െത്തുന്നു. അപോമോർഫിൻ എന്ന മരുന്നിനാണ് ഇന്ത്യയിൽ വിതരണാനുമതി ലഭിച്ചത്. കാലങ്ങളായി മരുന്ന് വിതരണത്തിന് ഡ്രഗ് കൺേട്രാളർ ഒാഫ് ഇന്ത്യയുടെ അനുമതി നേടി കാത്തിരിക്കുകയായിരുന്നു ന്യൂറോളജിസ്റ്റുകൾ.
അപോമോർഫിനിലെ മോർഫിനാണ് മരുന്നിന് ഇന്ത്യയിലേക്കുള്ള വഴി തടഞ്ഞതെന്ന് പ്രമുഖ ന്യൂറോ സർജൻ ഡോ.എൻ.കെ വെങ്കട്ടരമണ പറയുന്നു. പാർകിൻസൺസ് േരാഗികൾക്ക് നൽകുന്ന ഇൻഞ്ചക്ഷൻ മരുന്നാണിത്. എന്നാൽ പേരിലുള്ള മോർഫിനാണ് മരുന്ന് വിതരണാനുമതിക്ക് തടസമായത്. പല തവണ സർക്കാറിനോട് മരുന്ന് ലഭ്യമാക്കണെമന്ന് ആവശ്യപ്പെട്ടിരുന്നു. നാർക്കോട്ടിക് മോർഫിനിൽ നിന്ന് ഉത്പാദിപ്പിച്ചെടുത്തതാണ് അപോമോർഫിൻ എന്ന് കണ്ട് വിതരണത്തിന് അനുമതി ലഭിച്ചില്ല - വെങ്കട്ടരമണ പറഞ്ഞു.
മരുന്നിെൻറ ആദ്യഘട്ട വിതരണത്തിനായി ഉത്പാദകരായ യു.കെയിെല ബ്രിട്ടാനിയ ഫാർമസ്യൂട്ടിക്കൽ ബംഗളൂരുവിലെ വിക്രം ആശുപത്രിയുമായി കരാറിെലത്തിയിട്ടുണ്ട്. ഇംഗ്ലണ്ടും അമേരിക്കയുമുൾപ്പെടെ പടിഞ്ഞാറൻ രാജ്യങ്ങളിൽ സുലഭമാണ് ഇൗ മരുന്ന്.
തലച്ചോറിെൻറ നാഡീകോശങ്ങളെ ഉത്തേജിപ്പിച്ച് രോഗികൾക്ക് ആശ്വാസം നൽകാൻ മരുന്നിന് സാധിക്കും. രോഗികളുടെ ജീവിതാവസ്ഥയിൽ ഗുണകരമായ മാറ്റം കൊണ്ടുവരാനും ഇതു വഴി സാധിക്കുമെന്ന് പാർകിൻസൺസ് രോഗ വിദഗ്ധനായ ന്യൂറോളജിസ്റ്റ് ഡോ. എൽ.കെ പ്രശാന്ത് പറയുന്നു.
മൂന്ന് മില്ലിലിറ്റർ ഇഞ്ചക്ഷൻ മരുന്നിന് 1500-2000 രൂപയാണ് വില. നിലവിൽ ഇന്ത്യയിൽ വായിലൂടെ കഴിക്കാനുള്ള മരുന്നാണ് രോഗത്തിന് നൽകുന്നത്. ഇത് കൂടുതൽ കാലത്തേക്ക് ഉപകാരപ്പെടില്ല. മെറ്റാരു വഴി ഡീപ് ബ്രെയ്ൻ സ്റ്റിമുലേഷൻ സർജറിയാണ്. തലച്ചോറിനുള്ളിൽ ഇലക്ട്രോഡ്സ് ഘടിപ്പിച്ച് ബാറ്ററിയിൽ പ്രവർത്തിക്കുന്ന സ്റ്റിമുലേറ്റർ വഴി തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന വിദ്യയാണിത്. ഇൗ ശസ്ത്രക്രിയക്ക് 10-15 ലക്ഷം രൂപ ചെലവ് വരും. പുതിയ മരുന്ന് ഇന്ത്യയിലെത്തുന്നതോടെ ചികിത്സയിൽ വൻ മാറ്റത്തിന് സാധ്യതയോടൊപ്പം സാധാരണക്കാർക്കും രോഗശാന്തിക്ക് വഴിയൊരുങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.