വൈമാനിക േജാലി ആരോഗ്യത്തിന് ഹാനികരം?
text_fieldsലണ്ടൻ: വിമാനത്തിൽ പൈലറ്റാവുകയെന്ന സ്വപ്നം കാത്തുസൂക്ഷിക്കുന്നവർ ലോകത്ത് നിരവധിയാണ്. പ്രൗഢിയും സാഹസികതയും ഒത്തിണങ്ങിയ ഇൗ ജോലിക്കുവേണ്ടി ശ്രമിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. അമേരിക്കയിൽ കൗമാരക്കാരിൽ ഇൗ അടുത്ത കാലത്ത് നടന്ന പഠനത്തിൽ 27 ശതമാനക്കാരും ആഗ്രഹിക്കുന്നത് പൈലറ്റാവാനാണ്. മികച്ച ശമ്പളം ലഭിക്കുന്ന ജോലികൂടിയാണ് ൈപലറ്റിേൻറത്. എന്നാൽ, ഇൗ ജോലിയുടെ ആകർഷണീയതക്ക് മങ്ങലേൽപിക്കുന്ന ചില പഠനങ്ങൾ ഇൗ അടുത്തകാലത്ത് പുറത്തുവരുകയുണ്ടായി. ജോലിയുടെ സ്വഭാവം ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്ന് അമേരിക്കൻ ഗവേഷകയായ ഡോ. സൂസൻ മൈക്കലിസ് പറയുന്നു. പൈലറ്റിെൻറ കാബിനിലെ വായുമലിനീകരണം ജീവന് ഭീഷണിയാവുന്നുണ്ടെന്നാണ് കണ്ടെത്തൽ.
2016 ജൂണിൽ പ്രസിദ്ധീകരിച്ച ഇവരുടെ ഗവേഷണ പ്രബന്ധത്തിൽ ഇൗ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും ഒരു വർഷത്തിനുശേഷം പ്രസിദ്ധീകരിച്ച ഇവരുടെ പ്രബന്ധത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. അകാലത്തിൽ മരണമടയുന്ന പൈലറ്റുമാരുടെ എണ്ണം വർഷന്തോറും വർധിച്ചുവരുകയാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. 274 പൈലറ്റുമാരുടെ ആരോഗ്യനിലകളെക്കുറിച്ചുള്ള രേഖകളും പെെട്ടന്ന് മരിച്ചുപോയ 15 പൈലറ്റുമാരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളും വിശദ പഠനത്തിന് വിധേയമാക്കിയതിനുശേഷമാണ് ഡോ. സൂസൻ തെൻറ ശാസ്ത്ര പ്രബന്ധം പുറത്തുവിട്ടിരിക്കുന്നത്.
‘എയറോടോക്സിക് സിൻഡ്രം’ എന്നു പേരുള്ള ഇൗ രോഗം, ദീർഘകാലം വൈമാനികനായി ജോലിചെയ്ത പലർക്കും കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി ഇവർ ചൂണ്ടിക്കാട്ടുന്നു. പൈലറ്റിെൻറ കാബിനിൽ എയർകണ്ടീഷണറും വായു ശുദ്ധീകരിക്കാനുള്ള സംവിധാനങ്ങളുമുണ്ടെങ്കിലും ഇവയിലുണ്ടാവുന്ന പഴുതുകളാണ് പലപ്പോഴും വായുവിനെ മലിനമാക്കുന്നതെന്ന് പഠനത്തിൽ പറയുന്നുണ്ട്. കാബിനിനോട് ചേർന്നുള്ള വിമാനത്തിെൻറ എൻജിനിൽ ഇന്ധനം ഉപയോഗിക്കപ്പെടുേമ്പാഴും യന്ത്രഭാഗങ്ങൾ പ്രവർത്തിക്കുേമ്പാഴുണ്ടാവുന്ന ഉരസലിൽനിന്ന് പുറത്തുവരുന്ന പൊടികളും ഇവയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഒായിലുകൾ ചൂടുപിടിക്കുേമ്പാഴുണ്ടാവുന്ന വാതകങ്ങളുമാണ് അതിസൂക്ഷ്മമായ സുഷിരങ്ങൾ വഴി പൈലറ്റിെൻറ കാബിനിലെത്തി വായുവിനെ മലിനമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.