കഴിക്കുന്ന ആഹാരത്തിൽ പ്ലാസ്റ്റിക് അംശമുണ്ടെന്ന് പഠനം
text_fieldsലണ്ടൻ: ആഹാരത്തിനൊപ്പം നൂറിൽപരം ചെറിയ പ്ലാസ്റ്റിക് അംശങ്ങൾകൂടി നാം അകത്താക്കുന്നുണ്ടെന്ന് പഠനം. കർട്ടനുകൾ, മേശവിരി തുടങ്ങി വീട്ടിനകത്തുള്ള വസ്തുക്കളിൽ നിന്നുള്ള പോളിമറുകളും സിന്തറ്റിക് ഫാബ്രിക്കുകളും വീട്ടിലെ പൊടിപടലവുമായി ചേർന്ന് ഭക്ഷണ പാത്രങ്ങളിൽ പറ്റിപ്പിടിക്കുന്നതിലൂടെയാണ് അവ നമ്മുടെ വയറ്റിലെത്തുന്നത്. യു.കെയിലെ ഹെരിയറ്റ്-വാട്ട് സർവകലാശാലയിലെ ഗവേഷകരാണ് ഞെട്ടിക്കുന്ന കണ്ടെത്തലിനു പിന്നിൽ. പൊടി പറ്റിപ്പിടിക്കുന്ന വിധം പശപശപ്പുള്ള പാത്രം നാല് വീടുകളിൽ ആഹാരസമയത്ത് ഭക്ഷണ പാത്രത്തിനരികിൽ വെച്ചുകൊണ്ടാണ് പരീക്ഷണം നടത്തിയത്.
20 മിനുട്ടിനുള്ളിൽ പതിനാലോളം പ്ലാസ്റ്റിക് അംശങ്ങളാണ് കണ്ടെത്തിയത്്. ഒരു ശരാശരി മനുഷ്യൻ വർഷത്തിൽ 13731 മുതൽ 68415 വരെ അപകടകരമായ ചെറു പ്ലാസ്റ്റിക് ഫൈബർ കഷണങ്ങൾ ആഹാരത്തിനൊപ്പം ഇരുന്നു കഴിക്കുന്നുണ്ടെന്നാണ് ഹെരിയറ്റ്-വാട്ട് സർവകലാശാലയിലെ ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. കടുക്ക(കല്ലുമ്മക്കായ)യിൽ പ്ലാസ്റ്റിക് ഫൈബറിെൻറ അംശം കണ്ടെത്തിയിരുന്നു. ഒരു ശരാശരി മനുഷ്യൻ നൂറ് പ്ലാസ്റ്റിക് കഷണങ്ങൾ ഒരു വർഷത്തിൽ ഇത്തരം ഭക്ഷണങ്ങളിലൂടെ ഉള്ളിലാക്കുന്നുണ്ടെന്നും വ്യക്തമായി.
പൊടിപടലങ്ങളിൽ അടങ്ങിയിരിക്കുന്ന പ്ലാസ്റ്റിക് അംശങ്ങളേക്കാൾ കൂടുതൽ കടൽ ഭക്ഷ്യവിഭവങ്ങളിലാണെന്നു കരുതുന്നവരെ ഇൗ ഫലം വിസ്മയിപ്പിച്ചേക്കാമെന്ന് ഹെരിയറ്റ്-വാട്ട് സർവകലാശാലയിലെ പ്രഫസർ ടെഡ് ഹെൻറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.