പ്രതിരോധ കുത്തിവെപ്പുകളിൽ പോളിയോ വാക്സിനും ഉൾപ്പെടുത്തും
text_fieldsന്യൂഡൽഹി: നവജാത ശിശുക്കൾക്ക് നൽകുന്ന പ്രതിരോധ കുത്തിവെപ്പുകളുടെ കൂടെ ഇനിമുത ൽ കുത്തിവെക്കാവുന്ന പോളിയോ വാക്സിനും ഉൾപ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ അറിയിച്ചു. ശനിയാഴ്ച രാഷ്ട്രപതി ഭവനിൽ നടന്ന ഇൗ വർഷത്തെ പൾസ് പോളിയോ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ അഞ്ച് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകി രാഷ്ട്രപതി രാംനാഥ് കോവിന്ദ് പദ്ധതി ഉദ്ഘാടനം ചെയ്തു.
പ്രതിരോധ കുത്തിവെപ്പുകളിലൂടെ കുഞ്ഞുങ്ങളെ രോഗമുക്തമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി നദ്ദ പറഞ്ഞു. ആഗോള പ്രതിരോധ കുത്തിവെപ്പ് പദ്ധതിയോടൊപ്പം രാജ്യത്ത് നടപ്പാക്കുന്ന ‘മിഷൻ ഇന്ദ്രധനുസ് ഡ്രൈവി’ലൂടെ 90 ശതമാനം കുഞ്ഞുങ്ങളെയും പദ്ധതിക്ക് കീഴിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.