വാഹനങ്ങളിൽ നിന്നുള്ള വായുമലിനീകരണം ഭ്രൂണവളർച്ചയെ ബാധിക്കുെമന്ന് പഠനം
text_fieldsദിനേനയെന്നോണം റോഡുകളിൽ വാഹനത്തിരക്ക് വർധിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. വാഹന ഉപയോഗം ഉണ്ടാക്കുന്ന മലിനീകരണത്തെ കുറിച്ചും അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും ഭൂരിഭാഗം പേരും ബോധവാൻമാരല്ല. ഗർഭിണികളിൽ വാഹനങ്ങൾ സൃഷ്ടിക്കുന്ന മലിനീകരണം തൂക്കം കുറഞ്ഞ കുഞ്ഞിന് ജൻമം നൽകുന്നതിനിടയാക്കുമെന്ന് ലണ്ടനിൽ നടത്തിയ പഠനം തെളിയിക്കുന്നു. ജൻമനാ തൂക്കം കുറഞ്ഞ കുട്ടികൾ പെെട്ടന്ന് രോഗബാധിതരാകും. പലതരം രോഗങ്ങൾക്ക് ഇരയാകുന്ന കുഞ്ഞുങ്ങളുടെ അതിജീവന സാധ്യതയും കുറവാണ്.
വാഹനങ്ങൾ ഉണ്ടാക്കുന്ന വായു മലിനീകരണം ഭ്രൂണവളർച്ചെയ ബാധിക്കുന്നുണ്ട്. ലണ്ടൻ ഇംപീരിയൽ കോളജ്, കിങ്സ് കോളജ് ലണ്ടൻ, യൂണിവേഴ്സിറ്റി ഒാഫ് ലണ്ടൻ എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്. 6,71,501 ഒാളം നവജാത ശിശുക്കളിലാണ് സംഘം പഠനം നടത്തിയത്. ഗർഭിണിയായിരിക്കുേമ്പാൾ മാതാവ് താമസിച്ചിരുന്നത് എവിടെയെന്നും മലിനമാക്കപ്പെട്ട വായുവുമായുള്ള ഇവരുടെ സമ്പർക്കവും വിശകലനം ചെയ്താണ് നിഗമനത്തിെലത്തിയത്.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2.500 കിലോഗ്രാമിൽ കുറഞ്ഞ ഭാരത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് തൂക്കക്കുറവുണ്ട്. തൂക്കക്കുറവ് ആഗോളതലത്തിൽ തന്നെ െപാതു ആരോഗ്യ പ്രശ്നമായാണ് കരുതുന്നത്. ഇത്തരത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ ദീർഘകാലം നീണ്ടു നിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. ഒാരോ വർഷവും ജനിക്കുന്ന 20 മില്യൺ കുഞ്ഞുങ്ങളിൽ 15 മുതൽ 20 ശതമാനവും തൂക്കക്കുറവ് അനുഭവിക്കുന്നുണ്ട്. തൂക്കക്കുറവിന് അന്തരീക്ഷ മലിനീകരണവും കാരണമാകുന്നുണ്ടെന്നാണ് ലണ്ടനിൽ നടത്തിയ പഠനം തെളിയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.