ഗർഭകാലത്തെ പുകവലി കുഞ്ഞിെൻറ കേൾവിയെ ബാധിക്കുമെന്ന് പഠനം
text_fieldsടോക്യോ: ഗർഭം ധരിച്ചവേളയിലും പിറവിക്കുശേഷവുമുള്ള പുകവലി കുഞ്ഞിെൻറ കേൾവിശക്തിയെ ബാധിക്കുമെന്ന് പുതിയ പഠനം. ജപ്പാനിലെ കുഞ്ഞുങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഇൗ കണ്ടെത്തൽ. 2004നും 2010നും ഇടയിൽ ജനിച്ച മൂന്നു വയസ്സുള്ള 50,734 കുട്ടികളെയാണ് ഇതിനായി ജപ്പാനിലെ ക്യോേട്ടാ സർവകലാശാലയിലെ ഗവേഷകർ പരിശോധിച്ചത്.
പല പ്രസിദ്ധീകരണങ്ങളിലൂടെയും ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും ഗർഭിണികളായ സ്ത്രീകളുടെ ഇടയിൽ ഇപ്പോഴും പുകവലിക്കുന്നവരുണ്ടെന്നും സർവകലാശാലയിലെ കോജോ കവാകാമി ചൂണ്ടിക്കാട്ടുന്നു.
‘പീഡിയാട്രിക് ആൻഡ് പെരിനാറ്റൽ എപിഡെമിയോളജി’യിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഇങ്ങനെയുള്ളവർക്ക് ജനിക്കുന്നവരുടെ കുട്ടികളിൽ മറ്റു കുട്ടികളേക്കാൾ 68 ശതമാനമാണ് കേൾവിത്തകരാറിനുള്ള സാധ്യതയെന്ന് പറയുന്നു.
കുഞ്ഞിന് നാലു മാസമാവുേമ്പാഴുള്ള മാതാപിതാക്കളുടെ പുകവലിമൂലം മറ്റുള്ളവരുടേതിനേക്കാൾ ഇതിന് രണ്ടര മടങ്ങോളം സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.