ഖത്തറിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തു
text_fieldsദോഹ: രാജ്യത്ത് പുതിയ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻേഡ്രാം കൊറോണ വൈറസ് (മെർസ്) റിപ്പോർട്ട് ചെയ്തു. പൊതു ആരോഗ്യ മന്ത്രാലയം അറിയിച്ചതാണിക്കാര്യം. ഈ വർഷം രണ്ടാമത്തെ തവണയാണ് കൊറോണ വൈറസ് ബാധ റിേപ്പാർട്ട് ചെയ്യപ്പെടുന്നത്. 25കാരനായ പ്രവാസിയിലാണ് രോഗം സ്ഥിരീകരിച്ചത്. 2012 മുതൽ ഇതുവരെ 20 കേസുകളാണ് ഖത്തറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇൗ കാലയളവിൽ അസുഖ ബാധിതരായ ഏഴുപേർ മരണമടയുകയും ചെയ്തു. അടുത്തിടെ ഇൗ രോഗബാധ കണ്ടെത്തിയത്.
62കാരനിലായിരുന്നു. എന്നാൽ ഹമദ് ആശുപത്രിയിൽ വിദഗ്ധ പരിചരണത്തിലൂടെ ഇദ്ദേഹത്തിെൻറ അസുഖം ഭേദമാക്കിയതായും അധികൃതർ അറിയിച്ചു. ഇപ്പോൾ യുവാവ് പനി, കഫക്കെട്ട്, ജലദോഷം, ശരീരവേദന എന്നിവയെ തുടർന്ന് ൈപ്രമറി ഹെൽത്ത് കെയർ സെൻ്ററിലെത്തി നടത്തിയ പരിശോധനയിലാണ് അസുഖം കണ്ടെത്തിയത്. ഹമദ് മെഡിക്കൽ കോർപറേഷൻ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അസുഖ നില ഗുരുതരമല്ലെങ്കിലും രോഗിയെ കിടത്തി ചികിൽസിക്കുകയാണ്. യുവാവ് അടുത്തിടെ മറ്റ് വിേദശ രാജ്യങ്ങളിൽ പോയിട്ടില്ലെന്നും ഇദ്ദേഹത്തിന് മറ്റ് അസുഖങ്ങൾ ഇല്ലായെന്നും അധികൃതർ വ്യക്തമാക്കി. മെർസ് ബാധയുണ്ടാകാനുള്ള േസ്രാതസ് കണ്ടെത്തുക എന്ന ലക്ഷ്യത്തിെൻറ ഭാഗമായി ആരോഗ്യ സംരക്ഷണ, സാംക്രമിക രോഗ നിയന്ത്രണ വകുപ്പിലെ അടിയന്തര സംഘം അന്വേഷണം തുടങ്ങിയിട്ടുണ്ട്.
രോഗിയുമായി ബന്ധപ്പെട്ട മറ്റാർക്കെങ്കിലും രോഗലക്ഷണങ്ങളുണ്ടോയന്നതും കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. ശുചിത്വം പാലിക്കാനും കൈകൾ വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകാനും രോഗംബാധിച്ച മൃഗങ്ങൾക്കൊപ്പമുള്ള സഹവാസം ഒഴിവാക്കാനും പ്രവാസികളോടും പൗരന്മാരോടും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരും രോഗികളും ഇത് കർശനമായി പാലിക്കണം എന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.