ഉപ്പ്, പഞ്ചസാര, കൊഴുപ്പ്... വില്ലൻമാർ
text_fieldsദോഹ: ഖത്തറിലെ പ്രായപൂർത്തിയായവരിൽ അമ്പതുശതമാനം ആളുകൾക്കും വിട്ടുമാറാത്ത പല അസുഖങ്ങളും പിടിപെടാൻ സാധ്യതയെന്ന് കണക്കുകൾ. അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും മറ്റും മൂലം ഇത്തരം രോഗങ്ങൾ പിടിപെടാനുള്ള മൂന്നോ അതിലധികമോ ഘടകങ്ങൾ ഖത്തരികളായ ആളുകളിലുണ്ടെന്ന് പഠനങ്ങളിൽ തെളിയുന്നുണ്ടെന്ന് െപാതുജനാരോഗ്യമന്ത്രാലയം ഉന്നത അധികാരി ഡോ. അൽ മുതാവ പറഞ്ഞു. സർവേകളിലാണ് ഇക്കാര്യങ്ങൾ തെളിയുന്നത്. രോഗസാധ്യത ഇല്ലാതാക്കുകയും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്തുള്ള ബോധവത്കരണപരിപാടികൾ ജനങ്ങൾക്കിടയിൽ നടത്തുമെന്നും അവർ പറഞ്ഞു. മോശമായ ഭക്ഷണശീലങ്ങളും വ്യായാമമില്ലാത്ത ജീവിതവും മൂലമുണ്ടാക്കുന്ന അപകടകരമായ ആരോഗ്യാവസ്ഥ സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കും.
പ്രായപൂർത്തിയായ ഒരാൾ അഞ്ചു ഗ്രാം ഉപ്പ് മാത്രമേ ഒരു ദിവസം ഉപയോഗിക്കാൻ പാടുള്ളൂവെന്ന് ലോകാരോഗ്യസംഘടന പറയുന്നു. 35 ഗ്രാമിൽ കൂടുതൽ പഞ്ചസാര ശരീരത്തിൽ ഒരു ദിവസം ചെല്ലരുത്. ഒരു ശതമാനത്തിൽ കൂടുതൽ കൊഴുപ്പ് വേണ്ട. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും ദേശീയ ആരോഗ്യ നയത്തിെൻറയും ദേശീയ പോഷകാഹാര-കായികാധ്വാന പദ്ധതിയുടെയും ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനും പൊതുജനാരോഗ്യമന്ത്രാലയം വിവിധ പരിപാടികളാണ് കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്. മാറാരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ കുറക്കുകയെന്നത് പരമപ്രധാനമാണ്. പഞ്ചസാരയും ഉപ്പും നിശ്ചിത അളവിൽ അല്ലാതെ കൂടുതൽ ശരീരത്തിൽ ചെല്ലുന്നത് ഏെറ അപകടകരമാണ്. ഇതിനായി രാജ്യത്തെ ബേക്കറികളുമായി 2014 മുതൽ മന്ത്രാലയം സഹകരിച്ച് പ്രവർത്തിച്ചുവരുന്നു. ബ്രഡ് പോലുള്ള ഉൽപന്നങ്ങൾ ഉണ്ടാക്കുേമ്പാൾ ഉപ്പിെൻറ ഉപയോഗം 30 ശതമാനം കുറക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അന്താരാഷ്ട്ര ഏജൻസികളുെട സഹായത്തോടെ രാജ്യത്തെ ഭക്ഷണപദാർത്ഥങ്ങളിലെ ഉപ്പിെൻറ അളവ് എത്രയാണെന്ന് വിലയിരുത്തിവരുന്നുണ്ട്. രാവിലത്തെ ഭക്ഷണത്തിലും ബ്രഡിലും ഉപ്പിെൻറ അളവ് കുറച്ചുകൊണ്ടുവരാൻ ഇതിലൂടെ കഴിയും. ഉപ്പ്, കൊഴുപ്പ്, പഞ്ചസാര തുടങ്ങിയവ ബേക്കറി ഉത്പന്നങ്ങളുടെ പ്രധാനഘടകമാണ്. ഇതിനാൽ ഇവ രണ്ടിെൻറയും ഉപയോഗം കുറക്കുേമ്പാൾ ബദൽ മാർഗങ്ങൾ തേടണം. ലോകാരോഗ്യസംഘടനയുടെ നിർദേശങ്ങൾ പ്രകാരമാണ് പൊതുജനാരോഗ്യമന്ത്രാലയം പ്രവർത്തിക്കുന്നത്. ആരോഗ്യകരമായ ജീവിത രീതിയിലൂടെയും ഭക്ഷണശീലങ്ങളിലൂടെയും ഇത്തരം വലിയ രോഗങ്ങൾ പിടിപെടാൻ കാരണമായ ഘടകങ്ങൾ ഒഴിവാക്കാൻ കഴിയും. ആരോഗ്യമന്ത്രാലയത്തിെൻറ നേതൃത്വത്തിൽ ഇതുസംബന്ധിച്ച രണ്ട് ശിൽപശാലകൾ കഴിഞ്ഞ ദിവസം നടന്നു. ലോകാരോഗ്യസംഘടനയുടെ പോഷകാഹാര കാര്യങ്ങൾക്കുള്ള റീജിയനൽ അഡ്വൈസർ ഡോ. അയൂബ് അൽ ജവാൽദേഹ്, ഇൻറർനാഷനൽ കൺസൾട്ടൻറ് ഡോ. കരൻ മെക്കാൾ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.