വ്യായാമം നല്ലത്, നോമ്പു തുറന്ന ഉടനെ വേണ്ട
text_fieldsറമദാനിൽ വ്യായാമം പതിവാക്കുന്നവരുണ്ട്. നോമ്പിെൻറ ക്ഷീണം കാരണം പകൽ അധികം മേലനങ്ങാത്തതിനാൽ രാത്രി വ്യായാമം ചെയ്യുന്നതാണ് അറബ് നാടുകളിലെ രീതി. ദുബൈയിൽ വ്യാപകമായ രാത്രി കായിക മേളകൾ തന്നെ നടക്കും. പക്ഷെ നോമ്പ് തുറന്ന ഉടനെ അമിത അധ്വാനമുള്ള വ്യായാമങ്ങളിൽ ഏർപ്പെടാതിരിക്കുന്നതാണ് നല്ലത്.
അൽപം പിന്തിച്ച ശേഷം എക്സർസൈസ് ചെയ്താൽ അത് ദഹനത്തിനും സഹായകമാവും. വ്യായാമം ചെയ്താലും ചെയ്തില്ലെങ്കിലും ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉണ്ട് എന്ന് ഉറപ്പാക്കണം. ഒന്നാമത് വേനൽ ചൂട് തുടങ്ങിയതിനാൽ നിർജലീകരണ സാധ്യത കൂടുതലാണ്. ഒറ്റത്തവണയായി കുടിക്കാതെ നിശ്ചിത ഇടവേളകളിലായി വെള്ളം കുടിക്കുകയാണ് നല്ലത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.