കാഴ്ച കുറയുന്നതു കണ്ടെത്താൻ പുതിയ ഉപകരണം
text_fieldsന്യൂയോർക്ക്: കണ്ണിലുണ്ടാകുന്ന സമ്മർദ്ദം മൂലം കാഴ്ച നഷ്ടെപ്പടുന്നത് നേരത്തെ കണ്ടെത്താൻ പുതിയ ഉപകരണം. മസൂറി സ്കൂൾ ഒാഫ് മെഡിസിനിലെ ഗവേഷകരാണ് ടോേണാമീറ്റർ എന്ന ഉപകരണം കണ്ടെത്തിയിരിക്കുന്നത്. ഇത് ഉപയോഗിച്ച് കണ്ണിലെ സമ്മർദ്ദം കൃത്യമായി കണക്കാക്കാനാകുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു.
തിമിര ശസ്ത്രക്രിയക്ക് ശേഷമുള്ള ഏറ്റവും സാധാരണമായ പ്രശ്നമാണ് കണ്ണിൽ സമ്മർദ്ദം വർധിക്കുന്നതും വീക്കം ഉണ്ടാകുന്നതും. ഇത് കാഴ്ച നഷ്ടെപ്പടുന്നതിനും അന്ധതക്കും ഇടയാക്കുന്നു. എന്നാൽ ഇപ്പോൾ മർദ്ദം കണക്കാക്കുന്നതിന് ശാസ്ത്രീയ രീതികൾ ഇല്ല.
കണ്ണിൽ ലവണഗുണമുള്ള ലായനി നിറച്ച് അതിൽ ബഡ്സ് ഉപയോഗിച്ച് പരിശോധിക്കുകയാണ് രീതി. ഇത് ഉൗഹക്കണക്ക് മാത്രമാണ്. സർജൻ ചിന്തിക്കുന്നതിനേക്കാൾ കൂടുതൽ സമ്മർദ്ദം രോഗികൾക്ക് ഉണ്ടാകുമെന്ന് മസൂറി സ്കൂൾ ഒാഫ് മെഡിസിനിലെ നേത്ര വിഭാഗം അസോസിയേറ്റ് പ്രഫസർ ജോൺ ജർസ്റ്റഡ് പറയുന്നു.
എന്നാൽ ടോണോമീറ്റർ ഉപയോഗിക്കുകയാണെങ്കിൽ കൃത്യമായി മർദ്ദം കണക്കാക്കാം. ഇത് കണ്ണിലെ മർദ്ദം അളക്കുന്നതിനുള്ള ഇലക്ട്രോണിക് ഉപകരണമാണ്. പക്ഷേ, ഇൗ ഉപകരണം ഇതുവെര ശസ്ത്രക്രിയകൾക്ക് ഉപയോഗിച്ചിട്ടില്ല. ടോണോമീറ്റർ ഉപയോഗിച്ച് മർദം കണ്ടെത്തി നിയന്ത്രിച്ച 170 രോഗികളിൽ കാഴ്ചപടലത്തിൽ നീരുവന്ന് വീങ്ങി കാഴ്ച നഷ്ടെപ്പടാൻ ഇടയാക്കുന്ന മസ്കുല എഡിമ എന്ന രോഗം ബാധിക്കുന്നത് നാലു മടങ്ങ് വരെ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കണ്ണിെൻറ സാധാരണ മർദ്ദം 16 മുതൽ 21 മില്ലിമീറ്റർ ഒാഫ് മെർക്കുറി ആണ്. വർധിക്കുന്ന മർദം സ്വാഭാവികമായി തന്നെ സാധാരണ നിലയിലാകും. പക്ഷേ, അസാധാരണമായി മർദ്ദം വർധിക്കുേമ്പാൾ ആളുകൾക്ക് തലകറക്കവും പുരികത്തിനു മുകളിലായി വേദനയും അനുഭവപ്പെടും. ഇൗ അവസ്ഥയിൽ മർദം നിയന്ത്രിക്കേണ്ടത് അത്യവശ്യമാണ്. ഇല്ലെങ്കിൽ അത് കാഴ്ച പൂർണമായും നശിക്കുന്നതിനിടയാക്കും. മർദ്ദം കൃത്യമായി അളക്കാൻ കഴിഞ്ഞാൽ മാത്രമേ അത് നിയന്ത്രിക്കാനും സാധിക്കൂ. അതിനാൽ ടോണോമീറ്റർ ഉപയോഗിച്ച് മർദ്ദം കൃത്യമായി കണ്ടെത്തി നിയന്ത്രിക്കുകയാണ് വേണ്ടതെന്നും പ്രഫ. ജോൺ ജർസ്റ്റഡ് പറഞ്ഞു. ഇതിന് രോഗികൾ കൂടുതൽ പണം ചെലവഴിക്കേണ്ടതായി വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.