ചൈനയിൽ അപകടകരമായ മറ്റൊരു വൈറസ് കൂടി
text_fieldsബെയ്ജിങ്: കോവിഡ്-19 മഹാമാരി പോലെ ലോകംമുഴുക്കെ പടരാവുന്ന അത്യന്തം അപകടകരമായ വൈറസ് ചൈനയിൽ തിരിച്ചറിഞ്ഞതായി ശാസ്ത്രജ്ഞർ. പന്നികളിൽ കണ്ടെത്തിയ വൈറസ് ജനിതകഘടനമാറ്റം വഴി മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പടരാൻശേഷി ആർജിച്ചാൽ മറ്റൊരു മഹാദുരന്തത്തിനാകും സാക്ഷിയാകുകയെന്ന് അവർ മുന്നറിയിപ്പു നൽകുന്നു.
2011 മുതൽ 2018വരെ കാലയളവിൽ പന്നികളിൽ തിരിച്ചറിഞ്ഞ വൈറസ് മനുഷ്യരിലേക്ക് വ്യാപകമായി പടർന്നിട്ടുണ്ട്. പന്നി ഫാമുകളിൽ ജോലിയെടുത്തവരുടെ രക്തത്തിലാണ് വൈറസിെൻറ സാന്നിധ്യം സ്ഥിരീകരിച്ചത്.
പക്ഷേ, മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പടർന്നതായി തെളിഞ്ഞിട്ടില്ല. വൈകാതെ മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കും വ്യാപിച്ചുതുടങ്ങുമോ എന്നാണ് ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.