സ്വകാര്യാശുപ്രതികളിൽ ഡ്രഗ്സ് ഇൻറലിജൻസ് നിരീക്ഷണം
text_fieldsപാലക്കാട്: കൊറോണറി സ്െറ്റൻറുകളുടെ വിലനിയന്ത്രണം ഉറപ്പാക്കാൻ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധന ശക്തമാക്കി. അമിതവിലക്ക് വിൽപന നടത്തുന്നവർക്കെതിരെ അവശ്യവസ്തു നിയമപ്രകാരം നടപടി സ്വീകരിക്കും. അമിതവില ഇൗടാക്കുന്നത് തടയാൻ ആശുപത്രികളിൽ പരിശോധന നടത്താൻ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻ.പി.പി.എ) സംസ്ഥാന ഡ്രഗ്സ് കൺട്രോളർമാരെ ചുമതലപ്പെടുത്തി.
ആൻജിയോപ്ലാസി ഉൾപ്പെടെയുള്ള ഹൃേദ്രാഗ ചികിത്സനിരക്കുകൾ പരിശോധിക്കാൻ നിർദേശമുണ്ട്. ആശുപത്രി ബില്ലുകളിൽ കോറോണറി സ്റ്റെൻറിെൻറ വില, ബ്രാൻഡ് നാമം, ബാച്ച് നമ്പർ, നിർമാണ കമ്പനി എന്നിവയുടെ വിശദാംശങ്ങൾ രേഖപ്പെടുത്തണമെന്ന് എൻ.പി.പി.എ നിർദേശമുണ്ട്.
ഡ്രഗ്സ് കൺേട്രാൾ ഇൻറലിജൻറ് വിഭാഗത്തിെൻറ പരിശോധനയെ തുടർന്ന് സ്റ്റെൻറിന് അമിതവില ഇൗടാക്കിയ കൊല്ലം, പത്തനംതിട്ട ജില്ലയിലെ രണ്ട് സ്വകാര്യ ആശുപത്രി മാനേജ്െമൻറുകൾ രോഗികൾക്ക് പണം തിരിച്ചുനൽകി. കൊല്ലം ജില്ലയിലെ ആശുപത്രി 29,600 രൂപ മാത്രം വിലയുള്ള ഗ്രഡ് ഇല്യൂട്ടിങ് സ്െറ്റൻറിന് 66,000 രൂപയും പത്തനംതിട്ടയിലെ ആശുപത്രി 44,000 രൂപയുമാണ് നിയമവിരുദ്ധമായി ഇൗടാക്കിയത്.
വില നിജപ്പെടുത്തി എൻ.പി.പി.എ കഴിഞ്ഞ െഫബ്രുവരി 13നാണ് വിജ്ഞാപനം പുറപ്പെടുവിപ്പിച്ചത്. നേരത്തെ 30,000 മുതൽ 75,000 രൂപ വരെ ഇൗടാക്കിയിരുന്ന ബെയർ മെറ്റൽ സ്റ്റെൻറിെൻറ വില 7260 രൂപയായി നിജപ്പെടുത്തി. ഗ്രഡ് ഇല്യൂട്ടിങ് സ്െറ്റൻറിെൻറ പഴയ വില 22,000 മുതൽ 1.75 ലക്ഷം വരെയായിരുന്നു.
പുതിയ ഉത്തരവ് പ്രകാരം ഇതിന് 29,600 രൂപ മാത്രമേ ഇൗടാക്കാവൂ. നിശ്ചിതകാലത്തിനുശേഷം സ്വയം അലിഞ്ഞില്ലാതാവുന്ന തരം സ്റ്റെൻറുകൾക്ക് 1.25 ലക്ഷം രൂപയായിരുന്നു പഴയ വില. ഇതും 29,600 രൂപയായി എൻ.പി.പി.എ നിജപ്പെടുത്തി. നിയന്ത്രണം മറികടക്കാൻ സ്വകാര്യ ആശുപത്രികൾ പുതിയ തന്ത്രങ്ങൾ പുറത്തെടുത്തിട്ടുണ്ട്.
ഡോക്ടറുടെ ഫീസ്, കാത്ത്ലാബ് ചാർജ് ഉൾപ്പെടെയുള്ളവ ഉയർത്തിയാണ് രോഗികളെ പിഴിയുന്നത്. ദേശീയ വില നിയന്ത്രണ അതോറിറ്റിയുടെ (എൻ.പി.പി.എ) വെബ്സൈറ്റിൽ സ്റ്റെൻറുകളുടെ വിലനിയന്ത്രണം സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള പരാതികൾ ഒാൺലൈനായി രജിസ്റ്റർ ചെയ്യാമെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.