ആശ്വസിക്കാം; ആത്മഹത്യനിരക്ക് താഴുന്നു
text_fieldsകൊച്ചി: ആത്മഹത്യമുനമ്പായി പേരെടുത്ത കേരളത്തിന് ആശ്വസിക്കാവുന്ന വാർത്ത. സംസ്ഥ ാനത്ത് ആത്മഹത്യനിരക്ക് കുറയുന്നു. കേരള മെൻറൽ ഹെൽത്ത് അതോറിറ്റി റിപ്പോർട്ടിലാണ് ഇൗ വിവരം. സംസ്ഥാനത്തെ ആത്മഹത്യകൾ സംബന്ധിച്ച് 2015ലാണ് ഏറ്റവും ഒടുവിൽ പഠനം നടന്നത്.
സംസ്ഥാനത്ത് ആത്മഹത്യനിരക്ക് 2014ൽ ലക്ഷം പേർക്ക് 24.9 എന്നതായിരുന്നു. 2015ൽ ഇത് 22.6 ആയി കുറഞ്ഞു. 2014ൽ ആകെ 8446 പേർ ആത്മഹത്യ ചെയ്തപ്പോൾ തൊട്ടടുത്ത വർഷം 7692 ആയിരുന്നു. എന്നാൽ, മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് യുവാക്കൾക്കിടയിലും കുടുംബങ്ങൾക്കിടയിലും ആത്മഹത്യനിരക്ക് ഉയരുകയാണ്. മൂന്നുപതിറ്റാണ്ടിനിടെ കേരളത്തിൽ ആത്മഹത്യനിരക്ക് ഏറ്റവും കൂടുതൽ 2002ലായിരുന്നു, ലക്ഷം പേരിൽ 30.8 പേർ.
മുൻവർഷത്തെ അപേക്ഷിച്ച് തൃശൂർ, കോഴിക്കോട് ജില്ലകളിൽ മാത്രമാണ് ആത്മഹത്യനിരക്കിൽ നേരിയ വർധനയുള്ളത്. തൃശൂരിൽ ലക്ഷം പേരിൽ 26.68 എന്നത് 26.87ഉം കോഴിക്കോട് 18.12എന്നത് 18.75ഉം ആയി.
ആത്മഹത്യ ചെയ്യുന്നവരിൽ 0.5 ശതമാനം 14 വയസ്സിൽ താഴെയുള്ളവരാണ്. 19.7 ശതമാനം 14നും 29നും ഇടയിൽ, 28.6 ശതമാനം 30നും 44നും ഇടയിൽ, 29.7 ശതമാനം 45നും 59നും ഇടയിൽ, 21.5 ശതമാനം 60ന് മുകളിൽ എന്നിങ്ങനെയാണ് മറ്റ് പ്രായക്കാർക്കിടയിലെ ആത്മഹത്യനിരക്ക്. 72 ശതമാനം ആത്മഹത്യകളും വിവാഹിതർക്കിടയിലാണ്. 2015ൽ സംസ്ഥാനത്ത് 210 കർഷകർ ആത്മഹത്യ ചെയ്തതായും റിപ്പോർട്ടിലുണ്ട്.
39.9 ശതമാനം ആത്മഹത്യകൾക്കും കാരണം കുടുംബപ്രശ്നങ്ങളാണ്. സ്വയം ജീവനൊടുക്കുന്നവരിൽ 5.4 ശതമാനം മയക്കുമരുന്ന് അടിമകളാണ്. പട്ടിണി മൂലമുള്ള ആത്മഹത്യ 0.04 ശതമാനം മാത്രമാണ്
മുന്നിൽ തിരുവനന്തപുരം; പിന്നിൽ മലപ്പുറം
ആത്മഹത്യനിരക്കിൽ മുന്നിൽ തിരുവനന്തപുരം ജില്ലയാണ്. ലക്ഷത്തിന് 35.33. ഇടുക്കി, വയനാട്, കൊല്ലം ജില്ലകളാണ് തൊട്ടുപിന്നിൽ. യഥാക്രമം 34.7, 34.11, 27.83. ആത്മഹത്യനിരക്കിെൻറ വർധനയിലും മുന്നിൽ തിരുവനന്തപുരംതന്നെ. മലപ്പുറമാണ് ആത്മഹത്യ ഏറ്റവും കുറവുള്ള ജില്ല. ലക്ഷത്തിന് 8.16.
ശിശുമരണ നിരക്ക് ഏറ്റവുംകുറവ് കേരളത്തില്‍
തിരുവനന്തപുരം: കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തുവിട്ട വാര്‍ഷിക ശിശുമരണ നിരക്കില്‍ ഏറ്റവുംകുറവ് രേഖപ്പെടുത്തിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഒന്നാമത്. ശിശുമരണം കുറക്കുന്നതില്‍ പരമാവധി പുരോഗതി കൈവരിച്ച സംസ്ഥാനമെന്ന നിലയിലാണ് കേരളത്തിന് ഈ അംഗീകാരം ലഭിച്ചത്. മിസോറം, കര്‍ണാടക സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. ‘പൊതുജനാരോഗ്യ മേഖലയിലെ പുത്തന്‍രീതികളും പകര്‍ത്താവുന്ന ശീലങ്ങളും’ വിഷയത്തില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അസമിലെ കാസിരംഗയില്‍ സംഘടിപ്പിച്ച ദേശീയ സമ്മേളനത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
മാതൃ-ശിശുമരണ നിരക്ക് കുറക്കാൻ സംസ്ഥാനം ആവിഷ്കരിച്ച് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്കുള്ള അംഗീകാരമാണിതെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 2020ഓടെ ശിശുമരണ നിരക്ക് എട്ടാക്കി കുറക്കുകയാണ് സര്‍ക്കാറിെൻറ ലക്ഷ്യം. നിപ വൈറസ് പ്രതിരോധവും അനുഭവവും, ശലഭം-കുഞ്ഞ് ഹൃദയങ്ങള്‍ക്കായുള്ള ഹൃദ്യം, ഹൈപര്ടെന്ഷന് മാനേജ്മെൻറ്, ക്ഷയരോഗ നിയന്ത്രണം, നൂല്‍പ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം മാതൃക എന്നീ പദ്ധതികളാണ് കേരളത്തില്‍നിന്ന് തെരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.