സൂര്യാഘാതം: മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
text_fieldsതൃശൂര്‍: അന്തരീക്ഷ ഊഷ്മാവ് വര്‍ധിച്ച സാഹചര്യത്തില്‍ സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ്. ഉച്ചക്ക് 11 മുതല്‍ മൂന്ന് വരെ നേരിട്ട് വെയില്‍ കൊള്ളുന്നത് കഴിയുന്നതും ഒഴിവാക്കണം. പുറത്ത് പോകേണ്ടിവന്നാല്‍ കുട ഉപയോഗിക്കുന്നതാണ് നല്ലത്. ധാരാളം പാനീയങ്ങള്‍ കുടിക്കുകയും പഴങ്ങളും സാലഡും കഴിക്കുകയും ചെയ്യുന്നതും നല്ലതാണ്.
ക്ഷീണം, തലകറക്കം, രക്തസമ്മര്‍ദം കുറയല്‍, തലവേദന, പേശീവേദന, അസാധാരണ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്‍െറ അളവ് തീരെകുറയുകയും കടും മഞ്ഞനിറത്തില്‍ ആവുകയും ചെയ്യുക, ദേഹത്ത് പൊള്ളലേറ്റപോലെ പാടുകള്‍ കാണുക, ബോധക്ഷയം എന്നിവയാണ് സൂര്യാഘാതം ഏല്‍ക്കുന്നതിന്‍െറ ലക്ഷണം. സൂര്യാഘാതം ഏറ്റവര്‍ക്ക് കൃത്യമായി പരിചരണം ലഭിച്ചില്ളെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകും.
തലച്ചോറ്, ഹൃദയം, ശ്വാസകോശം, കരള്‍, വൃക്കകള്‍ എന്നിവയെ ബാധിച്ച് മരണത്തിനുപോലും കാരണമാകാറുണ്ട്. സൂര്യാഘാതമേറ്റതായി സംശയം തോന്നിയാല്‍ തണലത്തോ എ.സിയിലോ വിശ്രമിക്കുകയും ഒഴിവാക്കാവുന്ന വസ്ത്രങ്ങള്‍ നീക്കം ചെയ്ത് ശരീരം തണുപ്പിക്കുകയും വേണം. ധാരാളം പാനീയങ്ങള്‍ കുടിക്കണം. അതുകൊണ്ടും മെച്ചപ്പെടുന്നില്ളെങ്കില്‍, പ്രത്യേകിച്ച് ബോധം വീണ്ടെടുക്കുന്നില്ളെങ്കില്‍ ഉടന്‍ വിദഗ്ധ ചികിത്സ തേടണം.
മുതിര്‍ന്ന പൗരന്‍മാര്‍, കുഞ്ഞുങ്ങള്‍, ദീര്‍ഘകാല രോഗങ്ങളുള്ളവര്‍, ദീര്‍ഘനേരം വെയില്‍ കൊള്ളുന്ന ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് സൂര്യാഘാതം എല്‍ക്കാന്‍ കൂടുതല്‍ സാധ്യതയെന്നും ഡി.എം.ഒ മുന്നറിയിപ്പ് നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.