പല്ല് നന്നായാൽ സ്വഭാവം നന്നാവുമോ?
text_fieldsവാഷിങ്ടൺ: പല്ലിെൻറ ഘടന േനാക്കി മനസ്സിെൻറ അവസ്ഥ പ്രവചിക്കുന്നത് ശാസ്ത്രമ ാണെന്നാണ് പുതിയ കണ്ടെത്തൽ. അമേരിക്കയിലെ മസാചൂസറ്റ്സ് ജനറൽ ആശുപത്രിയിലെ മനോ രോഗ വിദഗ്ധൻ ഡോ. എറിൻ ഡണ്ണിെൻറ നേതൃത്വത്തിൽ നടന്ന പഠനത്തിലാണ് കുഞ്ഞുങ്ങളുടെ കൊഴിഞ്ഞുവീണ പാൽപല്ലുകൾ വിശകലനം ചെയ്താൽ കുഞ്ഞിന് ഭാവിയിൽ വിഷാദരോഗം, അമിത ഉത്കണ്ഠ, ബൈപോളാർ ഡിസോഡർ, സ്ക്രീസോഫ്രീനിയ തുടങ്ങിയ മനോരോഗങ്ങൾ വരാനുള്ള സാധ്യതയെക്കുറിച്ച് സൂചന നൽകുമെന്ന് കണ്ടെത്തിയത്.
നേർത്ത ഇനാമലുള്ള പാൽപല്ലുകളുള്ള കുഞ്ഞുങ്ങൾക്ക് പഠനവൈകല്യങ്ങളും ശ്രദ്ധക്കുറവും പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതലെന്നാണ് പറയുന്നത്. വാഷിങ്ടൺ ഡി.സിയിൽ നടന്ന അമേരിക്കൻ അസോസിയേഷൻ ഫോർ ദ അഡ്വാൻസ്മെൻറ് ഒാഫ് സയൻസിൽ ഞായറാഴ്ച പഠനറിപ്പോർട്ട് അവതരിപ്പിച്ചു.
ആറുവയസ്സുള്ള 37 കുഞ്ഞുങ്ങളുടെ കൊഴിഞ്ഞുവീണ പാൽപല്ലുകളാണ് പഠനത്തിന് വിധേയമാക്കിയത്. ഹൈ റെസലൂഷൻ ഇമേജിങ് സാേങ്കതികവിദ്യ ഉപയോഗിച്ചാണ് പരീക്ഷണങ്ങൾ നടത്തിയത്. അസ്ഥികൂടങ്ങളിലെ പല്ലുകൾ പഠനവിധേയമാക്കി ആർക്കിയോളജിസ്റ്റുകൾ ആദിമമനുഷ്യെൻറ ഭക്ഷണവും ജീവിതശൈലിയും മരണകാരണവുമൊക്കെ കണ്ടെത്താറുണ്ടെങ്കിലും പല്ലിൽനിന്ന് മാനസികാവസ്ഥ കണ്ടെത്തുന്നത് ലോകത്തുതന്നെ ഇതാദ്യമാണെന്ന് ഡോ. എറിൻ ഡൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.