ഹയർ സെക്കൻഡറി വിദ്യാർഥികളിൽ പുകയില ഉൽപന്നങ്ങളുടെ ഉപയോഗം വർധിക്കുന്നു
text_fieldsതിരുവനന്തപുരം: കേരളത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കിടയിൽ പുകയില ഉൽപന്നങ്ങളുടെ ഉപയോഗം വർധിക്കുെന്നന്ന് തിരുവനന്തപുരം ആർ.സി.സി ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ സർവേ ഫലം. ആർ.സി.സി സർജിക്കൽ ഒാേങ്കാളജി വിഭാഗം അഡീഷനൽ പ്രഫസറും കൊച്ചി കാൻസർ സെൻറർ സൂപ്രണ്ടും ആയ ഡോ.പി.ജി. ബാലഗോപാലിെൻറ നേതൃത്വത്തിൽ നടത്തിയ സർവേയിലാണ് കണ്ടെത്തൽ.
29.6 ശതമാനം ആൺകുട്ടികൾ പുകയില ഉൽപന്നങ്ങൾ ഉപേയാഗിക്കുന്നതായി സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മേഖലയിലെ തെരഞ്ഞെടുത്ത 15 സ്കൂളുകളിലായിരുന്നു സാംപിൾ സർവേ. പെൺകുട്ടികളിൽ ഒരാൾപോലും പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്താനായിട്ടില്ല. 5678 കുട്ടികളിലാണ് സർവേ നടത്തിയത്. ഇതിൽ 2567 ആൺകുട്ടികളും 3111 പെൺകുട്ടികളും ഉൾപ്പെടുന്നു. 2567 ആൺകുട്ടികളിൽ 760 പേർ വിവിധയിനം പുകയില ഉൽപന്നങ്ങൾ ഉപേയാഗിക്കുന്നതായി സർവേയിൽ സമ്മതിച്ചിട്ടുണ്ട്. ഇതിൽ 308 പേർ ഒന്നിലധികം പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവരാണ്. കൂടുതൽ വിദ്യാർഥികളും ഉപേയാഗിക്കുന്നത് സിഗരറ്റും പാൻമസാലയുമാണ്. ആൺകുട്ടികളിൽ 253 പേർ (10 ശതമാനം) മദ്യം ഉപേയാഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
സർവേയിൽ പെങ്കടുത്ത കുട്ടികളിൽ 1819 പേരുടെ വീട്ടിലുള്ളവരോ അടുത്ത ബന്ധുക്കളോ പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവരാണ്. 1420 പേരുടെ വീട്ടിലെ മുതിർന്ന അംഗങ്ങൾ മദ്യപിക്കുന്നവരുമാണ്. വിദ്യാർഥികളിൽ 40 ശതമാനം പേരും തമാശക്കായി പുകവലി ആരംഭിച്ചവരാണ്. 18 ശതമാനം പേർക്ക് പ്രചോദനം വീട്ടിലെ മുതിർന്ന അംഗങ്ങളുടെയോ സിനിമാ താരങ്ങളുടെയോ പുകവലിയാണ്. 12 ശതമാനം പേർ കാമ്പസിൽ ഹീറോ ആകാൻ വേണ്ടിയാണ് പുകവലി ആരംഭിച്ചതെന്നാണ് സർവേയിൽ പറഞ്ഞത്.
പുകയിലയും പുകയില ഉൽപന്നങ്ങളും സ്കൂൾ പരിസരത്തെ കടകളിൽ ലഭ്യമാണെന്ന് 2347 കുട്ടികൾ പറഞ്ഞു. സ്കൂളിൽ പുകയില ഉൽപന്നങ്ങൾ രഹസ്യമായി വിൽക്കപ്പെടുന്നതായി 1064 കുട്ടികൾ പറഞ്ഞു. സർവേയിൽ പെങ്കടുത്ത 5678 പേരിൽ 5382 പേരും (94.7 ശതമാനം) പുകയിലയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവാന്മാരാണ്. അടുത്ത സുഹൃത്തുക്കൾ വഴിയും സമീപത്തെ കടകളിൽനിന്നുമായാണ് ഭൂരിഭാഗം കുട്ടികളും പുകയില ഉൽപന്നങ്ങൾ സംഘടിപ്പിക്കുന്നത്. 70 ശതമാനം പേരും സുഹൃത്തുക്കേളാടൊപ്പം കൂട്ടമായിരുന്നാണ് പുകവലിക്കുന്നത്. ആർ.സി.സി ഡയറക്ടർ ഡോ. പോൾ സെബാസ്റ്റ്യെൻറ മാർഗനിർദേശത്തിൽ നടന്ന സർവേയിൽ ഡോ. ബാലഗോപാലിനു പുറമേ കമ്യൂണിറ്റി ഒാേങ്കാളജി വിഭാഗം അസോ. പ്രഫസർ ഡോ. ആർ. ജയകൃഷ്ണൻ, സർജറി വിഭാഗം അസി. പ്രഫസർ ഡോ. നെബു ജോർജ് എന്നിവരും പങ്കാളികളായി. നാഷനൽ സർവേ സ്കീം കമ്മിറ്റി മെംബർ എം. മഹേഷ്ചന്ദ്രൻ സ്കൂൾതലത്തിൽ സർവേക്ക് േനതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.