കുത്തിവെക്കാൻ ഞരമ്പുതേടി വലേയണ്ട; വെയിൻ വ്യൂവർ റെഡി
text_fieldsതിരുവനന്തപുരം: ഇനി കുത്തിവെക്കാനും പരിശോധനക്കായി രക്തമെടുക്കാനും ഞരമ്പ് തേടി ബുദ്ധിമുേട്ടണ്ട, ‘വെയിൻ വ്യൂവർ റെഡി’; ഡ്രിപ്പിടുേമ്പാൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒ ഴിവാക്കാൻ ‘ഡ്രിപോ ഇൻഫ്യൂഷനും’ തയാർ. ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോ ർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, മറ്റ് സാേങ്കതിക സംരംഭകരുമായി ചേർന്ന് ക ണ്ടുപിടിച്ച മെഡിക്കൽ ഉപകരണങ്ങളിൽ ചിലതാണിത്. ഇൗ സാേങ്കതിക വിദ്യകളുടെ കൈമാറ്റവും ഇൻഡസ്ട്രി- ഇന്നവേറ്റർ മീറ്റും ടെക്നോളജി കോൺക്ലേവും ഞായറാഴ്ച നടക്കും. പൂജപ്പുര, ബയോമെഡിക്കൽ ടെക്നോളജി വിഭാഗത്തിലാണ് പരിപാടി നടക്കുന്നത്.
ശ്രീചിത്ര മെഡിക്കൽസ് വികസിപ്പിച്ചെടുത്ത് അഗാപ്പെ ഡയഗ്നോസ്റ്റിക് ലിമിറ്റഡ്, കൊച്ചി നിർമിച്ചതാണ് വെയിൻ വ്യൂവർ. കൈയിൽവെച്ച് ഉപയോഗിക്കാൻ കഴിയുന്ന ചെലവ് കുറഞ്ഞ ഉപകരണമാണിത്. ചെറിയകുട്ടികൾക്കും െഎ.സിയുവിൽ കിടക്കുന്ന രോഗികൾക്കുമാണ് ഏറെ ഉപകാരം. ശ്രീചിത്രയുടെ ബിസിനസ് ഇൻക്യുബേറ്ററായ ടൈമെഡിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പായ ഇവ്ലാബ്സ് ടെക്നോളജീസ് ൈപ്രവറ്റ് ലിമിറ്റഡ് വികസിപ്പിച്ചെടുത്തതാണ് ഡ്രിപ്പോ ഇൻഫ്യൂഷൻ മോണിറ്റർ.
ഞരമ്പുകളിലൂടെ കുത്തിവെക്കുന്ന മരുന്നുകളുടെ ഒഴുക്കിെൻറ നിരക്ക് കൃത്യമായി മനസ്സിലാക്കാനും നിയന്ത്രിക്കാനും സഹായിക്കുന്ന ഉപകരണമാണിത്.
ക്ഷയരോഗം ഉണ്ടോയെന്ന് 30 മിനിറ്റിനുള്ളിൽ അറിയാനാകുന്ന ടി.ബി സ്ക്രീനിങ് ഡിവൈസും മാറ്റിെവക്കൽ ഉൾപ്പെടെ ഹൃദയശസ്ത്രക്രിയ വേളയിൽ ഹൃദയത്തിന് വിശ്രമം നൽകി, പ്രവർത്തനം നിർവഹിക്കുന്ന പാരാകോർപറിയൽ െലഫ്റ്റ് വെൻട്രിക്കുലാർ അസി. ഡിവൈസും സൂക്ഷ്മമായ പൊട്ടലുകളുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകളിൽ ഉപയോഗിക്കുന്ന ഹൈഡ്രോജെൽ, മുറിവുകളിൽ കെട്ടാൻ ഉപയോഗിക്കുന്ന നൂലുപൊങ്ങാത്ത ലിൻറ് ഫ്രീ അബ്സോർബൻറും കാൻസർ ചികിത്സാരംഗത്ത് പുതിയ വഴിത്തിരിവാകാൻ സാധ്യതയുള്ള എസ്.സി.ടി.എ 2010 ഡ്രഗ് സെറം ആൽബുമിനും പുതിയ കണ്ടുപിടിത്തങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.