എന്താണ് ദയാവധം ?
text_fieldsചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ദയാവധത്തിന് ഉപാധികളോടെ അനുമതി നൽകിയത്. ചരിത്രപരമായ വിധിയാണ് സുപ്രീംകോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. ഒന്നരപതിറ്റാണ്ട് നീണ്ട നിയമപോരട്ടങ്ങൾക്ക് ശേഷമാണ് ദയാവധത്തിന് അനുകൂലമായൊരു വിധി കോടതിയിൽ നിന്ന് ഉണ്ടാവുന്നത്. ദയാവധത്തിന് അനുമതി നൽകുന്നത് പ്രശ്നങ്ങൾക്ക് കാരണമാവുമെന്ന കേന്ദ്രസർക്കാർ വാദങ്ങളെ തള്ളിയാണ് സുപ്രീംകോടതിയുടെ വിധി ഉണ്ടായത്.
നിഷ്ക്രിയ ദയാവധം(പാസിവ് യുത്തനേസിയ)
നിഷ്ക്രിയ ദയാവധം അല്ലെങ്കിൽ പാസിവ് യുത്തനേസിയക്കാണ് സുപ്രീംകോടതി അനുമതി നൽകിയുരിക്കുന്നത്. രോഗിയെ മരുന്ന് കുത്തിവെച്ച് പെട്ടന്ന് മരിക്കാൻ അനുവദിക്കുന്ന രീതിയല്ല പാസീവ് യുത്തനേസിയയിൽ നിലവിലുള്ളത്. മെഡിക്കൽ ട്രീറ്റ്മെൻറ് പൂർണമായും ഒഴിവാക്കി രോഗിയെ മരിക്കാൻ അനുവദിക്കുന്നതാണ് പാസീവ് യുത്തനേസിയ. മരുന്നുക്കളും ജീവൻ രക്ഷ ഉപകരണങ്ങളും ഇത്തരത്തിൽ ഒഴിവാക്കും.
രോഗിയുടെ സമ്മതപത്രം
അസുഖം മൂലം ജീവിതത്തിലേക്ക് തിരിച്ച് വരാനാവത്ത അവസ്ഥയുണ്ടാവുേമ്പാൾ രോഗികൾക്ക് മുൻകൂട്ടി ദയാവധത്തിനുള്ള സമ്മതപത്രം എഴുതി വെക്കാം. ഇൗ സമ്മതപത്രത്തിെൻറ അടിസ്ഥാനത്തിൽ അടിസ്ഥാനത്തിൽ മെഡിക്കൽ ബോർഡ് പരിശോധന നടത്തി രോഗിക്ക് ദയാവധം അനുവദിക്കും.
കേസിെൻറ നാൾവഴി
2002ല്‍ ലോക്സഭയില്‍ സ്വകാര്യ ബില്ലിലൂടെയാണ് ദയാവധത്തിന് നിയമനിര്‍മാണം വേണമെന്ന ആവശ്യം ആദ്യമുയര്‍ന്നത്. 2006ല്‍ ദയാവധം നിയമമാക്കാന്‍ നിയമ കമീഷന്‍ ശിപാര്‍ശ ചെയ്തു. എന്നാല്‍, ആരോഗ്യ മന്ത്രാലയം എതിര്‍ത്തു. അതോടെ നിയമനിര്‍മാണത്തിന്‍റെ ചര്‍ച്ച നിലച്ചു. പിന്നീട് കൂട്ട മാനഭംഗത്തിനിരയായി മസ്തിഷ്ക മരണം സംഭവിച്ച മുംബൈയിലെ അരുണ ഷാന്‍ബാഗ് എന്ന നഴ്സിന് ദയാവധം അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതിക്ക് മുമ്പാകെയത്തെി.
2011ല്‍ അരുണ ഷാന്‍ബാഗിന് രണ്ടംഗ സുപ്രീംകോടതി ബെഞ്ച് ആദ്യം ദയാവധം അനുവദിച്ചെങ്കിലും മൂന്നംഗ ബെഞ്ച് വിധി റദ്ദാക്കി. ദയാവധം അനുവദിക്കണമെങ്കില്‍ ശക്തമായ നടപടിക്രമം പാലിക്കണമെന്നും മാര്‍ഗനിര്‍ദേശം തയാറാക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. തുടര്‍ന്നാണ് ദയാവധത്തിന്‍റെ നടപടിക്രമം സംബന്ധിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ കമീഷനെ ചുമതലയേല്‍പിച്ചത്. രണ്ടു വര്‍ഷത്തെ പഠനത്തിനൊടുവില്‍ കഴിഞ്ഞ ജൂണില്‍ കമീഷന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. പിന്നീടാണ് കേസ് ഭരണഘടനാ ബെഞ്ചിനു മുമ്പിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.