ബോറടിക്കുേമ്പാൾ ഉറക്കം വരുന്നത് എന്തുകൊണ്ട്?
text_fieldsടോക്യോ: വിരസതയും ഉറക്കവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ട് എന്നുതന്നെയാണ് മിക്കവരും ഉത്തരം നൽകുക. കാരണം, വിരസത അനുഭവിക്കുേമ്പാൾ അഥവാ ബോറടിക്കുേമ്പാൾ നാം കോട്ടുവായ് ഇടുകയും ഉറക്കത്തിലേക്ക് പതുക്കെ വീഴുകയും ചെയ്യുന്നു. എന്നാൽ, എന്തുകൊണ്ടാണ് വിരസത ഉറക്കത്തെ സൃഷ്ടിക്കുന്നത് എന്ന ചോദ്യത്തോട് ശാസ്ത്രലോകം ഇത്രയുംനാൾ ഉറക്കം നടിച്ചിരിക്കുകയാണെങ്കിലും ജപ്പാനിലെ ഒരുകൂട്ടം ശാസ്ത്രജ്ഞന്മാർ ഇതിനുള്ള ഉത്തരവും കണ്ടെത്തിയിരിക്കുന്നു. ഒരു വ്യക്തിക്ക് സുഖകരം എന്നു തോന്നുന്ന അവസ്ഥയുള്ളപ്പോൾ പ്രചോദിപ്പിക്കപ്പെടുന്ന മസ്തിഷ്കത്തിെൻറ ഒരുഭാഗമായ ഹൈപോതലാമസിെൻറ മധ്യത്തിലുള്ള കേന്ദ്രമാണ് ബോറടിയെ പ്രതിരോധിക്കാൻ ഉറക്കത്തിെൻറ വഴിതേടുന്നെതന്നാണ് കണ്ടെത്തൽ. ആവശ്യത്തിന് ഉറങ്ങിയശേഷം ഉന്മേഷത്തോടെ ഇരിക്കുന്ന വ്യക്തികൾപോലും വിരസതയുണ്ടാക്കുന്ന പ്രക്രിയകളിലേർപ്പെടുേമ്പാൾ ഉറക്കം തൂങ്ങുന്നത് എന്തുകൊണ്ടാണെന്നായിരുന്നു ഗവേഷണ വിഷയം.
മസ്തിഷ്കത്തിെൻറ മുൻഭാഗത്തുള്ള ഇൗ കേന്ദ്രത്തിലെ ന്യൂക്ലിയസുകളാണത്രെ വിരസതയോട് പ്രതികൂലമായി പ്രതികരിക്കുന്നത്. ജപ്പാനിലെ തുഷ്കുബ യൂനിവേഴ്സിറ്റിയിലാണ് ഇതുസംബന്ധിച്ച് ഗവേഷണങ്ങൾ നടന്നത്. ഡോ. യോ ഒയിഷിയുടെ നേതൃത്വത്തിൽ നടന്ന പഠനത്തിെൻറ റിപ്പോർട്ട് ‘നേച്ചർ കമ്യൂണിക്കേഷൻസ്’ എന്ന ശാസ്ത്ര മാസികയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുേമ്പാൾ ഉത്തേജിക്കപ്പെടുന്ന തലച്ചോറിലെ ഇൗ ഭാഗം വിരസമായ സാഹചര്യങ്ങളിൽ ഉത്തേജിക്കപ്പെടാതിരിക്കുകയും ഇവിടെയുള്ള ന്യൂക്ലിയസുകൾക്കിടയിലെ ആശയവിനിമയം മന്ദഗതിയിലാവുകയും ചെയ്യുന്നതോടെയാണ് വ്യക്തി ഉറക്കത്തിലേക്ക് വഴുതുന്നത്. ഒരു വ്യക്തി സ്ഥിരമായി ഉറങ്ങുന്ന സമയത്ത് ഉറക്കംവരുന്നതും ഉണരുന്ന സമയത്ത് സ്വാഭാവികമായി ഉണരുന്നതും തലച്ചോറിലെ ഒരുതരം ‘ബയോളജിക്കൽ ക്ലോക്കി’െൻറ പ്രവർത്തനം മൂലമാണെന്ന് ശാസ്ത്രം നേരത്തെ, കണ്ടെത്തിയിരുന്നു. ഇൗ ജൈവഘടികാരത്തിെൻറ കേന്ദ്രവും തലച്ചോറിലെ ഇൗ ഭാഗമാണെന്ന് പഠനം പറയുന്നു. സ്വാഭാവികമായ ഉറക്കവും ബോറടിക്കുേമ്പാഴുള്ള ഉറക്കവും ഇല്ലാതാക്കാൻ കാപ്പിയിൽ അടങ്ങിയ കഫിൻ എന്ന രാസവസ്തുവിന് കഴിയും എന്നുതന്നെയാണ് ഇൗ പഠനവും തെളിയിക്കുന്നത്. ‘ഇൻസോമാനിയ’ അഥവാ ഉറക്കമില്ലായ്മ രോഗ ചികിത്സയിൽ പുതിയ കണ്ടെത്തൽ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.