സ്ത്രീകൾ ഹൃദ്രോഗത്തെ കരുതിയിരിക്കുക
text_fieldsസ്ത്രീകളിൽ സ്തനാർബുദത്തേക്കാൾ കൂടുതൽ മരണകാരണമാകുന്നത് ഹൃദ്രോഗമാണെന്ന് പഠനങ്ങൾ. ഉയർന്ന രക്തസമ്മർദമാണ് ഹൃദ്രോഗത്തിന് പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. കൊളസ്ട്രോൾ വർധിക്കുന്നത് രക്തസമ്മർദത്തിലേക്കും അതുവഴി ഹൃദ്രോഗത്തിലേക്കും നയിക്കുന്നുവെന്നും പഠനങ്ങൾ പറയുന്നു.
സെേൻറഴ്സ് ഒാഫ് ഡിസീസ് കൺട്രോൾ ആൻറ് പ്രിവൻഷൻ അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം 40നും 59നും ഇടയിൽ പ്രായമുള്ള 17.7 ശതമാനം സ്ത്രീകൾക്കും കൊളസ്ട്രോൾ കുടുതലാണ്. 60ൽ കൂടുതലുള്ള 17.2 ശതമാനം സ്ത്രീകളും ഉയർന്ന കൊളസ്ട്രോൾ മൂലം ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. അമേരിക്കയിൽ 40 വയസുകാരിൽ അഞ്ചിൽ ഒരാൾക്ക് ഉയർന്ന കൊളസ്ട്രോളുണ്ടെന്നാണ് സർവേഫലം പറയുന്നത്. എന്നാൽ മധ്യവയസ്കരായ പുരുഷൻമാരിൽ ഇത് 16.5ഉം 60 ലേറെ പ്രായമുള്ള പുരുഷൻമാരിൽ 6.9 ശതമാനവും മാത്രമാണ്. എന്നാൽ ഇതിന് വ്യക്തമായ കാരണം റിപ്പോർട്ടിൽ പ്രതിബാധിക്കുന്നില്ല.
സ്ത്രീകളിലെ കാൻസർ മരണങ്ങെളല്ലാം കൂട്ടിനോക്കിയാലും ഹൃദ്രോഗം മൂലമുണ്ടാകുന്ന മരണങ്ങൾ അതിലുമേറെയാണെന്ന് കാണാം. എന്നിട്ടും സ്തനാർബുദത്തെ കുറിച്ച് മാത്രമാണ് സ്ത്രീകൾക്ക് ചിന്തയെന്നും ഹൃദ്രോഗ വിദഗ്ധനായ കാൾ പെപിൻ പറയുന്നു.
കൊളസ്ട്രോളും രക്തസമ്മർദ്ദവുമാണ് സ്ത്രീകളിെല ഹൃദ്രോഗത്തിൽ വലിയ പങ്കു വഹിക്കുന്നത്. കൊളസ്ട്രോൾ രക്തക്കുഴലുകളിൽ അടിഞ്ഞ് കൂടി ഒരു ആവരണം രൂപീകരിക്കുകയും അത്മൂലം രക്തക്കുഴലുകൾ ഇടുങ്ങുകയും കട്ടിയേറുകയും ചെയ്യുന്നു. അതിരോസ്ക്ലീറോസിസ് എന്നാണ് ഇൗ അവസ്ഥക്ക് പേര്. ഇത് രക്തത്തിെൻറ ഒഴുക്കിനെ തടയുകയും അത് ഹൃദയാഘാതത്തിലേക്കും സ്ട്രോക്കിലേക്കും നയിക്കുകയും ചെയ്യുന്നുവെന്നും റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.