രുചിയും ഗന്ധവും നഷ്ടമാകൽ കോവിഡ് ലക്ഷണമാകാം
text_fieldsവാഷിങ്ടൺ: മരണക്കൊയ്ത്ത് തുടരുന്ന കോവിഡ്ബാധിതർക്ക് ആറ് പുതിയ ലക്ഷണങ്ങൾ കൂ ടി സ്ഥിരീകരിച്ച് യു.എസ് ആരോഗ്യസമിതി. നേരേത്ത കണ്ടെത്തിയ ലക്ഷണങ്ങളായ പനി, ചുമ, ശ്വാസതടസ്സം എന്നിവക്കുപുറമെ രുചി-വാസനയില്ലായ്മ, പേശീവേദന, തലവേദന, തൊണ്ടവേദന, ശക്തമായ കുളിര്, തുടർച്ചയായ വിറയൽ എന്നിവയും കോവിഡ് ബാധിതരിൽ കാണാമെന്നാണ് കണ്ടെത്തൽ. ശ്വസനത്തിന് പ്രയാസം, നെഞ്ചുവേദന, മുഖത്തും ചുണ്ടിനും നീലനിറം തുടങ്ങിയവയും പെട്ടെന്ന് തിരിച്ചറിയാവുന്ന ലക്ഷണങ്ങളാണ്.
മൂക്കടഞ്ഞ് മണം പിടിക്കാനുള്ള ശേഷി പൊതുവെ പ്രായം ചെല്ലുേമ്പാൾ സംഭവിക്കുന്നതാണ്. ഇത് കോവിഡിെൻറ ലക്ഷണമാണെന്ന് തിരിച്ചറിയാത്തത് ബ്രിട്ടനിൽ സമൂഹ വ്യാപനത്തിന് കാരണമായെന്നുവരെ സംശയമുണ്ട്. കടുത്ത വിറയലോടുകൂടിയ കുളിര് നിരവധി പേരിൽ കണ്ടതായി റിപ്പോർട്ടുകൾ പറയുന്നു. പേശീവേദന യു.എസിൽ 15 ശതമാനത്തോളം കോവിഡ് രോഗികളിൽ റിപ്പോർട്ട് ചെയ്തിരുന്നു. കോശങ്ങളെയും പേശികളെയും വൈറസ് ആക്രമിക്കുേമ്പാഴാണ് പേശീവേദനയുണ്ടാകുന്നത്. അതികഠിനമായ തലവേദനക്കു പുറമെ കൺപോളകൾ, ചെന്നി എന്നിവയിലും വേദന ഏറെ നേരം നിലനിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.