Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightലോകത്ത്​ ആദ്യമായി...

ലോകത്ത്​ ആദ്യമായി രണ്ടു മാതാവുള്ള കുഞ്ഞ്​ പിറന്നു

text_fields
bookmark_border
ലോകത്ത്​ ആദ്യമായി രണ്ടു മാതാവുള്ള കുഞ്ഞ്​ പിറന്നു
cancel

ന്യൂയോര്‍ക്ക്: മൂന്ന് വ്യക്തികളുടെ ഡി എൻ എ ഉപയോഗിച്ച് കൃത്രിമ ഗർഭധാരണത്തിലൂടെ ആദ്യത്തെ കുഞ്ഞ്​ പിറന്നു. മൈറ്റോകോൺഡ്രിയൽ ​ഡോണേഷനിലൂടെയാണ്​അമ്മയുടെ ജനിതക പ്രശ്​നം പകരാത്ത വിധം ബീജസങ്കലനം നടത്തിയത്​.  നാഡീവ്യൂഹങ്ങളെ ബാധിക്കുന്ന ലെയ് സിൻഡ്രോം മൂലം രണ്ടു കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട ജോർദാൻ പൗരയാണ്​ വൈദ്യശാസ്​ത്രത്തിലെ അതിനൂതനമായ രീതിയിലൂടെ ആരോഗ്യമുള്ള കുഞ്ഞിന്​ ജന്മം നൽകിയത്​.

അമ്മയുടെ അണ്ഡത്തി​െൻറ കേന്ദ്രഭാഗം എടുത്ത് ദാതാവി​െൻറ അണ്ഡവുമായി ചേർത്ത്, രൂപമാറ്റം വരുത്തിയ അണ്ഡകോശവും ബീജവുമായി സംയോജിപ്പിച്ച്​ ഗർഭപാത്രത്തിൽ നിക്ഷേപിച്ചുകൊണ്ടാണ്​​കൃത്രിമ​ബീജസങ്കലനം നടത്തിയിരിക്കുന്നത്​. രോഗം വന്ന മൈറ്റോ കോൺഡ്രിയൽ ഡി.എൻ.എ ഒഴിവാക്കിയാണ്​ ദാതാവി​െൻറ അണ്ഡത്തിലേക്ക്​ അമ്മയുടെ  അണ്ഡത്തി​െൻറ കേന്ദ്രഭാഗം ചേർത്തിരിക്കുന്നത്​.

ന്യൂയോർക്കിലെ ന്യൂ ഹോപ്പ് ഫെര്‍ട്ടിലിറ്റി സെന്‍ററിലെ ഡോ.ജോൺ സാങ്ങും സംഘവുമാണ്​ സ്പ്ലിൻഡിൽ ന്യൂക്ലിയർ ട്രാൻസ്ഫർ വിദ്യവഴി ജനിതക രോഗമില്ലാത്ത കുഞ്ഞിനെ ദമ്പതികൾക്ക്​ സമ്മാനിച്ചിരിക്കുന്നത്​.ഏപ്രിൽ ആറിനാണ്​  മൂന്ന് മാതാപിതാക്കളിലൂടെ കുഞ്ഞ്​ പിറന്നതെന്നാണ്​ റിപ്പോർട്ട്​.

അമേരിക്കയിൽ ഇതിന്​ നിയമാനുമതി ഇല്ലാത്തതിനാൽ മൂന്ന്​ വ്യക്തികളുടെ ഡി.എൻ.എ കളും വികസിപ്പിച്ചെടുത്തതും ചികിത്സ നടത്തിയതും മെക്​സിക്കോയിൽ വെച്ചാണ്​. കൂടുതൽ വിവരങ്ങൾ ഒക്ടോബറിൽ വെളിപ്പെടുത്തുമെന്ന് ശാസ്ത്ര‍ജ്ഞർ അറിയിച്ചു.

മൂന്നാമതൊരാളുടെ ഡി എൻ എയിലൂടെ കുഞ്ഞിന് ജൻമം നൽകിയ ​െഎ.വി.എഫ്​ രംഗത്തെ വിപളമായി കാണാമെങ്കിലും ഇതിനെ  പ്രതികൂലിച്ച്​ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthIVFThree parent child
News Summary - World's first baby born with new “3 parent” in Newyork
Next Story