അന്ധത മാറ്റാൻ ലോകത്തെ ഏറ്റവും വിലകൂടിയ മരുന്ന്; വില അഞ്ചു കോടി
text_fieldsന്യൂയോർക്ക്: അഞ്ചുകോടി രൂപക്ക് അന്ധതമാറ്റാമെന്ന വാഗ്ദാനവുമായി അമേരിക്കൻ കമ്പനി. റെറ്റിനയുെട നാശംമൂലമുണ്ടാകുന്ന അപൂർവ അന്ധത മാറ്റാനുള്ള മരുന്നാണ് കമ്പനി വികസിപ്പിച്ചെടുത്തത്. ഒറ്റ ഡോസ് കൊണ്ട് രോഗം മാറുമെന്ന് കമ്പനി അവകാശപ്പെടുന്ന മരുന്നിന് വില അഞ്ചു കോടി രൂപയാണ്.
കണ്ണിെൻറ കാഴ്ച പടലമായ റെറ്റിന നശിക്കുന്ന അപൂർവ പാരമ്പര്യ രോഗം തടയാനാണ് ലോകത്ത് ഏററവും വിലകൂടിയ മരുന്ന് നിർമിച്ചിരിക്കുന്നത്. റെറ്റിന നശിച്ച് പൂർണ്ണ അന്ധതയിലേക്ക് നയിക്കുന്ന രോഗത്തിനെതിരെ ലക്ഷ്വർന എന്ന മരുന്നാണ് പുറത്തിറക്കിയിരിക്കുന്നത്.
ജീൻ തെറാപ്പി വഴിയാണ് മരുന്ന് നിർമിച്ചത്. ഫിലാഡൽഫിയയിലെ സ്പാർക്ക് തെറാപ്യൂട്ടിക്സ് ആണ് നിർമാതാക്കൾ. മരുന്നിന് ഡിസംബർ പകുതിയോടെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി ലഭിച്ചിരുന്നു.
പാരമ്പര്യമായി റെറ്റിന നശിക്കുന്നത് അപൂർവ രോഗമാണ്. രോഗബാധിതർക്ക് 18 വയസിനു മുമ്പായി തന്നെ കാഴ്ച നഷ്ടമാകാൻ തുടങ്ങും. രോഗം അപൂർവമായതിനാൽ തന്നെ 50 പേരിൽ മാത്രമേ മരുന്ന് പരീക്ഷിച്ചിട്ടുള്ളൂ. എന്നാൽ ചികിത്സാഫലം ജീവിതകാലം മുഴുവൻ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
മരുന്നിന് വൻ തുക ഇൗടാക്കുന്നത് വലിയ വിമർശനങ്ങൾക്ക് വഴി വെച്ചതോടെ രോഗം മാറിയില്ലെങ്കിൽ പണം തിരികെ നൽകുമെന്ന് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. നശിച്ച ജീനുകളെ പുനർനിർമിക്കുന്ന ലക്ഷ്വർന ജീൻ തെറാപ്പി വഴി നിർമിച്ച ആദ്യ അമേരിക്കൻ െമഡിസിനാണ്. നിലവിൽ 1000ഒാളം രോഗികളാണ് ഉള്ളത്. വർഷാവർഷം 10 മുതൽ 20 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.