Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2015 8:10 PM IST Updated On
date_range 16 Oct 2015 8:10 PM ISTഹൃദയാഘാതത്തിനുമപ്പുറം
text_fieldsbookmark_border
ഹൃദ്രോഗം എന്നാല്‍ മലയാളിയെ സംബന്ധിച്ച് ഹൃദയാഘാതത്തെ തുടര്‍ന്നുള്ള രോഗമാണ്. എന്നാല്‍ നിശ്ശബ്ദവും മാരകവുമായ മറ്റൊരു ഹൃദ്രോഗത്തെ കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നത്. ഹൃദയമിടിപ്പുകളുടെ താളത്തെ നിയന്ത്രിക്കുകയും താളപ്പിഴകളെ തിരിച്ചറിയുകയും ചെയ്യുന്ന ഒരു കൂട്ടം നാഡികള്‍ ഹൃദയത്തിനുള്ളില്‍ സദാ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അതിന്‍െറ താളപ്പിഴകള്‍ ഹൃദയമിടിപ്പ് ക്രമാതീതമായി വര്‍ദ്ധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യും. വളരെ നിശ്ശബ്ദമെങ്കിലും ഭയാനകമായ ഭവിഷ്യത്തുകള്‍ ഇതിന്‍െറ ഫലമായി ഉണ്ടാകാം. തലചുറ്റല്‍, ബോധക്ഷയം, നെഞ്ചിടിപ്പ്, തുടങ്ങിയവ ഇതിന്‍െറ രോഗലക്ഷണങ്ങളാണ്.
മറ്റു ചിലരില്‍ ഹൃദയ പേശികളെ ബാധിച്ച് ഹൃദയത്തിന്‍്റെ പ്രവര്‍ത്തനക്ഷമത കുറയുന്ന അവസ്ഥവരെ എത്തിച്ചേരാം. പേസ്മേക്കര്‍ എന്ന ഉപകരണമാണ് ഇങ്ങനെയുള്ള അവസ്ഥകളില്‍ ഘടിപ്പിക്കുന്നത്. പേസ്മേക്കര്‍ എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത് ‘ഹൃദയമിടിപ്പുകളുടെ ക്രമീകരണം’ എന്നാണ്. വളരെ കുറഞ്ഞ വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഹൃദയത്തിന്‍െറ ഗതിയെ തിരിച്ചറിഞ്ഞ് കൃത്രിമമായി ഹൃദയമിടിപ്പുകളെ പ്രദാനം ചെയ്യുക എന്നതാണ് ഈ ഉപകരണത്തിന്‍െറ ധര്‍മ്മം. കഴിവതും സ്വതസിദ്ധമായ നെഞ്ചിടിപ്പുകളെ അനുവദിക്കുകയും ആവശ്യമാകുന്ന സാഹചര്യത്തില്‍ മാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രീതിയില്‍ ഇതിനെ ‘പ്രോഗ്രാം’ ചെയ്യുവാന്‍ സാധിക്കും.
രോഗിയെ ബോധം കെടുത്താതെ വളരെ ലളിതമായ ഒരു ശസ്ത്രക്രിയ വഴി പേസ്മേക്കര്‍ ഘടിപ്പിക്കാവുന്നതാണ്. ഈ യന്ത്രത്തിന്‍്റെ ഒരു ആധുനിക പതിപ്പാണ് ICD അഥവാ Implantable Cardioverter Defibrillator. പെട്ടെന്നുണ്ടാകുന്ന ബോധക്ഷയത്തെ തുടര്‍ന്നുള്ള മരണത്തില്‍ നിന്നു ‘ഷോക്ക്’ നല്‍കി രോഗിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാന്‍ ഈ യന്ത്രത്തിനു കഴിയും.
ടെക്നോളജിയുടെ മുന്നേറ്റം അവിടെയും അവസാനിക്കുന്നില്ല. ഹൃദയ പേശികളുടെ തളര്‍ച്ച മൂലം മരണം സംഭവിക്കുന്നത് സാധാരണയാണ്. ഹൃദയം മാറ്റിവെക്കല്‍ (heart transplant) എന്ന അവസാന വാക്കിനു തൊട്ടു മുമ്പ് മറ്റൊരു തരത്തിലുള്ള പേസ്മേക്കര്‍ ചില പ്രത്യേകതരം രോഗികളില്‍ ഘടിപ്പിക്കാവുന്നതാണ്. ഇതിനെ കാര്‍ഡിയാക് റീസിന്‍ക്രണൈസേഷന്‍ തെറാപ്പി (CRT) എന്ന് വിശേഷിപ്പിക്കുന്നു. സദാ പ്രവര്‍ത്തനക്ഷമമായ ഈ ഉപകരണം നല്ളൊരു ശതമാനം രോഗികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാന്‍ ഉപകരിച്ചിട്ടുണ്ട്.
മറ്റൊരു ചികിത്സാരീതിയായ ‘റേഡിയോ ഫ്രീക്വന്‍സി അബ്ളേഷന്‍’ ഹൃദയത്തിലെ ‘ഷോര്‍ട്ട് സര്‍ക്യൂട്ടുകളെ’ തിരിച്ചറിഞ്ഞു അതിനെ പ്രതിരോധിക്കുന്ന ചികിത്സാ രീതിയാണ്. അതായത് താളപ്പിഴകളെ യഥാസമയം തിരിച്ചറിഞ്ഞാല്‍ ജീവിതത്തിന്‍്റെ താളം തെറ്റില്ല!
ഡോ. മീര ആര്‍
MD, DM (Card.), PDF (Electrophysiology)
കണ്‍സള്‍ട്ടന്‍റ് കാര്‍ഡിയോളജിസ്റ്റ്, കിംസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story