Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Otherschevron_rightസൂക്ഷിക്കുക, വൻകുടൽ...

സൂക്ഷിക്കുക, വൻകുടൽ അർബുദം കൂടുന്നു

text_fields
bookmark_border
സൂക്ഷിക്കുക, വൻകുടൽ അർബുദം കൂടുന്നു
cancel

വൻകുടൽ അർബുദം എന്നാൽ അസാധാരണ കോശങ്ങളുടെ അമിതവളർച്ച കൊണ്ടുണ്ടാകുന്ന അസുഖമാണ്. വൻകുടലിലോ മലാശയത്തിലോ ഉണ്ടാകുന്ന ഇത്തരം കോളോറക്ടൽ കാൻസർ മുമ്പ് വികസിത രാജ്യങ്ങളിലാണ് കൂടുതലായി കണ്ടുവന്നിരുന്നത്. എന്നാൽ, മാറിയ ഭക്ഷണരീതിയും ജീവിതശൈലിയിലുള്ള മാറ്റങ്ങളും ഇത് വികസിത രാജ്യങ്ങളിലും കൂടുതലായി കണ്ടുവരാൻ തുടങ്ങി. കേരളത്തിലും ഇത് കൂടുതലായി കണ്ടുവരുന്നു. ലോകത്തിലെ അർബുദങ്ങളുടെ കൂട്ടത്തിൽ മരണനിരക്കിൽ മൂന്നാമത്തേതാണ് വൻകുടൽ കാൻസർ. 2030 ആകുമ്പോഴേക്കും 2.3 ദശലക്ഷം ജനങ്ങളെ ഇത് ബാധിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വൻകുടൽ അർബുദം സ്​ത്രീകളിലും പുരുഷന്മാരിലും ഒരു പോലെയാണ് കണ്ടുവരുന്നതെങ്കിലും മലാശയ അർബുദം പുരുഷന്മാരിലാണ് കൂടുതൽ.

രോഗലക്ഷണങ്ങൾ

•മലബന്ധം അല്ലെങ്കിൽ വയറിളക്കം പോലെ മുമ്പുണ്ടായിരുന്നതിൽനിന്നും വ്യത്യസ്​തമായി കാണപ്പെടുകയാണെങ്കിൽ അത് ലക്ഷണമാണ്.•മലദ്വാരത്തിൽ കൂടെയുള്ള രക്തസ്രാവം •മലത്തിെൻറ കൂടെ ചുവന്ന നിറത്തിലോ അല്ലെങ്കിൽ കറുപ്പ് നിറത്തിലോ രക്തം പോകുന്നത് •അമിതമായ ക്ഷീണം •വിളർച്ച •വയറുവേദന •ഛർദിൽ •മലബന്ധം

•ശരീരഭാരം കുറയുക

എങ്ങനെ രോഗം കണ്ടുപിടിക്കാം

ലക്ഷണങ്ങൾ കണ്ടാൽ ഗ്യാസ്​േട്രാ വിദഗ്ധനെ കണ്ട്​ കൃത്യമായ പരിശോധനകൾ നടത്തി അസുഖം നേരത്തെ തന്നെ കണ്ടുപിടിക്കാം. കൊളോണോസ്​കോപ്പി പോലുള്ള പരിശോധനകൾ ആവശ്യമെങ്കിൽ വേണ്ടിവന്നേക്കും. അസുഖം കണ്ടുപിടിച്ചാൽ സിടി സ്​കാൻ പോലെയോ/ എം.ആർ.ഐ പോലെയുള്ള പരിശോധനകൾ നടത്തി അർബുദത്തി​െൻറ ഘട്ടം നിർണയിക്കേണ്ടതാണ്. ശസ്​ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി എന്നീ ചികിത്സാരീതികളാണുള്ളത്.

തടയാൻ സാധിക്കുമോ?

സ്​ക്രീനിങ് പരിശോധനകളിലൂടെ നേരത്തെ കണ്ടുപിടിക്കാൻ സാധിച്ചാൽ തടയാൻ പറ്റുന്നത്​ തന്നെയാണ്​. സ്​ക്രീനിങ് എന്നാൽ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങുന്നതിനുമുമ്പ് തന്നെ അസുഖം കണ്ടുപിടിക്കുന്ന പരിശോധനകളാണ്. സാധാരണയായി ഇത്​ ഒരു ദശ രൂപത്തിൽ തുടങ്ങി 15 മുതൽ 20 വർഷം വരെ കഴിഞ്ഞാണ് അർബുദമായി മാറുന്നത്. നേരത്തെ കണ്ടുപിടിച്ചാൽ ശസ്​ത്രക്രിയ കൂടാതെ ചികിത്സിച്ച് മാറ്റാനും സാധിക്കും. സാധാരണ 45 വയസ്സിൽ സ്​ക്രീനിങ് പരിശോധനകൾ ചെയ്യേണ്ടതാണ്. എന്നാൽ കുടുംബത്തിൽ ഈ രോഗമുള്ളവർ നേരത്തെ സ്​ക്രീനിങ് പരിശോധനകൾ നടത്തേണ്ടതാണ്.

പ്രധാനമായും മലത്തിൽ രക്​തത്തിെൻറ അളവ് പരിശോധിക്കുന്ന സ്​റ്റൂൾ ഒക്വൽട്ട് ബ്ലഡ് പരിശോധന എല്ലാ വർഷവും ചെയ്യണം. കൂടാതെ എൻഡോസ്​കോപ്പി/കൊളോണോസ്​കോപ്പി പരിശോധനകൾ നടത്തുക. ഇത് 5-10 വർഷം കൂടുമ്പോൾ ചെയ്യേണ്ടതാണ്.

ചികിത്സ എങ്ങനെ

പ്രധാനമായും ശസ്​ത്രക്രിയയിലൂടെ അർബുദം ബാധിച്ച വൻകുടൽ/ മലാശയവും അതിനു ചുറ്റുമുള്ള കുടലുകളും മുറിച്ച് മാറ്റുകയാണ് ചെയ്യുന്നത്. കീമോതെറാപ്പി/ റേഡിയേഷൻ ചികിത്സകളും ചിലപ്പോൾ രോഗത്തി​െൻറ ഘട്ടമനുസരിച്ച് വേണ്ടിവരാറുണ്ട്. വൈകിയ ഘട്ടത്തിലാണ് അർബുദം കണ്ടുപിടിക്കുന്നതെങ്കിൽ ശസ്​ത്രക്രിയക്കു മുന്നോടിയായി കീമോറേഡിയേഷൻ ചികിത്സ ആവശ്യമായിവരും. മറ്റു അർബുദങ്ങളിൽനിന്ന് വ്യത്യസ്​തമായി ഇത്​ നമുക്ക് മറ്റു ഭാഗങ്ങളിലേക്ക് പടർന്നാൽ പോലും (കരൾ, ശ്വാസകോശം) ഒരു പരിധി വരെ ചികിത്സിച്ച് ഭേദമാക്കാൻ കഴിയും. മറ്റു കാൻസറുകൾ മറ്റു ഭാഗങ്ങളിലേക്ക് പടർന്നാൽ ചികിത്സിച്ച് ഭേദമാക്കാൻ കഴിയാറില്ല.

ഡോ. രോഹിത് രവീന്ദ്രൻ, ഡോ. ഷാനവാസ്​ കക്കാട്ട്
(ഡിപ്പാർട്ട്മെൻറ് ഓഫ് ഗ്യാസ്​േട്രാ ഇൻറസ്​റ്റൈനൽ സർജറി അഡ്വാൻസ്​ഡ് ലാപ്റോസ്​കോപ്പി ,മേയ്ത്ര ഹോസ്​പിറ്റൽ ,കോഴിക്കോട്.)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Cancer DayColon Cancerഅർബുദം
Next Story