Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Otherschevron_rightഇറ്റലി യാത്ര...

ഇറ്റലി യാത്ര കഴിഞ്ഞെത്തി; മുൻകരുതലായി സ്വയം ​െഎസൊലേഷനിലിരുന്ന്​ മലപ്പുറം​ സ്വദേശിനി

text_fields
bookmark_border
reshma-ammini.jpg
cancel

കോഴിക്കോട്​: കൊറോണ പടർന്നു പിടിച്ച്​ രാജ്യത്തു നിന്ന്​ എത്തിയിട്ടും സർക്കാർ നിർദേശം പാലിക്കാതെ പൊതു ഇട ങ്ങളിൽ സമ്പർക്കം പുലർത്തിയ കുടുംബത്തി​​​​െൻറ പ്രവൃത്തി വാർത്തയാവുന്നതിനിടെ ശ്രദ്ധേയമായിരിക്കുകയാണ്​ മലപ് പുറം തേഞ്ഞിപ്പലം​ സ്വദേശിനി രേഷ്​മ അമ്മിണി സ്വീകരിച്ച മാതൃക. ഇറ്റലിയിൽ നിന്നെത്തിയ ഉടനെ ത​​​​െൻറ യാത്ര സംബന് ധിച്ച മുഴുവൻ വിവരങ്ങളും ആരോഗ്യപ്രവർത്തകരെ അറിയിച്ച്​ പരിശോധനക്ക്​ വിധേയയാവുകയും കൊറോണ ലക്ഷണങ്ങളില്ലാത ിരുന്നിട്ടും വീട്ടിൽ സ്വയം ​െഎസൊലേഷനിൽ കഴിയുകയാണ്​ രേഷ്​മ.

ജനുവരി ആറിനാണ്​ രേഷ്​മ അമ്മിണി ഡെൻമാർക്കിൽ സോഫ്​റ്റ്​വെയർ എഞ്ചിനീയറായ പത്തനംതിട്ട സ്വദേശി ഭർത്താവ്​ അകുൽ പ്രസാദിനടുത്തേക്ക്​ പോകുന്നത്​. അവിടെ നിന്ന്​ ഫെബ്രുവരി 21 ഇറ്റലിയിലെ മിലാനിലെത്തി. തൊട്ടടുത്ത ദിവസം വെനീസിൽ നടക്കുന്ന ഫെസ്​റ്റിവൽ കാണ​ുന്നതിനായി യാത്രയായി. കാഴ്​ചകളൊക്കെ കണ്ട്​ രാത്രിയോടെ മിലാനിലെ ഹോട്ടൽ മുറിയിൽ എത്തിയ​പ്പോഴാണ് ഇറ്റലിയിൽ​ ആദ്യ കൊറോണ വൈറസ്​ ബാധ സ്ഥിരീകരിച്ചതായി അറിയുന്നത്​. തൊട്ടടുത്ത ദിവസം തന്നെ നഗരം ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെ ആയിരുന്നു.

reshma-ammini-with-husbant.jpg

തുടർന്ന്​ ഫെപ്രബുവരി 24ന്​ രാവിലെ ഡെൻമാർക്കിയേലക്ക്​ തിരിച്ചു. അവി​െട കൊറോണയുമായി ബന്ധപ്പെട്ട്​ യ​ാതൊരു വിധത്തിലുള്ള പരിശോധനയും ഉണ്ടായിരുന്നില്ല. എന്നാൽ വിമാനത്തിൽ പല തരം ആളുകൾക്കൊപ്പം യാത്ര ചെയ്​തതായതിനാൽ ആശങ്കയുണ്ടായിരുന്നു. അതിനാൽ സ്വന്തം താൽപര്യത്തിൽ പരിശോധനക്ക്​ വിധേയയാവാൻ തീരുമാനിക്കുകയായിരുന്നുവെന്ന്​ രേഷ്​മ പറഞ്ഞു. ഡോക്​ടറെ വിളിച്ച്​ ഇറ്റലിയിൽ യാത്ര ചെയ്​തതായും ആശങ്കയുണ്ടെന്നും അറിയിച്ചു. രണ്ടാഴ​്​ച വീട്ടിലിരിക്കാനും രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അറിയിക്കണമെന്നും ഡോക്​ടർ പറഞ്ഞു.

ഡെൻമാർക്കിലെ വീട്ടിൽ വിശ്രമിച്ചതിനു ശേഷം മാർച്ച്​ മൂന്നിന്​ ദോഹ വഴി കൊച്ചിയിലേക്ക്​ തിരിച്ചു. ദോഹയിൽ കൊറോണയുമായി ബന്ധപ്പെട്ട പരിശോധനകൾ ഇല്ലായിരുന്നു. മാർച്ച്​ നാലിന്​ പുലർച്ചെ രണ്ടരയോടെ ഖത്തർ എയർവേസി​​​​െൻറ 516 നമ്പർ വിമാനത്തിൽ കൊച്ചിയിൽ വന്നിറങ്ങി. താൻ ഇറ്റലിയിൽ പോയിരുന്നുവെന്നും തന്നെ പരിശോധിക്കണ​െമന്നും വിമാനത്താവളത്തിലെ ആരോഗ്യപ്രവർത്തകരോട്​ ആവശ്യ​പ്പെട്ടു.

യാത്ര സംബന്ധിച്ച്​ വിശദ വിവരങ്ങൾ അവർക്ക്​ നൽകി. പരിശോധനയിൽ പ്രശ്​നങ്ങളൊന്നും കണ്ടെത്തിയില്ല. തുടർന്ന്​ അവിടെ നിന്ന്​ മാസ്​ക്​ വാങ്ങി ധരിച്ചാണ്​ പുറത്തിറങ്ങിയത്​. നാട്ടിൽ നിന്ന്​ സഹോദരിയും വീട്ടുകാരും കാറുമായി എത്താമെന്ന്​ പറഞ്ഞിരുന്നു. എന്നാൽ അവരെ താൻ വിലക്കി. വിമാനത്താവളത്തിനു പുറത്തു നിന്ന്​ ടാക്​സി വിളിച്ചാണ്​ വീട്ടിലേക്കു പോയത്​.

ബന്ധുക്കളോ​ടു​ം സുഹൃത്തുക്കളോടുമെല്ലാം വീട്ടിലേക്ക്​ വരേണ്ടതില്ലെന്ന്​ അറിയിച്ചു. ദിശയിലേക്ക്​ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന്​ ഹെൽത്ത്​ സ​​​െൻററിൽ വിളിച്ചു വിവരം പറഞ്ഞു. മുൻകരുതലിനായി വീട്ടിൽ ​െഎസൊലേഷനിൽ കഴിയുകയാണെന്നും രേഷ്​മ അമ്മിണി മാധ്യമം ഒാൺലൈനിനോട്​ പറഞ്ഞു. തേഞ്ഞിപ്പലം​ പറമ്പിൽ പീടിക സ്വദേശിനിയായ രേഷ്​മ കാലിക്കറ്റ്​ സർവകലാശാലയിൽ പി.എച്ച്​.ഡി ചെയ്യുകയാണ്​. രണ്ട്​ മാസത്തെ അവധിയെടുത്താണ്​ ഡെൻമാർക്കിലെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscorona virusreshma amminiHealth News
News Summary - covid 19; after italy journey; malapuram native on self isolation - kerala news
Next Story