പൈപ്പ് വെള്ളത്തിലൂടെ വരുന്ന ആരോഗ്യപ്രശ്നങ്ങൾ
text_fieldsപൈപ്പ് വെള്ളം ഉപയോഗിക്കാത്തവരുണ്ടാകില്ല. എന്നാൽ െപെപ്പിലൂടെ വരുന്ന വെള്ളത്തിെൻ റ രുചിയിലോ, നിറത്തിലോ, മണത്തിലോ വ്യത്യാസമുണ്ടായാൽ അത് അവഗണിക്കരുത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് അത് എത്തിക്കാൻ വലിയ താമസമൊന്നും വേണ്ടിവരില്ല. വാട്ടർടാങ്കുകൾ ഇടക്കിടക്ക് പരിശോധിക്കണം. ചളിയും മറ്റു മാലിന്യങ്ങളും അടിയാനും പലതരം ജീവികൾ അതിലുൾപ്പെടാനും സാധ്യതയുണ്ട്. ഇടക്കിടെ ടാങ്ക് കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കുക. ടാങ്കിൽ പ്രശ്നങ്ങളില്ലെങ്കിൽ കിണർ പരിശോധിക്കുക. വളർത്തുമൃഗങ്ങളോ പക്ഷികളോ കിണറ്റിലകപ്പെട്ടു ചീയാനുള്ള സാധ്യതയുണ്
പൈപ്പ് വെള്ളം ഉപയോഗിക്കുേമ്പാൾ ക്ലോറിനേറ്റ് ചെയ്ത ജലം പൂർണമായും സുരക്ഷിതമെന്നു കരുതരുത്. കാലപ്പഴക്കം ചെന്ന ജലവിതരണ പൈപ്പുകളിൽനിന്നും മറ്റു പംബിങ് വസ്തുക്കളിൽനിന്നും കുടിവെളളത്തിൽ ലെഡ് കലരാനുള്ള സാധ്യതയുണ്ട്. രക്തത്തിൽ ലെഡ് ക്രമാതീതമായാൽ കുട്ടികളിൽ വിളർച്ച, പഠനത്തിനും കേൾവിക്കും തകരാറുകൾ, ശ്രദ്ധക്കുറവ്, ഹൈപ്പർ ആക്ടിവിറ്റി, ഐക്യു കുറയൽ എന്നിവക്ക് സാധ്യതയേറും. പെരുമാറ്റപ്രശ്നങ്ങൾക്കും പ്രത്യുൽപാദന വ്യവസ്ഥയിൽ തകരാറുകൾക്കും ഇടയാക്കുന്നു.
ലെഡ് വിഷബാധ കുഞ്ഞുങ്ങൾക്കും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഭീഷണിയാണ്; ആറുവയസ്സിൽ താഴെയുള്ള കുട്ടികളെയാണ് ഏറെ ബാധിക്കുന്നത്. ക്രോംപ്ലേറ്റഡ് പിത്തള ടാപ്പുകളിൽ മൂന്നുമുതൽ എട്ടുശതമാനം വരെ ലെഡ് അടങ്ങിയിരിക്കുന്നു. പൈപ്പിൽ കിടന്നു ചൂടായ വെള്ളത്തിൽ ലെഡിെൻറ അംശം കൂടുതലാണ്.
പൈപ്പിൽ കെട്ടിക്കിടക്കുന്ന വെള്ളം രാവിലെ ഉപയോഗത്തിനുമുമ്പ് അൽപനേരം തുറന്നുവിടണം. പൈപ്പിൽ കെട്ടിക്കിടന്നു ചൂടായ വെള്ളവും അൽപനേരം തുറന്നുകളയണം. പൈപ്പ് വെള്ളത്തിെൻറ ഗുണനിലവാരം ഇടക്കിടെ പരിശോധിച്ച് ഉറപ്പുവരുത്തുക. കിണറ്റിൽ എന്തെങ്കിലും ജന്തുക്കളോ പക്ഷികളോ ചത്ത് ചീഞ്ഞാൽ കിണർ വൃത്തിയാക്കിയാലും തുടർ ഉപയോഗത്തിനുമുമ്പ് ആരോഗ്യവകുപ്പ് അധികൃതരുടെ നിർദേശങ്ങൾ തേടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.