Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Otherschevron_rightഗർഭിണികൾക്ക്​ അമിത...

ഗർഭിണികൾക്ക്​ അമിത വിലക്ക്​ വേണ്ട

text_fields
bookmark_border
ഗർഭിണികൾക്ക്​ അമിത വിലക്ക്​ വേണ്ട
cancel

സ്​ത്രീകളുടെ ജീവിതത്തി​​​​െൻറ വലിയൊരു മാറ്റത്തി​​​​െൻറ കാലഘട്ടമാണ്​ ഗർഭാവസ്​ഥ. അവർക്ക്​ കൂടുതൽ ശ്രദ്ധയും പരിചരണവും കിട്ടുന്ന കാലം. കടിഞ്ഞൂൽ ഗർഭമാണെങ്കിൽ പറയുകയും വേണ്ട. മുൻ പരിചയക്കാരുടെ ഉപദേശങ്ങൾ, മുതിർന്നവരുടെ വ ിലക്കുകൾ തുടങ്ങി പലതരം ഘട്ടങ്ങൾ ഗർഭിണികൾ തരണം ചെയ്യേണ്ടി വരും. നാട്ടാചാരങ്ങളിൽ ചിലത്​ നല്ലതാണെങ്കിലും പലതും യാതൊരു തരത്തിലുമുള്ള ശാസ്​ത്രീയ അടിത്തറകളുമില്ലാത്തതായിരിക്കും. അതിനാൽ നാട്ടുകാരുടെ ഉപദേശം കേൾക്കുന്നതിന േക്കാൾ നല്ലത്​ ഡോക്​റുടെ അഭിപ്രായം തേടുന്നതാണ്​.

ഗർഭവുമായി ബന്ധപ്പെട്ട്​ നാട്ടിൽ പ്രചരിക്കുന്ന ചില വിശ ്വാസങ്ങളും അവയുടെ യാഥാർഥ്യങ്ങളും നോക്കാം.

ഗർഭിണികൾ രണ്ട്​ പേർക്കുള്ള ഭക്ഷണം കഴിക്കണം
ഗർഭിണിയാകുന്നതിന്​ മുമ് പ്​ ആവശ്യത്തിന്​ ശരീര ഭാരമുണ്ടായിരുന്ന വ്യക്​തിക്ക്​ ഗർഭിണിയാകു​േമ്പാൾ കുഞ്ഞി​​​​െൻറ വളർച്ചക്കായി 300 കലോറി യാണ്​ അധികമായി ആവശ്യം വരിക. സാധാരണ ഭാരമുണ്ടായിരുന്ന സ്​ത്രീക്ക്​ ഗർഭകാലത്ത്​ 11 മുതൽ 15 കിലോഗ്രാം വരെ ഭാരം വർധി ക്കണം.

അമിതമായി ഭാരം വർധിച്ചാൽ അത്​ സിസേറിയന്​ വഴിവെക്കുകയോ സാധാരണ പ്രസവത്തിന്​ ബുദ്ധിമുട്ട്​ നേരിടുകയ ോ ചെയ്യാം. അമ്മയുടെയും ഗർഭസ്​ഥ ശിശുവി​​​​െൻറയും ആരോഗ്യത്തിന്​ സന്തുലിതമായ ഭക്ഷണം കഴിക്കാനാണ്​ ശ്രദ്ധിക്ക േണ്ടത്​. പോഷകക്കുറവ്​ ഉണ്ടാകാതിരിക്കാൻ എല്ലാഘടകങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കണം​.

പപ്പായ കഴിക്കുന്നത്​ ഗർഭം അലസുന്നതിനിടയാക്കും
പപ്പായ ഗർഭം അലസിപ്പിക്കുമെന്ന വിശ്വാസം ഇന്ത്യക്കാർക്കിടയിൽ ശക്​തമാണ്​. യഥാർഥത്തിൽ മൂപ്പെത്താത്തതോ പകുതി മാത്രം മൂത്ത​േതാ ആയ പപ്പായയാണ്​ പ്രശ്​നക്കാർ. ഇവയിൽ ലാടെക്​സ്​ ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രസവത്തിന്​ സഹായിക്കുന്ന ഹോർമോണുകളായ ഒക്​സിടോസിൻ പോലുള്ളവയുടെ പ്രവർത്തനത്തെ ലാടെക്​സ്​ അനുകരിക്കും. എന്നാൽ പഴുത്ത പപ്പായയിൽ ലാടെക്​സി​​​​െൻറ അളവ്​ അളരെ കുറവാണ്​. അതിനാൽ പഴുത്ത പപ്പായ ഗർഭിണികൾക്കും കഴിക്കാം.

പപ്പായ മലബന്ധത്തിന്​ ശമനം നൽകും. മാത്രമല്ല, ഗർഭിണികൾ നേരിടുന്ന വയറ്​ വീർത്തുകെട്ടൽ, ഗ്യാസ്​ പോലുള്ള പ്രശ്​നങ്ങൾക്കും പഴുത്ത പപ്പായ പരിഹാരമാണ്​.

കുങ്കുമപ്പൂവ്​ കഴിക്കുന്നത്​ കുഞ്ഞി​​​​െൻറ നിറം വർധിപ്പിക്കും
കുങ്കുമപ്പൂവ്​ പാലിൽ കലർത്തി ഗർഭിണികൾ കഴിച്ചാൽ കുഞ്ഞിന്​ നിറം കൂടുമെന്നാണ്​ വിശ്വാസം. എന്നാൽ ഇത്​ അന്ധവിശ്വാസം മാത്രമാണ്​. കുഞ്ഞി​​​​െൻറ തൊലിയുടെ നിറം നിശ്​ചയിക്കുന്നത്​ പൂർണമായും ജീനുകളാണ്​.

നെയ്യ്​ കഴിക്കുന്നത്​ പ്രസവം എളുപ്പമാക്കും
നെയ്യ്​ പ്രസവം എളുപ്പമാക്കുകയോ ഗർഭപാത്രത്തി​​​​​െൻറ മുറിവുകളെ പെ​െട്ടന്ന്​ സുഖപ്പെടുത്തുകയോ ഇല്ല. നെയ്യിൽ അടങ്ങിയത്​ പൂരിത കൊഴുപ്പാണ്​. അമിതമായ അളവിൽ നെയ്യ്​ കഴിച്ചാൽ ശരീരഭാരം വർധിക്കും. അതോടനുബന്ധിച്ചുള്ള പ്രശ്​നങ്ങളും. ശരീരഭാരം അമിതമായി വർധിച്ചാൽ പ്രസവം ബുദ്ധിമു​േട്ടറിയതാകാൻ സാധ്യതയുണ്ട്​.

ഗ്രഹണ സമയം ഗർഭിണികൾ ഒന്നും ചെയ്യരുത്​
ഗ്രഹണ സമയത്ത്​ ഗർഭിണികൾ ഒന്നും ചെയ്യാതെ വീടിനകത്ത്​ ഇരിക്കണമെന്ന്​ പല പഴമക്കാരും നിർബന്ധിക്കാറുണ്ട്​. ഇല്ലെങ്കിൽ കുഞ്ഞിന്​ വൈകല്യമുണ്ടാകുമെന്നാണ്​ ഭീതി. ഗ്രഹണം സ്വാഭാവികമായി പ്രകൃതിയിൽ ഉണ്ടാകുന്ന പ്രതിഭാസമാണ്​. അത്​ ഒരിക്കലും ഗർഭസ്​ഥ ശിശുവിന്​ ഒരു ദോഷവും ചെയ്യില്ല. അതിനർഥം ഗ്രഹണം നഗ്​നനേത്രം ​കൊണ്ട്​ കാണാം എന്നല്ല. സാധാരണ എല്ലാവരും സ്വീകരിക്കുന്ന മുൻകരുതലുകൾ ഗർഭിണികളും സ്വീകരിക്കണം. അതിലപ്പുറം ആവശ്യമില്ല.

കഫീൻ ഒഴിവാക്കണം
ഗർഭം അലസുക, മാസം തികയാതെ പ്രസവിക്കുക, കുഞ്ഞി​​​​െൻറ ഭാരം കുറയുക തുടങ്ങിയ പ്രശ്​നങ്ങൾ അനുഭവിക്കേണ്ടി ഭീഷണിപ്പെടുത്തി പല ഗർഭിണികളെയും കഫീൻ ഒഴിവാക്കാൻ നിർബന്ധിക്കാറുണ്ട്​. എന്നാൽ ഗർഭിണികൾക്ക്​ ഒരു കപ്പ്​ കാപ്പി കുടിക്കാവുന്നതാണ്​. 200 മില്ലിഗ്രാമിൽ കൂടുതൽ കഫീൻ ഒരു ദിവസം കഴിക്കരുതെന്ന്​ മാത്രം. ഗർഭിണികൾ പതിവായി ദിവസം 200 മില്ലിഗ്രാമിൽ കൂടുതൽ കഫീൻ കഴിക്കുന്നത്​ ഗർഭം അലസുന്നതിനോ കുഞ്ഞി​​​​െൻറ ഭാരം കുറയുന്നതിനോ ​ ഇടയാക്കാം.

ഗർഭിണികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടരുത്​
ഗർഭിണിയായിരിക്കു​േമ്പാൾ ലൈംഗിക പന്ധത്തിൽ ഏർപ്പെടുന്നതിന്​ പ്രശ്​നങ്ങളൊന്നുമില്ല. അത്​ ശരീരികമായി കുഞ്ഞി​​​​െൻറ വേദനിപ്പിക്കുന്നില്ല. മറ്റ്​ പ്രശ്​നങ്ങളൊന്നുമില്ലാത്ത ഗർഭമാണെങ്കിൽ രതിമൂർച്ഛ ഗർഭസ്​ഥ ശിശുവിനെ ബാധിക്കില്ല. ആ സമയം യോനിക്കുണ്ടാകുന്ന വികാസം പ്രസവസമയത്തുണ്ടാകുന്നതു പോലെയല്ല. എന്നാൽ, ലൈംഗിക ബന്ധം ഗർഭസ്​ഥ ശിശുവിന്​ ഭീഷണിയാണെന്ന്​ ഡോക്​ടർമാർ അറിയിച്ചിട്ടുണ്ടെങ്കിൽ ഒഴിവാക്കേണ്ടതാണ്​. കൂടാതെ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന അണുബാധയെ കുറിച്ചും ബോധവാൻമാരായിരിക്കണം. എച്ച്​.​െഎ.വി പോലുള്ള പല രോഗങ്ങളും കുഞ്ഞിലേക്കും പകരും.

ഗർഭിണികൾ മലർന്നു കിടക്കരുത്​
ഗർഭിണികൾ മലർന്നു കിടക്കരുത്​ ഇടതുഭാഗം ചെരിഞ്ഞ്​ കിടക്കണമെന്ന്​ നിർബന്ധിക്കാറുണ്ട്​. ഗർഭസ്​ഥ ശിശുവിന്​ ശ്വാസതടസം നേരിടാതിരിക്കാനാണ്​ ഇടത്​ തിരിഞ്ഞ്​ കിടക്കാൻ ആവശ്യപ്പെടുന്നത്​. സാധാരണ ആരോഗ്യമുള്ള മറ്റ്​ പ്രശ്​നങ്ങളൊന്നുമില്ലാത്ത ഗർഭിണികൾക്ക്​ അവർക്ക്​ ഏറ്റവും അനുയോജ്യമായ രീതിയിൽ കിടക്കാം. എന്നാൽ രക്​തസമ്മർദം, വൃക്ക പ്രശ്​നങ്ങൾ, ​ഭ്രൂണ വളർച്ചയിൽ പ്രശ്​നങ്ങളുള്ളവർ തുടങ്ങിയവരെല്ലാം ഇടതു വശം ചരിഞ്ഞ്​ കിടക്കണം. കൂടാതെ അഞ്ചമാസം ഗർഭ കാലം കഴിഞ്ഞവരും ഇടതു വശം ചരിഞ്ഞ്​ കിടക്കുന്നതാണ്​ നല്ലത്​.

വ്യായാമം ഗർഭസ്​ഥ ശിശുവിന്​ ദോഷം​ ചെയ്യും
വ്യായാമം ചെയ്യരുതെന്നത്​ തെറ്റായ ധാരണ മാത്രമാണ്​. വിദഗ്​ധ ​േഡക്​ടർമാരു​െട നിർദേശാനുസരണം ഗർഭകാലത്തും വ്യായാമം ചെയ്യാം. ആരോഗ്യത്തോടെ ഇരിക്കുന്നത്​ പ്രസവത്തെ സഹായിക്കും. നടത്തം, നീന്തൽ, ശ്വസന വ്യായാമങ്ങൾ, യോഗ, ധ്യാനം തുടങ്ങിയവ ഗർഭിണികൾക്ക്​ ചെയ്യാവുന്നതാണ്​. വിദഗ്​ധ ഡോക്​ടർമാരുടെ നിർദേശാനുസരണമായിരിക്കണം ഇവ പിൻതുടരുന്നത്​.

ഗർഭകാലത്ത്​ വിമാനയാത്ര അരുത്​
ആരോഗ്യകരമായ ഗർഭകാലമുള്ള സ്​ത്രീകൾക്ക്​ ഗർഭസ്​ഥ ശിശുവിന്​ 36 ആഴ്​ച പ്രായമാകുന്നതു വരെ വിമാനയാത്ര സുരക്ഷിതമാണ്​. രക്​തസമ്മർദം പോലെ എന്തെങ്കിലും പ്രശ്​നങ്ങളുള്ളവർ ഡോകടറുടെ അഭിപ്രായം തേടിയ ശേഷം മാത്രം യാത്ര ചെയ്യുക. എത്രസമയം വേണ്ടിവരും എന്നതുകൂടി കണക്കിലെടുത്തായിരിക്കണം യാത്ര. ​ൈഫ്ലറ്റ്​ യാത്രക്ക്​ ഏറ്റവും അ​നുയോജ്യമായത്​ മൂന്നു മാസം മുതൽ ആറുമാസം വരെയുള്ള സമയമാണ്​.

തയാറാക്കിയത്​- വി. ഗാർഗി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pregnancy mythsMorning sicknesssaffron milkfactsHealth News
News Summary - Pregnancy myths and facts- health news
Next Story