കുട്ടി എപ്പോഴും ഫോണിലാണോ... ഒാർക്കുക, സ്ക്രീൻ ടൈം കൂടിയാൽ ചിന്താശേഷി കുറയും
text_fieldsപുതുതലമുറ ജനിച്ചു വീഴുന്നത് തന്നെ സ്മാർട്ട് ഫോണിലേക്കാണ് എന്നാണ് പറയുന്നത്. വളരുന്നത് സ്മാർട്ട് ഫോൺ, ടാബ്ലെറ്റ്, മറ്റ് ഇൻറനെറ്റ് സംവിധാനങ്ങൾ എന്നിവയിലൂടെയും. ഏതു സമയവും കുട്ടികൾക്ക് ഫോണും കമ്പ്യൂട ്ടറും വേണം. ചെറിയ കുട്ടികൾ വരെ കരച്ചിലും വാശിയും നിർത്തുന്നത് ഫോൺ കൈയിൽ കിട്ടുേമ്പാഴാണ്.
കുട്ടികളുടെ വാശി അവസാനിപ്പിക്കാനും ‘ശല്യം’ ഒഴിയാനും രക്ഷിതാക്കൾക്കും എളുപ്പ വഴി ഫോണിൽ ഗെയിം കൊടുക്കുക എന്നതാണ്. എന്നാ ൽ ഇത് അത്ര നല്ല പ്രവണതയല്ലെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
ഒമ്പത്, പത്ത് വയസുള്ള 11000 കുട്ടികളിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഹെൽത്ത് നടത്തിയ പഠനത്തിൽ പ്രധാനമായും രണ്ടു കാര്യങ്ങളാണ് തെളിഞ്ഞത്.
- ഒര ു ദിവസം ഏഴുമണിക്കൂറിലേറെ സ്മാർട്ട് ഫോൺ, ടാബ്ലെറ്റ്, വിഡിയോ ഗെയിം എന്നിവ ഉപയോഗിക്കുന്ന കുട്ടികൾക്ക് എം.ആർ.െഎ സ്കാനിങ്ങ് എടുത്തപ്പോൾ തലച്ചോറിൽ വലിയ വ്യത്യാസങ്ങൾ കണ്ടെത്താൻ കഴിഞ്ഞു.
- ദിവസം രണ്ടു മണിക്കൂറിലേറെ ഇത്തരം ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗിക്കുന്ന കുട്ടികൾ ചിന്താശേഷിയിലും ഭാഷാശേഷിയിലും പിറകിലാണെന്നും തെളിഞ്ഞു.
കൂടുതൽ സ്ക്രീൻ ടൈം എടുക്കുന്ന കുട്ടികളുടെ മസ്തിഷ്കം സ്കാനിങ്ങിന് വിധേയമാക്കിയപ്പോൾ മസ്തിഷ്കാവരണം അകാലത്തിൽ ചുരുങ്ങുന്ന അവസ്ഥ കണ്ടെത്താനായിട്ടുണ്ട്. അനുഭവത്തിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് മസ്തിഷ്കത്തിെൻറ ഇൗ ആവരണമാണ്. കുട്ടികൾക്ക് പക്വത വരുന്നത് ഇൗ പ്രവർത്തി യഥാവിധി നടക്കുന്നതുകൊണ്ടാണ്.
മസ്തിഷ്ക ആവരണം ചുരുങ്ങുന്ന പ്രശ്നങ്ങൾ കാണുന്നവർ കൂടുതൽ സമയം സ്ക്രീനിൽ ചെലവിടുന്നതായും കെണ്ടത്താനായിട്ടുണ്ട്. എന്നാൽ മസ്തികഷ്കാവരണം ചുരുങ്ങുന്നത് സ്ക്രീൻ ടൈം കൂട്ടുകയാണോ അതോ സ്ക്രീൻ ടൈം കൂടുന്നത് മസ്തിഷ്കാവരണത്തെ ബാധിക്കുകയാണോ എന്ന് വ്യക്തമായിട്ടില്ല.
അതേസമയം, കൂടുതൽ സമയം സ്ക്രീനിൽ ചെലവിടുന്നതുകൊണ്ട് പഠന നിലവാരത്തിൽ കുറവുണ്ടാകുമെന്ന് തെളിഞ്ഞിട്ടുണ്ട്. സ്ക്രീൻ ടൈം കൂടുന്നത് കുട്ടികളിൽ അമിത വണ്ണത്തിനും ഉറക്കക്കുറവിനും ഇടയാക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു ദിവസം 30 മിനുട്ടിൽ താഴെ മാത്രമായി ഫോൺ ഉപയോഗം ചുരുക്കിയവർക്ക് മൂന്നാഴ്ചക്കുള്ളിൽ തന്നെ ഏകാന്തത, വിഷാദം തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാൻ സാധിച്ചുവെന്നും പഠനം പറയുന്നു.
കുട്ടികൾ എത്രസമയം സ്ക്രീനിൽ നോക്കി ഇരിക്കുന്നുവെന്ന് രക്ഷിതാക്കൾ അറിയണം. രണ്ടു മണിക്കൂറിൽ കൂടുതൽ അവർക്ക് ഫോണോ കമ്പ്യൂട്ടറോ അനുവദിക്കരുത്.
- 18 മാസത്തിനു താഴെയുള്ള കുട്ടികൾക്ക് മൊബൈൽ, ടി.വി, കമ്പ്യൂട്ടർ തുടങ്ങി ഇലക്ട്രോണിക് ഉപകരണങ്ങൾ അനുവദിക്കരുത്.
- 18 മുതൽ 24 മാസം പ്രായമുള്ള കുട്ടികൾക്ക് നല്ല മാധ്യമം രക്ഷിതാക്കൾ തന്നെ തെരഞ്ഞെടുത്ത് കുട്ടികൾക്കൊപ്പമിരുന്ന് അൽപ്പസമയം കാണാൻ അനുവദിക്കാം
- രണ്ടു മുതൽ അഞ്ചു വയസുവരെയുള്ള കുട്ടികൾക്ക് നല്ല പരിപാടികൾ രക്ഷിതാക്കൾക്കൊപ്പം കാണാം; ഒരു മണിക്കൂറിൽ താഴെ മാത്രമേ ഇതും അനുവദിക്കാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.