മസ്തിഷ്കത്തിെൻറ പ്രവർത്തനം മരുന്നുകൊണ്ട് മെച്ചപ്പെടുത്താനാവില്ലെന്ന് വിദഗ്ധർ
text_fieldsലണ്ടൻ: ഒാർമശക്തിയടക്കം മസ്തിഷ്കത്തിെൻറ പ്രവർത്തനം മെച്ചപ്പെടുത്താനായി ഇന്ന് ഉപയോഗിച്ചുവരുന്ന മരുന ്നുകൾ ഒട്ടും ഫലപ്രദമല്ലെന്ന് വിദഗ്ധർ. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ‘േഗ്ലാബൽ കൗൺസിൽ ഒാൺ ബ്രെയിൻ ഹെൽത്ത് ’ എന്ന ഡോക്ടർമാരുടെയും ശാസ്ത്രജ്ഞന്മാരുടെയും സംഘടന നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 50 വയസ് സ് കഴിഞ്ഞാൽ മസ്തിഷ്കത്തിന് സംഭവിക്കുന്ന പ്രവർത്തനമാന്ദ്യം സ്വാഭാവികമാണെന്നും അതിന് ചികിത്സയില്ലെന്നുമാണ് പഠനം പറയുന്നത്.
ഒാർമക്കുറവ്, ചിന്താശേഷിയിൽവരുന്ന മാറ്റം, കാര്യങ്ങൾ ഗ്രഹിക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള കഴിവു കുറവ് എന്നിങ്ങനെ പ്രായവുമായി ബന്ധപ്പെട്ട് മസ്തിഷ്കത്തിെൻറ പ്രവർത്തനശേഷിക്ക് സംഭവിക്കുന്ന മാന്ദ്യത്തിെൻറ ചികിത്സക്കായി ചെലവിടുന്ന പണം തികച്ചും പാഴാണെന്നാണ് സംഘടനയുടെ ഡയറക്ടറും ജെറിയാട്രിക് സൈക്യാട്രി ഡിവിഷൻ മേധാവിയുമായ ഡോ. ഗ്രേ സ്മാൾ പറയുന്നത്. കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂനിവേഴ്സിറ്റിയിലെ ന്യൂറോളജി വിഭാഗം പ്രഫസർ ജേക്കബ് ഹാളിെൻറ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച ഗവേഷണം നടന്നത്.
മരുന്നുകൾ കഴിക്കുേമ്പാൾ അനുഭവപ്പെടുന്ന മാറ്റം വെറും മാനസിക കാരണങ്ങളാലുള്ള തോന്നലാണെന്നും ഭക്ഷണത്തിലൂടെയോ മരുന്നിലൂടെയോ തലച്ചോറിെൻറ പ്രവർത്തനം മെച്ചപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ആഗോള മരുന്നുവിപണിയിൽ ഇത്തരം മരുന്നുകളുടെ വിൽപന കുത്തനെ ഉയർന്നുവരുന്ന സാഹചര്യത്തിലാണ് പുതിയ പഠനറിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
2006 മുതൽ 2016 വരെയുള്ള പത്തു വർഷത്തിനിടയിൽ ഒാർമശക്തി വർധിപ്പിക്കുന്നതിനും മറ്റുമുള്ള മരുന്നുകളുടെ ഉൽപാദനവും വിൽപനയും ഇരട്ടിയായിട്ടുണ്ട്. നിലവിൽ പ്രതിവർഷം 300 കോടി ഡോളറിെൻറ വിപണിയാണ് ഇൗ മരുന്നുകൾക്ക് മാത്രമുള്ളത്. 2023 ആകുേമ്പാഴേക്കും ഇത് 580 കോടി ഡോളറായി വർധിക്കുമെന്നും കണക്കുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.