അക്യൂപങ്ചർ: ശരിയും തെറ്റും
text_fieldsസുഭാഷ് എന്നായിരുന്നു ആ 17കാരെൻറ പേര്. ടൈപ് 1 പ്രമേഹരോഗി. അഞ്ചു വർഷ മായി അയാൾ ഇൻസുലിൻ കുത്തിവെക്കുന്നുണ്ട്; അതും ദിവസത്തിൽ രണ്ടു നേരം. അത്രയും കൂടുതലാണ് പ്രമേഹമെന്നർഥം. ആദ്യമൊക്കെ അത് നാലു തവണയാ യിരുന്നുവത്രെ. പിന്നീട് ചികിത്സയിലൂടെ കുറച്ചുകൊണ്ടുവന്നതാണ്. കു റെക്കാലങ്ങളായുള്ള ഈ ‘കുത്തിവെപ്പ്’ നിർത്തി കൂടുതൽ ‘ഫലപ്രദമായ’ ബ ദൽചികിത്സക്ക് ഉപദേശിച്ചത് സുഭാഷിെൻറ ബന്ധുവാണ്. അങ്ങനെയാണ് പിതാവ് ജഗദീഷിനൊപ്പം കോയമ്പത്തൂരിലെ രാംനഗറിലുള്ള അക്യൂപങ് ചറിസ്റ്റിനെ സമീപിച്ചത്. ‘അക്യൂ ടച്ച്’ ചികിത്സ അവലംബിക്കുന്ന ഈ ‘ഡോ ക്ടർ’ സുഭാഷിെൻറ പ്രമേഹം ടൈപ് ഒന്നോ രേണ്ടാ എന്നൊന്നും അന്വേഷിച്ചി ല്ല. ആദ്യം, കുത്തിവെച്ചുകൊണ്ടിരിക്കുന്ന ഇൻസുലിനും മറ്റു മരുന്നുകളും നിർത്താൻ ആവശ്യപ്പെട്ടു.
ശരീരത്തെ നശിപ്പിക്കുന്ന ഈ മരുന്നാണ് സക ല പ്രശ്നങ്ങൾക്കും കാരണമെന്ന് അവരെ ബോധ്യപ്പെടുത്തി. അവരത് വിശ ്വസിച്ച് മരുന്ന് നിർത്തി. അങ്ങനെ പുതിയ ചികിത്സ തുടങ്ങി; മരുന്നില്ലാത്ത ചികിത്സ. ശാരീരിക സ്പർശനം മാത്രമാണ് മരുന്നും ചികിത്സയുമെല്ലാം. ഏ താനും ദിവസം കഴിഞ്ഞപ്പോൾ അതിെൻറ ‘ഫല’വും പുറത്തുവന്നു. സുഭാഷിന് ശ ാരീരികാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടാൻ തുടങ്ങി. ബോധം നശിച്ച സുഭാഷ ിനെ ഇതേ ആശുപത്രിയിൽ എത്തിച്ചപ്പോൾ ‘ഡോക്ടറു’ടെ മട്ടുമാറി. തെൻ റ ചികിത്സാക്രമങ്ങൾ തെറ്റിച്ച് ഇവർ മരുന്നുകഴിച്ചതാണ് പ്രശ്നമാ യതെന്ന് പറഞ്ഞ് അയാൾ രോഗിയെ കൈയൊഴിഞ്ഞു. അപ്പോഴേക്കും സുഭാഷ് മരി ച്ചിരുന്നു. 2016 മേയ് 20നാണ് സുഭാഷ് മരിച്ചത്. ഇപ്പോഴും രാംനഗറിൽ ഈ സ്ഥാ പനം പ്രവർത്തിക്കുന്നുണ്ട്. അന്നൊക്കെ ചില ഒച്ചപ്പാടുകളുണ്ടായെങ്കി ലും ഇക്കാര്യത്തിൽ നിയമപരമായി നീങ്ങാൻ വകുപ്പില്ലാത്തതിനാൽ സംഭവ ം കേസായില്ല.
2018 ആഗസ്റ്റിൽ കേരളത്തിലുമുണ്ടായി സമാനമായൊരു സം ഭവം. നഴ്സിങ് ബിരുദധാരിയായ യുവാവ് തടി കുറക്കുന്നതിനും ശരീര ത്തിൽ അങ്ങിങ്ങായി കണ്ട മുഴകൾ മാറ്റുന്നതിനുമാണ് കരുനാഗപ്പള്ളിയി ലെ അക്യൂപങ്ചർ പ്രാക്ടിഷനറെ സമീപിച്ചത്. രാം നഗറിലേതുപോലെ, ഇവിടെ യും കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ നിർത്താൻ ഈ ‘ഡോക്ടറും’ ആവ ശ്യപ്പെടുന്നു. ആധുനിക വൈദ്യത്തിെൻറ ചികിത്സകളോ ടെസ്റ്റുകളോ ഈ കാലയളവിൽ ചെയ്യരുതെന്നും നിഷ്കർഷിച്ചു. ചികിത്സ തുടങ്ങി കുറച്ചുദിവസം പിന്നിട്ടപ്പോൾ മുഴകൾ കൂടുതൽ വഷളായി. എത്രത്തോളമെന്നാൽ, നാവിലൊക്കെ വലിയ വ്രണങ്ങൾ വന്നുപൊട്ടിയൊലിച്ച് സംസാരിക്കാനും ഭക്ഷണം കഴിക്കാനും കഴിയാതായി. രോഗിയുടെ രക്ഷിതാക്കൾ ‘ഡോക്ടറെ’ കണ്ടപ്പോൾ ഒന്നും പേടിക്കാനില്ലെന്നും രണ്ട് ദിവസത്തോടെ എല്ലാം ശരിയാകുമെന്നുമായിരുന്നു വിശദീകരണം.
പക്ഷെ, രണ്ടാം ദിവസം ആ യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു. തൊട്ടടുത്ത ദിവസങ്ങളിൽ ഈ സംഭവം വാർത്തയായി. മേഖലയിലെ ആരോഗ്യ പ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ, ഈ ‘ഡോക്ടർ’ ചെയ്യുന്നത് പാരമ്പര്യ അക്യൂപങ്ചർ ചികിത്സയല്ലെന്നും മറിച്ച് രാം നഗറിലേതുപോലെ ‘അക്യൂ ടച്ച്’ എന്ന മുറയാണെന്നും മനസ്സിലായി. അക്യൂപങ്ചറിലേതുപോലെ നീഡിലുകൾ കുത്തിവെച്ചുള്ള ഒന്നല്ല ഇത്. പൾസ് നോക്കുന്നതുപോലെ, കൈകൊണ്ട് വെറുതെയൊന്ന് തൊടുന്നു. അതോടെ രോഗം മാറുമെന്നാണ് അവകാശവാദം. ഇതുസംബന്ധിച്ച റിപ്പോർട്ട് ആരോഗ്യ പ്രവർത്തകർ ജില്ല മെഡിക്കൽ ഓഫിസർക്കും കലക്ടർക്കും സമർപ്പിച്ചിരുന്നു. ‘മഹാപ്രളയ’ത്തിൽ ഈ സംഭവം പിന്നീട് ആളുകൾ മറന്നു.
കുറച്ചു വർഷങ്ങളായി തമിഴ്നാട്ടിൽ വ്യാപകമായിരുന്ന ഈ ‘അക്യൂടച്ച് ചികിത്സ’ ഇപ്പോൾ നമ്മുടെ സംസ്ഥാനത്തും സജീവമായിക്കൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് ‘ക്ലിനിക്കു’കൾ മാത്രമല്ല, ഇത്തരം ‘ഡോക്ടർ’മാരെ വാർത്തെടുക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടുകളും കേരളത്തിൽ നിരവധിയാണ്. വാസ്തവത്തിൽ, ഇവർ ഒരു ചികിത്സയും നൽകുന്നില്ല. ലഭ്യമായ ചികിത്സകളും മരുന്നുകളും നിഷേധിക്കുകയാണ്. ഇങ്ങനെ പ്രവർത്തിക്കുന്ന ഭൂരിഭാഗം സ്ഥാപനങ്ങളുടെയും നെയിം ബോർഡിൽ ‘അക്യൂപങ്ചർ’ എന്നാണ് എഴുതിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന അംഗീകരിച്ച, നിരവധി രാജ്യങ്ങളിൽ ഔദ്യോഗിക ചികിത്സാരീതികളിൽ ഒന്നായി അവലംബിക്കുന്ന ചൈനീസ് പശ്ചാത്തലമുള്ള അക്യൂപങ്ചർ എന്ന ഒരു ചികിത്സാ ക്രമം ഇവിടെയുണ്ട്. അതുതന്നെയാണ് ഇതും എന്നുവരുത്തിയാണ് ഈ ‘ക്ലിനിക്കു’കളിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നത്. ഇവിടത്തെ ‘ഡോക്ടർ’മാരാകട്ടെ, അടിസ്ഥാന ശാസ്ത്രത്തിൽപോലും പ്രാഥമിക വിദ്യാഭ്യാസം സിദ്ധിച്ചിട്ടില്ലാത്തവരും. കപടവൈദ്യത്തിെൻറ മറ്റൊരു മാതൃക രൂപപ്പെടുകയാണ് ഇവിടെ. ഇതര വൈദ്യമേഖലകളെേപ്പാലെ, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെയോ ആയുഷ് മന്ത്രാലയത്തിെൻറയോ അംഗീകാരമില്ല അക്യൂപങ്ചറിന്. അതുകൊണ്ടുതന്നെ, അക്യൂപങ്ചറിെൻറ പേരിലുള്ള ചികിത്സയെയും നിയന്ത്രിക്കാനോ അതുമൂലമുണ്ടാകുന്ന അപകടങ്ങളിൽ നിയമനടപടി സ്വീകരിക്കാനോ തൽക്കാലം നിർവാഹമില്ല. അതുകൊണ്ടുതന്നെ ഈ ശൂന്യാവസ്ഥ പരമാവധി മുതലെടുക്കുകയാണ് വ്യാജന്മാർ.
അക്യൂപങ്ചർ ഇന്ത്യയിൽ അംഗീകരിക്കപ്പെടുേമ്പാൾ
അക്യൂപങ്ചർ എന്ന പാരമ്പര്യ ചൈനീസ് ചികിത്സാരീതിയുടെ ശാസ്ത്രീയത പരിശോധിക്കൽ ഈ ലേഖനത്തിെൻറ ഉദ്ദേശ്യമല്ല. ഈ ചികിത്സാരീതിയുടെ ഫലസിദ്ധി സംബന്ധിച്ച് വ്യാപകമായ സംവാദങ്ങൾ ലോകത്തിെൻറ പലഭാഗങ്ങളിലും നടന്നുകൊണ്ടിരിക്കുന്നു. പേക്ഷ, ഒന്നുണ്ട്. ലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സാരീതികളിലൊന്നാണ് അക്യൂപങ്ചർ. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ആസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇതിന് അംഗീകാരമുണ്ട്. എന്നല്ല, ഇത് കൂടുതൽ വ്യാപകമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ബി.സി കാലഘട്ടത്തിൽ ചൈനയിൽ നിലനിന്നിരുന്ന അക്യൂപങ്ചർ ആറാം നൂറ്റാണ്ടോടെ കൊറിയയിലേക്കും പിന്നീട് ജപ്പാനിലുമെത്തി എന്നാണ് പറയപ്പെടുന്നത്. 17ാം നൂറ്റാണ്ടിൽ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭാഗമായി ജപ്പാനിലെത്തിയ ഒരു സർജൻ അവിടെനിന്ന് അക്യൂപങ്ചർ ചികിത്സാരീതി കണ്ടപ്പോൾ അദ്ദേഹത്തിന് അതിൽ ആകർഷണം തോന്നി. അദ്ദേഹം അതിനെക്കുറിച്ച് പഠിച്ച് വിശദമായ പ്രബന്ധംതന്നെ രചിച്ചു: ദെ അക്യൂപങ്ചുറ (1683). ഈ പ്രബന്ധമാണ് അക്യൂപങ്ചറിനെ യൂറോപ്പിന് പരിചയപ്പെടുത്തിയത്. 19ാം നൂറ്റാണ്ടോടെ, യൂറോപ്യൻ രാജ്യങ്ങളിലെങ്ങും ഇത് പ്രചരിച്ചു. ഈ കാലത്തുതന്നെ അമേരിക്കൻ ഭൂഖണ്ഡത്തിലേക്കും പരമ്പരാഗത അക്യൂപങ്ചർ വ്യാപിച്ചു.
അക്യൂപങ്ചറിനെ സമ്പൂർണ പാരമ്പര്യമുറകളിൽനിന്ന് വേർതിരിച്ച് ആധുനിക ശാസ്ത്രത്തിെൻറ അറിവുകൾകൂടി ചേർത്ത് പ്രചരിപ്പിച്ചതും ജനകീയമാക്കിയതും മാവോയാണ്. അന്ന് ചൈനയിലെ ചില ശാസ്ത്രജ്ഞർ ഇതിന് എതിരുനിന്നിട്ടുപോലും ചൈനീസ് പാരമ്പര്യം സംരക്ഷിക്കുന്നതിെൻറ ഭാഗമായി മാവോ പുതിയ പരീക്ഷണത്തിന് കൂട്ടുനിൽക്കുകയായിരുന്നുവത്രെ. ഇലക്ട്രിക് നീഡിലുകളും മറ്റും അക്യൂപങ്ചറിൽ ഉപയോഗിക്കപ്പെട്ടുതുടങ്ങുന്നത് അങ്ങനെയാണ്. 1971ൽ, ന്യൂയോർക് ടൈംസിൽ അക്യൂപങ്ചറിനെക്കുറിച്ച് വന്ന ലേഖനം വായിച്ചപ്പോഴാണ് യു.എസ് പ്രസിഡൻറ് റിച്ചാർഡ് നിക്സൺ ഇങ്ങനെയൊരു ചികിത്സയെക്കുറിച്ച് ആദ്യമായി കേട്ടത്. അനസ്തേഷ്യക്ക് പകരം അക്യൂപങ്ചർ പ്രയോഗിക്കുന്ന ചൈനീസ് രീതിയെക്കുറിച്ചൊക്കെയുള്ള വിവരണം നിക്സണിൽ അത്ഭുതമുളവാക്കി. തൊട്ടടുത്ത വർഷം ആ പരീക്ഷണങ്ങളൊക്കെ നേരിൽകാണാൻ അദ്ദേഹം ചൈനയിലെത്തിയത്രെ. ഇങ്ങനെയൊക്കെയാണ് അക്യൂപങ്ചർ പ്രചരിക്കുന്നത്.1980കളിൽ ലോകാരോഗ്യ സംഘടനയും അക്യൂപങ്ചറിനെ അംഗീകരിച്ചു. ഇന്നിപ്പോൾ, ആധുനിക വൈദ്യംകഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന ചികിത്സാരീതിയാണ് അക്യൂപങ്ചർ. 90കളിൽ അമേരിക്കൻ ജനസംഖ്യയുടെ ഒരു ശതമാനം ആളുകളാണ് ഇതിനെ ആശ്രയിച്ചിരുന്നതെങ്കിൽ, 2010ൽ അത് ഒന്നര േകാടിയിലെത്തി. ബ്രിട്ടനിൽ ഒരു വർഷം 45 ലക്ഷം പേരെങ്കിലും അക്യൂപങ്ചർ ചികിത്സക്ക് വിധേയമാകുന്നുണ്ട്്.
അക്യൂപങ്ചറിന് ഇന്ത്യയിലും അംഗീകാരം ലഭിക്കാൻ പോവുകയാണ്. ഒരു പാരമ്പര്യ ചികിത്സാരീതി എന്നനിലയിൽ അക്യൂപങ്ചർ ‘പ്രാക്ടിസിങ്’ പണ്ടുതൊട്ടേ ഇന്ത്യയിലുണ്ട്. ഡോ. ബി.കെ. ബസുവാണ് ഇന്ത്യയിൽ അക്യൂപങ്ചർ ഒരു അംഗീകൃത ചികിത്സയായി രൂപപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചത് (1959). മോഡേൺ മെഡിസിൻ ഡോക്ടറായിരുന്ന ബസു ചൈന സന്ദർശിച്ച് ഇതിനെക്കുറിച്ച് പഠിച്ചിരുന്നു. തുടർന്നാണ്, ആധുനിക വൈദ്യവുമായി യോജിച്ചുകൊണ്ടുള്ള അക്യൂപങ്ചറിന് സാധ്യതയുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. പീപ്ൾസ് റിലീഫ് പോലുള്ള സംഘടനകളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പശ്ചിമബംഗാളിലെ ജാദവ്പുർ യൂനിവേഴ്സിറ്റിയിലാണ് ഇന്ത്യയിൽ ആദ്യമായി അക്യൂപങ്ചർ ഒരു വിഷയമായി പഠിപ്പിക്കുന്നത് (1981). പിന്നീട് അക്യൂപങ്ചർ പ്രാക്ടിസിങ്ങിന് പ്രാമുഖ്യം നൽകുന്ന പ്രത്യേക കോഴ്സുകൾതന്നെ പല സർവകലാശാലകളും തുടങ്ങി. അക്യൂപങ്ചർ െട്രയ്നിങ്ങിന് മാത്രമായുള്ള ഇൻസ്റ്റിറ്റ്യൂട്ടുകളും 80കളിലും 90കളിലും ഇന്ത്യയിൽ തുടങ്ങി. ഡോ. ബസു മെമ്മോറിയൽ െട്രയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്യൂപങ്ചർ (കൊൽക്കത്ത), ഇന്ത്യൻ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറഗ്രേറ്റഡ് മെഡിസിൻ (ഹൗറ) തുടങ്ങിയവയെല്ലാം ഉദാഹരണം.
1996ൽ, പശ്ചിമ ബംഗാൾ സർക്കാർ അക്യൂപങ്ചറിനെ അംഗീകൃത ചികിത്സാരീതിയായി പ്രഖ്യാപിച്ചു (വെസ്റ്റ് ബംഗാൾ അക്യൂപങ്ചർ സിസ്റ്റം ഓഫ് തെറപ്പി ആക്ട് 1996). തുടർന്നാണ് ഡോ. ബസു മെമ്മോറിയൽ െട്രയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്യൂപങ്ചർ സ്ഥാപിതമാകുന്നത്. ഇവിടെനിന്ന് െട്രയ്നിങ് പൂർത്തിയാക്കുന്നവർക്ക് പല ആശുപത്രികളിലും പ്രാക്ടിഷനർമാരായി (നിർണിതമായ മാനദണ്ഡങ്ങളോടെ) നിയമനവും നൽകിയിരുന്നു. ബംഗാൾ മാതൃകയിൽ 2017ൽ മഹാരാഷ്ട്രയും ഈ ചികിത്സയെ അംഗീകരിക്കുകയുണ്ടായി. ഇതിനിടെ, കേന്ദ്രസർക്കാറും അക്യൂപങ്ചറിനെ ഭാഗികമായി അംഗീകരിക്കുകയുണ്ടായി. 2003ൽ, വാജ്പേയി സർക്കാറിെൻറ കാലത്തായിരുന്നു അത്. ‘‘കൃത്യമായ പരിശീലനം ലഭിച്ചയാളുകൾക്ക് അക്യൂപങ്ചർ പ്രാക്ടിസ് നടത്താനു’’ള്ള അനുമതിയായിരുന്നു അത്. ഈ ഉത്തരവിെൻറ ഏറ്റവും വലിയ പരിമിതി, ആരാണ് ‘‘കൃത്യമായി പരിശീലനം ലഭിച്ചവർ’’ എന്നു പറയുന്നില്ല എന്നതാണ്. മാത്രമല്ല, അക്യൂപങ്ചറിന് കൃത്യവും സൂക്ഷ്മവുമായ നിർവചനവും നൽകിയില്ല. ഇതുമൂലം, വാളെടുത്തവരെല്ലാം വെളിച്ചപ്പാടായി. അക്യൂപങ്ചർ എന്ന ബോർഡ്വെച്ച് എന്തുതരം ചികിത്സയും (മന്ത്രവാദമടക്കം) നടത്താെമന്ന സ്ഥിതിയായി. ഈ പഴുതാണ് മേൽസൂചിപ്പിച്ച വ്യാജന്മാരെല്ലാം ഉപയോഗപ്പെടുത്തുന്നത്.
2016ൽ വിവിധ പരമ്പരാഗത ചികിത്സാ രീതികളെ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കായി കേന്ദ്രം ഒരു സമിതിയെ നിയമിച്ചിരുന്നു. ഈ സമിതിയാണ് പ്രാഥമിക പഠനത്തിെൻറ അടിസ്ഥാനത്തിൽ അക്യൂപങ്ചറിന് അംഗീകാരം നൽകാവുന്നതാണ് എന്ന് സർക്കാറിനെ ധരിപ്പിച്ചത്. ഈ വർഷം ആദ്യത്തിൽ, ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച് മുൻ മേധാവി വി.എം. കട്ടോക്കിെൻറ നേതൃത്വത്തിലുള്ള പത്തംഗ സമിതിയെ വിശദപഠനത്തിനായി നിയമിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിെൻറ സമീപകാല നിലപാടുകൾവെച്ചുനോക്കുേമ്പാൾ അക്യൂപങ്ചറും ‘ആയുഷ്’ വിഭാഗത്തിെൻറ പരിധിയിൽ ഉൾപ്പെടുത്തി അംഗീകരിക്കാനാണ് സാധ്യത. അങ്ങനെവന്നാൽ, 2003ലെ ഉത്തരവിെൻറ ന്യൂനതകൾ പുതിയ നിയമത്തിലൂടെ പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അക്യൂപങ്ചർ െട്രയ്നിങ്ങിനായി ബാച്ലേഴ്സ്, മാസ്റ്റേഴ്സ് കോഴ്സുകൾ നടത്തുന്നതടക്കമുള്ള കാര്യങ്ങൾ പുതിയ ബില്ലിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അക്യൂപങ്ചർ സയൻസ് അസോസിയേഷൻ (എ.എസ്.എ)പോലുള്ള സംഘടനകൾ കോഴ്സുകൾ സംബന്ധിച്ച അവരുടെ നിർദേശങ്ങൾ സമിതിക്ക് സമർപ്പിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ അനുസരിച്ചുള്ള സിലബസാണ് അവർ മുന്നോട്ടുവെക്കുന്നത്. ഇതുപ്രകാരം മുഴുവൻ സമയ ഡിഗ്രി കോഴ്സുകൾക്ക് അഞ്ചര വർഷവും ഡിപ്ലോമ കോഴ്സുകൾക്ക് മൂന്നര വർഷവുമാണ് വേണ്ടിവരുക.
അക്യൂപങ്ചർ: ഒറിജിനലും വ്യാജനും
മലപ്പുറം ജില്ലയിലെ ഒരു മദ്റസാധ്യാപകൻ ‘ഡോക്ടറാ’യ കഥ കേൾക്കുക. പ്ലസ് ടുവിന്ശേഷം ദർസ് വിദ്യാഭ്യാസം നേടിയ ഇദ്ദേഹം ഒരു മാസത്തെ ലീവിൽ പോയി തിരിച്ചെത്തിയത് അക്യൂപങ്ചർ പ്രാക്ടിഷനറായിട്ടാണ്. മദ്റസ സമയം കഴിഞ്ഞാൽ, തൊട്ടടുത്ത വാടകക്കെട്ടിടത്തിൽ ഒരുക്കിയ ‘ക്ലിനിക്കി’ലേക്കു പോകും അയാൾ. പിന്നെ വൈകുന്നേരംവരെ ചികിത്സ തുടരും. കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ടപ്പോൾ ടിയാനെ മദ്റസയിൽനിന്നുതന്നെ പുറത്താക്കി മാനേജ്മെൻറ്. വഴിയോരങ്ങളിൽ കണ്ടിട്ടില്ലേ, ‘ഏഴുദിവസംകൊണ്ട് നിങ്ങൾക്കും ഡോക്ടറാകാം’ എന്ന പരസ്യവാചകം. അതുതന്നെയാണ് ഇതും. ഇവിടെ ‘ഡോക്ടർ’ എന്ന് പേരിനൊപ്പം ചേർക്കുന്നില്ലെന്നുമാത്രം. എല്ലാം ഒന്നുതന്നെയാണ്. ഏത് രോഗവും ഭേദമാക്കുമെന്നാണ് ഇതര വ്യാജന്മാരെപ്പോലെ ഇവരുടെയും അവകാശവാദം. മലയാള മാധ്യമങ്ങളുടെ ക്ലാസ്ഫൈഡ് പേജുകളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞുനിൽക്കുയാണ് ഇക്കൂട്ടർ.
ഇത്തരത്തിൽ വ്യാജന്മാരെ സൃഷ്ടിക്കുന്ന നിരവധി ഇൻസ്റ്റിറ്റ്യൂട്ടുകൾ ഇപ്പോൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഒരുമാസം മുതൽ വർഷം വരെയുള്ള കോഴ്സുകളാണ് ഇവിടെ പഠിപ്പിക്കുന്നത്. ഒരാഴ്ചകൊണ്ട് സിലബസ് പൂർണമായും കവർ ചെയ്യുന്ന സ്ഥാപനങ്ങളുമുണ്ട്. വിദ്യാഭ്യാസ യോഗ്യത ഈ കോഴ്സുകൾക്ക് പലപ്പോഴും പ്രശ്നമാകാറില്ല. പേക്ഷ, വ്യവസ്ഥാപിതമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വ്യാജന്മാരുമുണ്ട്. അവർ പ്ലസ്ടു/ഡിഗ്രി എന്നൊക്കെ പ്രവേശന യോഗ്യതയായി വെക്കാറുണ്ട്്.
സോഷ്യൽ സയൻസ് പശ്ചാത്തലമുള്ളവർക്കും ഈ കോഴ്സുകളുടെ ഭാഗമാകാം; കോഴ്സ് സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്ന അനാട്ടമി മനസിരുത്തി പഠിച്ചാൽ മതി. നോക്കണേ, എം.ബി.ബി.എസ് വിദ്യാർഥികളും മറ്റും വർഷങ്ങളെടുത്ത് പഠിക്കുന്ന അനാട്ടമിയാണ് അക്യൂപങ്ചർ െട്രയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ മാസങ്ങൾകൊണ്ട് പഠിപ്പിക്കുന്നത്. പ്ലസ് വൺ ക്ലാസിൽ ഒരു ജൈവകോശത്തിെൻറ ഘടന പഠിപ്പിക്കുന്നത് ആഴ്ചകളെടുത്താണെന്നതും ഇതോടൊപ്പം കൂട്ടിവായിക്കുക. അപ്പോൾ എന്തായിരിക്കും ഇത്തരം കോഴ്സുകളിൽ പഠിപ്പിക്കുന്നത്, അതിെൻറ നിലവാരം എത്ര എന്നതൊക്കെ ഇതിൽനിന്നൊക്കെ ഏതാണ്ട് ഊഹിക്കാം.
വാസ്തവത്തിൽ ഇക്കൂട്ടർ പഠിപ്പിക്കുന്നതും പ്രയോഗിക്കുന്നതും അക്യൂപങ്ചർ തന്നെയാണോ? അക്യൂപങ്ചർ പ്രാക്ടിസിങ് സംബന്ധിച്ച് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ മാർഗനിർദേശങ്ങളും ഇവരുടെ സിലബസും താരതമ്യം ചെയ്യുേമ്പാൾ, ഇത് മറ്റെന്തൊക്കെയോ ആണെന്ന് എളുപ്പത്തിൽ ബോധ്യപ്പെടും. തുടക്കത്തിൽ സൂചിപ്പിച്ച സുഭാഷിെൻറ അനുഭവത്തിലെന്നപോലെ, പൊതുവിൽ ഇവർ രോഗി അതുവരെയും ഉപയോഗിച്ചിരുന്ന മരുന്നുകളത്രയും നിർത്താനാണ് ആവശ്യപ്പെടുക. തുടർചികിത്സക്ക് അതൊരു വ്യവസ്ഥയാക്കി വെക്കുന്നവരുമുണ്ട്. അതായത്, ഇൻസുലിൻ ഉപയോഗിക്കുന്ന പ്രമേഹരോഗിയോട് ആദ്യം കുത്തിവെപ്പ് നിർത്താനാണ് നിർദേശിക്കുക. പുറമെ, പ്രമേഹത്തിെൻറ തീവ്രതയറിയാൻ രക്തപരിശോധനയോ മറ്റോ അനുവദിക്കുകയുമില്ല.
ഇങ്ങനെ ചെയ്താൽ ‘പുതിയ ചികിത്സ’യുടെ ഫലം പോകുമെന്ന് പറഞ്ഞ് രോഗിയുടെയും കൂടെയുള്ളവരുടെയും മനസ്സു മാറ്റും. ഏതാനും വർഷം മുമ്പ്, മലപ്പുറം ജില്ലയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് (ഈ ആശുപത്രിയിൽ ക്വാളിഫൈഡ് അക്യൂപങ്ചർ പ്രാക്ടിഷനറും പ്രവർത്തിക്കുന്നുണ്ട്) പ്രമേഹം മൂർച്ഛിച്ച രോഗിയെ കൊണ്ടുവന്നു. ബോധരഹിതയായ അവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്. രോഗിയുടെ രക്തം പരിശോധിക്കാൻ ഡോക്ടർ നിർദേശിച്ചപ്പോൾ ബന്ധുക്കൾ ഇടപെട്ടു. എത്രപറഞ്ഞിട്ടും അവർ രക്തപരിശോധനക്ക് സമ്മതിക്കുന്നില്ല. കാര്യം വിശദമായി ചോദിച്ചപ്പോഴാണ് സംഗതി മനസ്സിലായത്. ഏതാനും മാസങ്ങളായി ഈ രോഗി ഏതോ (വ്യാജ) അക്യൂപങ്ചർ പ്രാക്ടിഷനറുടെ ചികിത്സയിലായിരുന്നു. രക്തപരിശോധനപോലുള്ള ‘അലോപ്പതി’ ചികിത്സാ സംവിധാനങ്ങൾ ആ ‘ഡോക്ടർ’ കർശനമായി വിലക്കിയിരുന്നുവത്രെ. പിന്നീട് അവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി ശരിയായ ചികിത്സ നൽകി പറഞ്ഞയച്ചു. ഇത് ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല. വ്യാജ അക്യൂപങ്ചർ ചികിത്സ തേടിയ പലരും ഈ ലേഖകനോട് ഇത്തരം അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്; അക്കൂട്ടരുടെ പൊതുവായ ഒരുരീതിതന്നെയാണിത്.
ഇനി ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശത്തിൽ പരാമർശിക്കുന്ന രണ്ട് പുസ്തകങ്ങൾ പരിചയപ്പെടുത്താം. ബെയ്ജിങ് സർവകലാശാല പ്രസിദ്ധീകരിച്ച ‘ക്ലിനിക്കൽ അക്യൂപങ്ചർ’ ആണ് അതിലൊന്ന്. രോഗിയുടെ ‘ബേസിക് ഡയഗണോസിസ്’ നടത്തണമെന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു. ഓരോ രോഗത്തിനുമുള്ള ചികിത്സാവിധികൾ പ്രസ്താവിച്ചശേഷം, അധ്യായത്തിെൻറ അവസാന ഭാഗത്ത് ‘റിമാർക്സ്’ എന്ന ശീർഷകമുണ്ട്. ആ അധ്യായത്തിൽ വിശദീകരിക്കുന്ന രോഗങ്ങളുടെ തോതനുസരിച്ചും മറ്റും അക്യൂപങ്ചർ എത്രമാത്രം ഫലസിദ്ധിയുണ്ടാക്കുമെന്നാണ് അതിൽ പറയുന്നത്. അതായത്, ‘മോസ്റ്റ് ഇഫക്ടിവ്’, ‘ഇഫക്ടിവ്’, ‘കോംപ്ലിമെൻററി’ എന്നിങ്ങനെയൊക്കെ തരംതിരിച്ചിരിക്കുന്നു. പ്രത്യേക രോഗലക്ഷണങ്ങൾ രോഗിയിൽ പ്രകടമായാൽ, അക്യൂപങ്ചറിനു പകരം ആധുനിക വൈദ്യചികിത്സ അടിയന്തരമായി നൽകണമെന്നും ഈ പുസ്തകം നിർദേശിക്കുന്നു.
ബെയ്ജിങ് കോളജ് ഓഫ് അക്യൂപങ്ചറിലെ ഗവേഷകനും അധ്യാപകനുമായ ബെയ് സിൻഗ്വ രചിച്ച ‘അക്യൂപങ്ചർ ഇൻ ക്ലിനിക്കൽ പ്രാക്ടിസസ്’ എന്ന പുസ്തകമാണ് രണ്ടാമത്തേത്. ഇതിൽ പ്രമേഹത്തെ സംബന്ധിച്ച പാഠത്തിൽ (പേജ് 62) പറയുന്നത്, ഇൻസുലിൻ അധിഷ്ഠിതമല്ലെങ്കിൽ മാത്രമാണ് അക്യൂപങ്ചർ ഫലപ്രദം എന്നാണ്. അതായത്, ടൈപ് 1 പ്രമേഹത്തിൽ വലിയൊരളവും അക്യൂപങ്ചറിലൂടെ ചികിത്സിക്കാൻ കഴിയില്ല; ചികിത്സിച്ചാൽതന്നെയും രോഗാവസ്ഥക്കനുസൃതമായി മാത്രമേ ഇൻസുലിെൻറ അളവിൽ കുറവ് വരുത്താവൂ. എന്നുവെച്ചാൽ, സുഭാഷിനും മറ്റും ചെയ്തതുപോലെ, രോഗിയുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽതന്നെ ഇൻസുലിൻ കുത്തിവെപ്പ് നിർത്താൻ ആവശ്യപ്പെടുന്നത് ഈ ചികിത്സയുടെ ഭാഗമല്ല. മാത്രമല്ല, ആധുനിക വൈദ്യം നിർദേശിക്കുന്നതരത്തിലുള്ള ഭക്ഷണക്രമങ്ങൾ തുടരണമെന്നും ‘റിമാർക്സി’ൽ പ്രത്യേകം നിർദേശിക്കുന്നു. ഇതിൽനിന്ന് വ്യക്തമാകുന്ന കാര്യങ്ങൾ ഇവയാണ്: ഒന്ന്, ആധുനിക വൈദ്യത്തിെൻറ സങ്കേതങ്ങൾ ഉപയോഗപ്പെടുത്തി രോഗനിർണയം നടത്തിവേണം അക്യൂപങ്ചർ ചികിത്സ തുടങ്ങാൻ. രണ്ട്, രോഗത്തിെൻറ പുരോഗതി അറിയാൻ ഇതേ സങ്കേതങ്ങൾതന്നെ പിന്നെയും ഉപയോഗപ്പെടുത്തുകയും വേണം. ഉദാഹരണമായി, ഒരു പ്രമേഹരോഗിക്ക് ചികിത്സ നിർദേശിക്കുന്നതിന് മുമ്പായി കൃത്യമായ ഡയഗണോസിസ് നടന്നിരിക്കണം; രക്തപരിശോധന നിർബന്ധമെന്നർഥം. ഇനി രോഗം മാറിയോ ഇല്ലയോ എന്നറിയാൻ കൃത്യമായ ഇടവേളകളിൽ വീണ്ടും രക്തപരിശോധന നടത്തുകയും വേണം. ഈ രീതിയിൽ ചികിത്സ നടത്തണമെങ്കിൽ ആദ്യം വേണ്ടത് മനുഷ്യശരീരത്തെക്കുറിച്ചും മറ്റുമുള്ള പ്രാഥമികമായ അറിവാണ്. അതില്ലാത്തവർ ചികിത്സികരാകുേമ്പാഴാണ് എക്സ് റേയും ഇ.സി.ജിയും എം.ആർ.ഐയും രക്തപരിശോധനയുമെല്ലാം വെറുക്കപ്പെട്ടതും ഉപേക്ഷിക്കപ്പെടേണ്ടവയുമാകുന്നത്.
ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന യോഗ്യരായ അക്യൂപങ്ചർ പ്രാക്ടിഷനർമാരെ (അവർ കേരളത്തിൽ നൂറിൽതാഴെ മാത്രമാണ്)ഈ ലേഖകൻ സന്ദർശിക്കുകയുണ്ടായി. നിർദേശിക്കപ്പെട്ട വിധം, അക്യൂപങ്ചർ നിർവഹിക്കേണ്ടതെങ്ങനെയെന്ന് ഏതാനും രോഗികളുടെ കേസ് ഷീറ്റ് കാണിച്ച് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു പ്രാക്ടിഷനർ (മെഡിക്കൽ ബിരുദധാരിയായ ഈ ഡോക്ടർ ഇന്ത്യൻ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറഗ്രേറ്റഡ് മെഡിസിനിൽനിന്ന് മൂന്നര വർഷത്തെ അക്യൂപങ്ചർ കോഴ്സ് പാസായി ചൈനയിലെ നാൻജിങ് സർവകലാശാലയിൽനിന്ന് ഒരു വർഷത്തെ അഡ്വാൻസ്ഡ് കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്) വിശദീകരിച്ചു തന്നു. കേസ് ഷീറ്റിൽ രണ്ട് തരം വിവരങ്ങൾ കാണാം.
ഒന്ന്, ആധുനിക വൈദ്യത്തിെൻറ സഹായത്തോടെ ലഭ്യമായ (എക്സ് റേ, ഇ.സി.ജി തുടങ്ങിയവ) രോഗവിവരങ്ങളാണവ. ഇനിയും ഇതുപോലുള്ള വിവരങ്ങൾ ആവശ്യമെങ്കിൽ (ഉദാഹരണം ഈ റിപ്പോർട്ടിെൻറ കൂടെ സ്കാനിങ് കൂടി വേണമെങ്കിൽ) അതിന് നിർദേശിക്കുന്നുമുണ്ട്. രണ്ടാമത്തേത്, പ്രസ്തുത രോഗത്തെക്കുറിച്ചുള്ള അക്യൂപങ്ചർ ചികിത്സാ രീതിയുടെ വിശദാംശങ്ങളും ‘മരുന്നു’കളുമാണ്. ചികിത്സ ഒാരോ ഘട്ടം കഴിയുംതോറും അതിെൻറ വിവരങ്ങളും കേസ് ഷീറ്റിലുണ്ട്. ഇവിടെ, ചികിത്സയുടെ പുരോഗതി അറിയാനും അവലംബിക്കുന്നത് മോഡേൺ മെഡിസിൻതന്നെ. അതായത്, രോഗനിർണയം ‘അലോപ്പതി’യിലൂടെയും ചികിത്സ അക്യൂപങ്ചറിലൂടെയും അതിെൻറ പുരോഗതി വീണ്ടും ‘അലോപ്പതി’യിലൂടെയുമാണ് യഥാർഥ അക്യൂപങ്ചർ പ്രാക്ടിഷനർമാർ നിർവഹിക്കുന്നത്. ചൈനയടക്കമുള്ള രാജ്യങ്ങളിലും ഇങ്ങനെതന്നെയാണ്. ഒരു ആശുപത്രിയിൽതന്നെ രണ്ട് ചികിത്സയും നടക്കുന്നു. രോഗിക്ക് ഏതാണ് ഗുണകരമെന്ന് ഡോക്ടർമാർ തീരുമാനിച്ച് അതിനനുസരിച്ച് റഫർ ചെയ്യുന്നു. ഇതിനു പകരം, ‘അലോപ്പതി’ പൂർണമായും ഉപേക്ഷിച്ചുള്ള വ്യാജന്മാരുടെ ചികിത്സ എന്തുതരത്തിലുള്ള അപകടത്തിലേക്കായിരിക്കും വഴിതെളിക്കുക എന്നത് ഊഹിക്കാവുന്നതേയുള്ളൂ. അല്ലെങ്കിലും, ആധുനിക വൈദ്യത്തോടുള്ള അടങ്ങാത്ത വിരോധമെന്നത് ഈ വ്യാജന്മാരുടെ പൊതുവായ ലക്ഷണമാണ്. സമീപകാലത്ത്, സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലുണ്ടായ വാക്സിൻ വിരുദ്ധ പ്രചാരണത്തിെൻറ മുൻപന്തിയിൽ ഇക്കൂട്ടരുണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
ലോകാരോഗ്യ സംഘടനയുടെ സിലബസ്
25 വർഷം മുമ്പാണ് ലോകാേരാഗ്യ സംഘടന അക്യൂപങ്ചർ ചികിത്സക്ക് മാർഗനിർദേശങ്ങൾ തയാറാക്കിയത്. ലോകത്തെ അമ്പതോളം വിദഗ്ധരുടെ മേൽനോട്ടത്തിൽ തയാറാക്കിയ പ്രസ്തുത രേഖയിൽ അക്യൂപങ്ചർ കോഴ്സുകൾ സംബന്ധിച്ചും അവയിൽ നിർബന്ധമായും പഠിപ്പിക്കേണ്ട പുസ്തകങ്ങളെക്കുറിച്ചും വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. മൂന്നുതരം പാഠ്യപദ്ധതികളാണ് സംഘടന മുന്നോട്ടുവെക്കുന്നത്. ഒന്ന്, മെഡിക്കൽ വിദ്യാഭ്യാസം സിദ്ധിച്ചിട്ടില്ലാത്തവർക്കുള്ള (നമ്മുടെ നാട്ടിൽ പ്ലസ് ടു കഴിഞ്ഞവർക്ക്) മുഴുവൻ സമയ കോഴ്സ്. കോഴ്സ് കാലാവധി മണിക്കൂർ വെച്ചാണ് കണക്കാക്കിയിരിക്കുന്നത്. ഈ കോഴ്സിന് അക്യൂപങ്ചർ പഠനത്തിന് 2000 മണിക്കൂറും ആധുനിക വൈദ്യത്തിെൻറ അടിസ്ഥാന പാഠങ്ങൾക്ക് 500 മണിക്കൂറുമാണ് നിഷ്കർഷിച്ചിരിക്കുന്നത്. നമ്മുടെ നാട്ടിലെ സമ്പ്രദായംവെച്ച് ഏകദേശം മൂന്ന് വർഷത്തെ ഫുൾ ടൈം കോഴ്സാണിത്. ഇന്ത്യൻ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറഗ്രേറ്റഡ് മെഡിസിനിൽ മൂന്നര വർഷമെടുത്താണ് ഈ കോഴ്സ് പഠിപ്പിക്കുന്നത്. ഇതിൽ എട്ടുമാസവും ‘അലോപ്പതി’യാണ് പഠിപ്പിക്കുന്നതെന്നും ഓർക്കുക. രണ്ട്, മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്കുള്ള 1500 മണിക്കൂർ ഫുൾ ടൈം കോഴ്സ്. മൂന്ന്, മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്കുള്ള പാർട് ടൈം കോഴ്സ് (200 മണിക്കൂർ). നാലാമതൊരു കോഴ്സ് കൂടിയുണ്ട്. അത് പ്രാക്ടിഷനർ ആകാനുള്ള കോഴ്സ് അല്ല; മറിച്ച്, പ്രാക്ടിഷനർമാരെ സഹായിക്കാനുള്ളതാണ്(നഴ്സ്).
കോഴ്സ് സിലബസും ഏറെ വിപുലമാണ്. അക്യൂപങ്ചർ ചരിത്രം, അടിസ്ഥാന സിദ്ധാന്തങ്ങൾ, അക്യൂപങ്ചർ പോയൻറുകൾ, രോഗനിർണയം, ചികിത്സ, ചികിത്സാ സാങ്കേതിക വിദ്യ തുടങ്ങി ചികിത്സ സംബന്ധിച്ച സുരക്ഷാ മുൻകരുതലുകൾ വരെയുണ്ട് ആദ്യ ഭാഗത്ത്. ആധുനിക വൈദ്യം സംബന്ധിച്ച ഭാഗം നിലവിൽ മെഡിക്കൽ വിദ്യാർഥികൾ അവരുടെ കോഴ്സിെൻറ ആദ്യ രണ്ടു വർഷം പഠിക്കുന്ന ഭാഗങ്ങളുടെ സംക്ഷിപ്തമാണെന്ന് പറയാം. ഒരു രോഗി നിങ്ങളുടെ അടുത്ത് വന്നാൽ, അയാൾക്ക് അക്യൂപങ്ചർ ഫലപ്രദമാകുമോ അതോ ആധുനിക വൈദ്യത്തിെൻറ സഹായം ലഭ്യമാക്കേണ്ടതുണ്ടോ എന്ന് തിരിച്ചറിയാൻ ഈ കോഴ്സിലൂടെ സാധിക്കണമെന്ന് മാർഗനിർദേശത്തിൽ (പേജ് ഒമ്പത്) പ്രത്യേകമായി പറയുന്നുണ്ട്. എന്നുവെച്ചാൽ, ആധുനിക വൈദ്യത്തെ ചേർത്തുനിർത്തിക്കൊണ്ടുള്ള അക്യൂപങ്ചർ സംവിധാനമാണ് ലോകാരോഗ്യസംഘടനയും വികസിത രാജ്യങ്ങളുമെല്ലാം വിഭാവനം ചെയ്തിരിക്കുന്നത്. അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ മോഡേൺ മെഡിസിൻ ഡോക്ടർമാർ സപ്ലിമെൻററി ചികിത്സ എന്ന നിലയിൽ അക്യൂപങ്ചർ ഉപയോഗപ്പെടുത്തുന്നുണ്ട്. അടുത്തിടെ, മെഡിക്കൽ ജേണൽ ഓഫ് ആസ്ട്രേലിയയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത്, വേദനസംഹാരിയായും മറ്റും മോഡേൺ മെഡിസിൻ ഡോക്ടർമാർ പലപ്പോഴും അക്യൂപങ്ചർ രീതി ഉപയോഗപ്പെടുത്തുന്നുവെന്നാണ്. രണ്ട് വൈദ്യമേഖലകൾ പരസ്പരം സഹകരിച്ചു പ്രവർത്തിക്കുന്നുവെന്നർഥം. അപ്പോഴാണ്, ഇത് രണ്ടുമല്ലാത്ത പുതിയൊരു ‘അക്യൂപങ്ചറു’മായി ഒരുപറ്റം വ്യാജന്മാർ ഇവിടെ രംഗം കൈയടക്കിയിരിക്കുന്നത്. വല്ലാത്തൊരു അപകടത്തിലേക്കായിരിക്കും ഇത് നയിക്കുക.
ഇന്ത്യൻ അക്യൂപങ്ചർ
വ്യാജ അക്യൂപങ്ചർ പ്രാക്ടിഷനർമാരെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങളുടെ സിലബസിലൂടെ പ്രാഥമികമായി കണ്ണോടിക്കുേമ്പാൾതന്നെ, അവ ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ ഒരർഥത്തിലും പാലിക്കുന്നില്ലെന്ന് മനസ്സിലാകും. ഒരു വർഷമൊക്കെയാണ് ഈ കോഴ്സുകളുടെ പരമാവധി കാലാവധിയെന്നോർക്കണം. എന്നല്ല, ഇവരുടെ ബോർഡുകളിലും മറ്റും മൾട്ടിനീഡിൽ (ഒന്നിലധികം സൂചി ഉപയോഗിച്ചുള്ള ചികിത്സ) അക്യൂപങ്ചർ എന്നാണ് കാണാറുള്ളതെങ്കിലും പഠിപ്പിക്കുന്നത് മറ്റൊരു ‘തെറപ്പി’യാണ്. സിംഗ്ൾ നീഡിൽ തെറപ്പി, അക്യൂടെച്ച് എന്നൊക്കെയാണ് അവർ അതിനെ വിശേഷിപ്പിക്കുന്നത്.
ചില കേന്ദ്രങ്ങൾ ‘ഇന്ത്യൻ അക്യൂപങ്ചർ’ എന്നും ഇതിനെ വിളിക്കുന്നു. 14 മെറിഡിയനുകളിലായുള്ള 361 ക്ലാസിക്കൽ അക്യൂപോയൻറുകളെയും 48 അധിക പോയൻറുകളെയും ശരിയായി മനസ്സിലാക്കുകയാണ് യഥാർഥ അക്യൂപങ്ചറിെൻറ അടിസ്ഥാനം. ഒരു മെറിഡിയനിൽതന്നെ ശരീരത്തിെൻറ പലഭാഗത്തായി ഒന്നിലധികം സൂചി കുത്തിവെച്ചാണ് ഈ ചികിത്സ. ഇതിനുപകരം, ശരീരത്തിെൻറ ഏതെങ്കിലുമൊരുവശത്ത് (പലപ്പോഴും അത് വിരലറ്റത്തായിരിക്കും) സൂചികുത്തിവെച്ച് സർവരോഗ സംഹാരം നടത്തുന്ന പരിപാടിയാണ് സിംഗ്ൾ നീഡിൽ തെറപ്പി. ഈ ചികിത്സാകേന്ദ്രങ്ങളുടെ പരസ്യവാചകവും ഇതുതന്നെ: ഒരൊറ്റ നീഡിൽകൊണ്ട് ഒരായിരം രോഗങ്ങൾ ശമിപ്പിക്കുന്നു; അതും മരുന്നില്ലാതെ. ഇതിന് നാലു ദിവസത്തെ സ്പെഷൽ കോഴ്സുകളൊക്കെ നടത്തുന്നവരുണ്ട്. 5000 രൂപയിൽ കൂടുതൽ ഫീസ് നൽകാനുണ്ടെങ്കിൽ ഈ കോഴ്സിലൂടെ ആർക്കും ‘ഡോക്ടറാ’കാം. ചൈനീസ് അക്യൂപങ്ചർ െപാതുവിൽ മൾട്ടിനീഡിൽ സിസ്റ്റമാണ്. അതേസമയം, ഈ സംവിധാനത്തിൽനിന്ന് ഗവേഷണത്തിലൂടെ സിംഗ്ൾ നീഡിൽ തെറപ്പി വികസിച്ചുവരുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. അതായത്, ഒരു മെറിഡിയനിലെ മൂന്ന് സ്ഥലത്ത് നീഡിൽ പ്രയോഗിക്കുന്നതിന് പകരം, നാലാമതൊരിടത്തു മാത്രമായി സൂചിവെച്ച് ആദ്യത്തേതിെൻറ ഫലസിദ്ധി ലഭ്യമാക്കുന്ന രീതി. ചൈനയിലെ പ്രമുഖ ഗവേഷകനായ വൈ ഷി യങ് രചിച്ച ‘വൺ നീഡിൽ തെറാപ്പി’ എന്ന പുസ്തകം ഇതേക്കുറിച്ചുള്ളതാണ്. പേക്ഷ, അത് കാര്യമായും വേദനയകറ്റാനുള്ള ചികിത്സയാണ്; സർവരോഗ സംഹാരിയല്ല. അതിന് ഇവിടത്തെ സിംഗ്ൾ നീഡിലുമായി ഒരു ബന്ധവുമില്ല.
വാസ്തവത്തിൽ, ഇവിടെ പ്രയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സിംഗ്ൾ നീഡിൽ ഇന്ത്യയിൽനിന്നുതന്നെ ഉദയം ചെയ്തതാണ്. തമിഴ്നാട്ടുകാരനായ ഡോ. ഫസലുറഹ്മാൻ ആണ് ഇതിനു പിന്നിലെന്ന് പറയപ്പെടുന്നു. ഇന്ത്യൻ അക്യൂപങ്ചറിെൻറ പിതാവ് എന്നൊക്കെയാണ് ആരാധകർ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. മെഡിക്കൽ ബിരുദധാരിയായ ഫസലുറഹ്മാെൻറ ഈ രംഗത്തെ പകർന്നാട്ടങ്ങൾ രസകരമാണ്. മോഡേൺ മെഡിസിൻ വൈദ്യനായിരുന്നു അദ്ദേഹം; അതൊരു ‘തട്ടിപ്പും ചൂഷണവു’മൊക്കെയാണെന്ന് മനസ്സിലാക്കിയപ്പോൾ ഹോമിയോയിലേക്കു മാറി. 80കളിലാണിത്. പിന്നീട് ഹോമിയോയും മടുത്തപ്പോഴാണ് അക്യൂപങ്ചറിലേക്ക് തിരിഞ്ഞത്. അവിടെയും സംതൃപ്തനാകാതെയാണ് സ്വന്തമായൊരു ൈശലി രൂപപ്പെടുത്തിയത്. അദ്ദേഹത്തിെൻറ സിംഗ്ൾ നീഡിൽ തെറപ്പിയിൽ പലപ്പോഴും നീഡിൽ ഉണ്ടാവില്ല. വിരൽ സ്പർശം മതിയാകും. അതാണ് അക്യൂടച്ച്. കേരളത്തിലും തമിഴ്നാട്ടിലുമൊക്കെയുള്ള അക്യൂടച്ച് ‘ഡോക്ടർമാർ’ ഇദ്ദേഹത്തിെൻറ ശിഷ്യന്മാരാണ്. തമിഴ്നാട്ടിലെ കമ്പത്തും തേനിയിലുമെല്ലാം വ്യാപകമാണ് ഈ രീതി. ശരീരത്തിെൻറ ഏതെങ്കിലുമൊരു ഭാഗത്ത് പ്രത്യേക രീതിയിൽ സ്പർശിക്കുന്നതോടെ ചികിത്സ പൂർത്തിയായി. അവിടെ ഒരു ഡോക്ടർ ഒരേ സമയം, അമ്പതുപേരെയൊക്കെയാണ് ചികിത്സിക്കുന്നതത്രെ. 50 പേരെ ഒരു ഹാളിലേക്ക് കയറ്റിവിടും. അവർക്കെല്ലാം മിനിറ്റുകൾക്കകം അക്യൂടെച്ച് കൊടുക്കും. നൂറു രൂപയും വാങ്ങും. ഇതാണ് ചികിത്സ. മുകളിൽ സൂചിപ്പിച്ചപോലെ, മറ്റു മരുന്നുകളൊന്നും കഴിക്കില്ലെന്നും ടെസ്റ്റുകൾ ചെയ്യില്ലെന്നുമുള്ള രോഗിയുടെ ഉറപ്പിലാണ് ഈ ചികിത്സ.
കോടതി വിധികൾ
ഈ വ്യാജ ചികിത്സകർക്കെതിരെ ഇരകളും ആരോഗ്യ പ്രവർത്തകരും പലതവണ കോടതി കയറിയിട്ടും പരാജയമായിരുന്നു ഫലം. കേരളത്തിലടക്കമുള്ള ഹൈകോടതികളിൽനിന്നെല്ലാം വ്യാജന്മാർക്ക് അനുകൂലമായ വിധിയാണ് വന്നത്. ഇൗ കോടതിവിധികൾ കാണിച്ച് അക്യൂടച്ച് ശാസ്ത്രീയ ചികിത്സയാണെന്ന് വരുത്തിതീർക്കാൻ ഇക്കൂട്ടർ ശ്രമിക്കാറുണ്ട്. യഥാർഥത്തിൽ, നിലവിലെ നിയമത്തിെൻറ ന്യൂനതയാണ് ഈ രക്ഷപ്പെടലിന് പിന്നിലെന്ന് വ്യക്തം. 2003ലെ ഉത്തരവിൽ യോഗ്യതയുള്ള ആർക്കും അക്യൂപങ്ചർ പ്രാക്ടിസ് ചെയ്യാമെന്നാണേല്ലാ. യോഗ്യത സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ഉത്തരവിൽ ഇല്ലാത്തതിനാൽ ഏതെങ്കിലുമൊരു സർട്ടിഫിക്കറ്റ് ഹാജരാക്കുക വഴി കോടതിയിൽ ആർക്കും ‘യോഗ്യ’നാകാൻ എളുപ്പമാണ്. സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കുന്നതിനോ മറ്റോ ഇവിടെ നിലവിൽ സംവിധാനവുമില്ല. കേരളത്തിലടക്കം സംഭവിച്ച കേസുകളിലടക്കം ഇവർ ഉന്നയിച്ച വാദത്തിലൊന്ന്, തങ്ങൾ ഒരുതരത്തിലുമുള്ള അലോപ്പതി, ആയുർവേദ, ഇതര മരുന്നുകളും കൊടുക്കുന്നില്ലെന്നാണ്. അതിനാൽ, നിലവിലെ നിയമത്തിെൻറ അടിസ്ഥാനത്തിൽ മരുന്നുകൾ നിർദേശിക്കാത്തതിനാൽ അതിനെ ചികിത്സയായി കണക്കാക്കാനാവില്ല. അതോടെ, വ്യാജ ചികിത്സ എന്ന ആരോപണം ഇല്ലാതാകുന്നു. ഈ പഴുതിൽകൂടി അവർക്ക് എളുപ്പത്തിൽ രക്ഷപ്പെടാനാകും.
അക്യൂപങ്ചറിനെ കേന്ദ്രം സ്വതന്ത്ര ചികിത്സാമുറയായി അംഗീകരിക്കുന്നതോടെ, ഈ പഴുതടയുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. അക്യൂപങ്ചർ അംഗീകരിക്കപ്പെടുന്നതോടെ കൃത്യമായൊരു നിർവചനത്തിെൻറ െഫ്രയിമിൽ അത് ഉൾപ്പെടും. സ്വാഭാവികമായും അതിെൻറ യോഗ്യതയടക്കമുള്ള കാര്യങ്ങളിൽ നിർണിതമായ തീരുമാനങ്ങൾ ഉണ്ടാകും. അത്തരത്തിൽ ഒരു ബിൽ അവതരിപ്പിക്കപ്പെടുന്നതോെട മാത്രമേ ഈ വ്യാജന്മാരെ ഒരു പരിധിവരെയെങ്കിലും തടയാനാകൂ. എന്നാൽ, ഈ അപകടം മുൻകുട്ടിക്കണ്ട് തങ്ങളുടെ തട്ടിക്കൂട്ട് കോഴ്സുകൾക്കും അംഗീകാരം നേടിയെടുക്കാനുള്ള പിൻവാതിൽ ശ്രമത്തിലാണവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.