ലോക ഹൃദയദിനാചരണം; '10,000 അടി നടന്ന് ഹൃദയം സംരക്ഷിക്കൂ' കാമ്പയിൻ പൂർത്തീകരിച്ച് ആസ്റ്റർ സനദ്
text_fieldsറിയാദ്: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി വേറിട്ട ആരോഗ്യ സംരക്ഷണ കാമ്പയിൻ സംഘടിപ്പിച്ച് റിയാദിലെ ആസ്റ്റർ സനദ് ആശുപത്രി. ദിവസം 10,000 അടി നടന്ന് ഹൃദയം സംരക്ഷിക്കൂ എന്ന കാമ്പയിൻ സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 18 വരെ ആസ്റ്റർ സനദ് ആശുപത്രിയും ആസ്റ്റർ വളന്റിയർമാരും ചേർന്നാണ് സംഘടിപ്പിച്ചത്.
ഇത് നമ്മുടെ ആരോഗ്യത്തിന് എത്രത്തോളം പ്രധാനമാണെന്ന സന്ദേശം എല്ലാവരിലേക്കും എത്തിക്കാൻ കാമ്പയിൻ ഉപകരിച്ചതായി സംഘാടകർ വാർത്തകുറിപ്പിൽ പറഞ്ഞു. 19 ദിവസവും കുറഞ്ഞത് 10,000 അടിയെങ്കിലും ചുവടുവെച്ച് നിരവധിയാളുകൾ ഈ ആരോഗ്യ സംരക്ഷണ പ്രവർത്തനത്തിൽ പങ്കാളികളായി. ഇതോടൊപ്പം ഒരു ജീവകാരുണ്യ പ്രവർത്തനവും ലക്ഷ്യത്തിലേക്ക് ചുവടുവെച്ചു. നല്ല ആരോഗ്യത്തിലേക്ക് 10,000 അടി നടക്കുന്നതോടൊപ്പം പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് സൗജന്യമായി ഹൃദയശസ്ത്രക്രിയ നടത്താനുള്ള ഫണ്ട് ശേഖരിക്കുന്നതായിരുന്നു ആ ഉദ്യമം. 10,000 അടി പൂർത്തിയാക്കുന്ന ഓരോരുത്തർക്കും വേണ്ടി 100 രൂപവീതം ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ ഈ ഫണ്ടിലേക്ക് സംഭാവന ചെയ്യുകയായിരുന്നു.
കാമ്പയിനിൽ പങ്കെടുത്ത് ഒരു ലക്ഷം അടിവരെ പൂർത്തിയാക്കിയവർ ഉണ്ടായിരുന്നു. കാമ്പയിനിന്റെയും ലോക ഹൃദയദിനാചരണത്തിന്റെയും സമാപന സമ്മേളനം വിപുലമായ പരിപാടികളോടെ റിയാദിലെ ആസ്റ്റർ സനദ് ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്നു. ആശുപത്രി സി.ഇ.ഒ ഡോ. ഷിനൂപ്, സി.ഒ.ഒ ഷംസീർ, സി.എം.ഒ ഡോ. മഗ്ദി ദവാബ, മാർക്കറ്റിങ് മാനേജർ സുജിത് അലി മൂപ്പൻ, പി.ആർ.ഒ ഡോ. അബ്ദുറഹ്മാൻ, എച്ച്.ആർ മാനേജർ തുർക്കി, സി.എൻ.ഒ ഇഹബ് എന്നിവരും ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.