Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightപേടിയില്ലാത്ത...

പേടിയില്ലാത്ത പരീക്ഷാക്കാലം

text_fields
bookmark_border
പേടിയില്ലാത്ത പരീക്ഷാക്കാലം
cancel

പരീക്ഷക്കാലം ഇങ്ങെത്തി. കുട്ടികൾക്ക് ഇനി ഊണും ഉറക്കവും ഇല്ലാത്ത നാളുകൾ. ഊണും ഉറക്കവും ഒഴിവാക്കി പഠിച്ചിട്ടു ം പ്രതീക്ഷിച്ച നിലവാരം പുലർത്താൻ കഴിയാത്തവർക്ക് നെഞ്ചിടിപ്പ് കൂടുന്ന നാളുകൾ. പത്ത്, പന്ത്രണ്ട്, ക്ലാസുകളിലെ പരീക്ഷകൾ, എൻട്രൻസ് എന്നിവ പോലുള്ള പ്രധാന പരീക്ഷകളുടെ കാര്യം പറയുകയും വേണ്ട

പരീക്ഷ എന്ന് കേൾക്കുമ്പോൾ എത്ര മിടുക്കന്മാർ ആണെങ്കിലും ഉള്ളിൽ ഒരാന്തൽ ഉണ്ടാകും. പരീക്ഷ മാറ്റിവെച്ചു എന്ന് കേൾക്കുമ്പോൾ മിടുക്കന്മാരും അല് ലാത്തവരും ഒരുപോലെ തുള്ളി ചാടുന്നത് കണ്ടിട്ടില്ലേ. എന്നാൽ ഒരല്പം ശ്രമിച്ചാൽ പരീക്ഷക്കാലം പേടിയില്ലാത്തതാക ്കി മാറ്റാം.

പരീക്ഷപ്പേടി രണ്ടു തരത്തിലുണ്ട്. ഉൽക്കണ്ഠയുടെ അല്ലെങ്കിൽ സംഭ്രമമത്തിന്റെ അടുത്ത് എത്തിനിൽക് കുന്ന ചെറിയതോതിലുള്ള മാനസിക സമ്മർദമാണ് ഒന്നാമത്തേത്. ഇത് ഏതാണ്ട് എല്ലാവരിലും കാണപ്പെടുന്നതാണ്. മാത്രവുമല്ല ച െറിയതോതിലുള്ള മാനസികസമ്മർദ്ദം ഇല്ലാതെ പരീക്ഷ എന്നല്ല ഒരു പരീക്ഷണവും നല്ലരീതിയിൽ വിജയിക്കാൻ നമുക്ക് ആവുകയില ്ല. ഒരു പരീക്ഷയ്ക്കുവേണ്ടി യഥാവിധി പരിശ്രമിക്കുവാനും അതിനുള്ള ഉത്സാഹം നശിച്ചുപോകാതെ കാത്തുസൂക്ഷിക്കാനും ഈ മ ാനസികസമ്മർദ്ദം അത്യാവശ്യമാണ്. തലച്ചോറിനേയും മറ്റ് സംവേദന അവയവങ്ങളെയും ജാഗരൂകരായി നിർത്താൻ ഇത് അത്യാവശ്യമാണ ്.

പരീക്ഷ എന്ന് കേൾക്കുമ്പോഴേ ഊണും ഉറക്കവും നഷ്ടപ്പെട്ട് അമിതമായ ഉൽക്കണ്ഠ കാരണം പഠിച്ചത് അത്രയും മറന്നുപോ കുന്ന പരീക്ഷപ്പേടി ആണ് രണ്ടാമത്തേത്. ഇത്തരം കുട്ടികൾക്ക് പരീക്ഷക്ക് ശരിയായി തയ്യാറെടുക്കാൻ കഴിയില്ല എന്നു മാ ത്രമല്ല ദൈനംദിന കൃത്യങ്ങൾ പോലും ചെയ്യാനാകാതെ സംഭ്രമം വിഭ്രാന്തിയിലേക്ക് നീങ്ങുന്നു. ഇത് ഒരു രോഗമാണ് എന്ന് നാ ം മനസ്സിലാക്കേണ്ടതാണ്. നല്ല മിടുക്കും കഴിവുമുള്ള കുട്ടികൾ ആണെങ്കിൽ പോലും ഈ വിഭ്രാന്തി ബാധിച്ചാൽ പരീക്ഷ തരണം ച െയ്യാൻ കഴിയുകയില്ല തന്നെ. വർധിച്ചതോതിലുള്ള പരീക്ഷപേടി കുട്ടികളെ കടുത്ത നിരാശയിലേക്കും വിഷാദത്തിലേക്കും തള് ളി വിട്ടേക്കാം. ചില പ്രത്യേക വിഷയങ്ങളോടുള്ള പേടി, ചില വിഷയങ്ങൾ പഠിക്കാനുള്ള പ്രയാസം, മുമ്പ് നടന്ന പരീക്ഷകളിൽ ക ിട്ടിയ കുറഞ്ഞ നിലവാരം, എല്ലാ പരീക്ഷകളിലും ഒന്നാമനാ​േയ തീരൂ എന്ന തോന്നൽ എന്നിങ്ങനെ പല കാരണങ്ങൾ ഇതിനു ഉണ്ടാകാം. ഏതായാലും ശരിയായ ചികിത്സ സമയത്തിന് നൽകി ഇത്തരം പരീക്ഷാപേടി മാറ്റേണ്ടത് അത്യന്താപേക്ഷിതമാണ്.

Tension

കൂട്ടത്തിൽ പറയട്ടെ, രക്ഷിതാ ക്കളുടെ പരീക്ഷപ്പേടിയേയും ഇവിടെ സ്മരിക്കേണ്ടതുണ്ട്! കുഞ്ഞ് നഴ്സറി ക്ലാസുകളിലാണ് പഠിക്കുന്നതെങ്കിൽ പോലും പര ീക്ഷക്കാലത്ത് ലീവെടുത്ത് ഇരുപത്തിനാല് മണിക്കൂറും കുട്ടിയെ പഠിപ്പിക്കുന്ന രക്ഷിതാക്കളുണ്ട്. പരീക്ഷക്ക് ഒന്നോരണ്ടോ മാർക്ക് കുറഞ്ഞു പോയാൽ പോലും കുട്ടിയെ ശകാരിക്കുന്ന ഇത്തരം മാതാപിതാക്കൾ പിൽക്കാലത്ത് കുട്ടികളിൽ നേരത്തെ പറഞ്ഞ കടുത്ത പരീക്ഷപേടി ഉണ്ടാക്കുന്നതിന് ഒരു പരിധിവരെ കാരണമാകാറുണ്ട്. പരീക്ഷയെ ശരിയായ മത്സരബുദ്ധിയോടെ സമീപിക്കുന്നതിനു പകരം ഭീതിയോടെ നോക്കി കാണുന്നതിന് ഇത് കാരണമായേക്കാം. കുഞ്ഞുനാളിലെ കുട്ടികൾ ആവശ്യപ്പെടുന്ന എന്തുകാര്യവും മുൻപിൻ നോക്കാതെ സാധിച്ചു കൊടുക്കുന്നതും, പലകാര്യങ്ങളും കുട്ടികൾ ആവശ്യപ്പെടുന്നതിന് മുൻപുതന്നെ തയ്യാറാക്കി വെക്കുന്നതും എല്ലാം അവർക്ക് പരീക്ഷയെ നേരിടാനുള്ള കഴിവ് ഇല്ലാതാക്കിയേക്കും എന്നുകൂടി നാം അറിയേണ്ടതാണ്.

ഇലക്ട്രോണിക് ഗെയിമുകളുടെ അമിതമായ ഉപയോഗവും പരീക്ഷപ്പേടിക്ക് കാരണമായേക്കാം. എന്തെന്നാൽ ഇലക്ട്രോണിക് ഗെയിമുകൾ യാഥാർഥ്യവുമായി ബന്ധമില്ലാതെയും നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് മത്സരഫലത്തെ മാറ്റിമറിക്കാൻ ആവുമെന്നതിനാൽ യഥാർഥ പരീക്ഷയിലും അങ്ങനെ തന്നെയാണെന്ന് കുട്ടികൾ ധരിച്ചു വയ്ക്കുന്നു. ഇങ്ങനെ വരുമ്പോൾ പരീക്ഷയിൽ മാർക്ക് കുറയുന്നതും ചിലപ്പോഴെങ്കിലും തോൽക്കുന്നതും എല്ലാം തന്നെ ആരോഗ്യപരമായി നേരിടാൻ കുട്ടിക്ക് കഴിയാതെ പോകും. പല ഇലക്ട്രോണിക് ഗെയിമുകളിലും കളി ജയിക്കാനായി എളുപ്പമാർഗ്ഗങ്ങൾ ഉണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. ജീവിതത്തിൽ അവ ഇല്ല എന്ന് കുട്ടി മനസ്സിലാക്കുന്നില്ല.

പരീക്ഷയെ ഒരു നല്ല അനുഭവം ആക്കി മാറ്റാൻ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. ആദ്യമായി മനസ്സിലാക്കേണ്ടത് പരീക്ഷക്കാലം പേടിക്കാനുള്ള ഒന്നല്ല എന്നതാണ്. ഒരു വിദ്യാർഥിയുടെ അറിവും കഴിവും അളക്കുന്ന ഒരു അവസരമാണ് പരീക്ഷ. അതുകൊണ്ടുതന്നെ നമ്മുടെ കഴിവുകളും അറിവും ഏറ്റവും ഭംഗിയായി പ്രകടിപ്പിക്കാനല്ലേ നാം ശ്രമിക്കേണ്ടത്. മാത്രവുമല്ല പേടി നമുക്കുള്ള പല കഴിവുകളെയും ഇല്ലാതാക്കുകയും ചെയ്യും. ഫലമോ, പ്രതീക്ഷിച്ച നിലവാരം ലഭിക്കാതെയും പോകും. ശരിയായ തയ്യാറെടുപ്പോടെ ശ്രമിക്കുകയാണെങ്കിൽ എളുപ്പത്തിൽ പരീക്ഷകളെ കീഴടക്കാനാകും. ഏതാനും ചില കാര്യങ്ങളിൽ മനസ്സിരുത്തിയാൽ മാത്രം മതി.

Books

ചിട്ടയായ തയ്യാറെടുപ്പാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. യഥാർഥത്തിൽ അധ്യയനവർഷത്തിൽ ആദ്യത്തെ പാഠം എടുത്തു തുടങ്ങുന്ന അന്നുമുതൽ പരീക്ഷയ്ക്ക് തയാറെടുക്കേണ്ടതാണ്. എന്നാൽ പരീക്ഷ പടിവാതിൽക്കൽ എത്തി നിൽക്കുന്ന സമയത്ത് അത് പ്രായോഗികമല്ലല്ലോ. അതിനാൽ ലഭ്യമായ സമയത്തിനുള്ളിൽ ഏറ്റവും ഫലപ്രദമായി എങ്ങിനെ പരീക്ഷയെ നേരിടാം എന്നുനോക്കാം.

താൻപാതി ദൈവംപാതി എന്നൊരു ചൊല്ലുണ്ട്. പരീക്ഷക്ക് തയാറെടുക്കുന്നവർ പ്രത്യേകിച്ച് ഓർമ്മ നിലനിൽക്കുന്നില്ല എന്ന് പരിതപിക്കുന്നവർ അറിയേണ്ടതാണ് ഇത്. പഠിക്കാനുള്ള പാഠങ്ങൾ മുഴുവൻ ശരിയാംവണ്ണം പഠിച്ചാൽ പരീക്ഷഹാളിൽ എത്തിയാൽ ചോദ്യങ്ങൾക്കുള്ള ഉത്തരം ഓർമ്മവരും എന്നുള്ളതാണ് സത്യം! ഒരുപക്ഷേ പഠിക്കുന്ന സമയത്ത് ഓർത്തു നോക്കിയാൽ ഉത്തരങ്ങൾ കിട്ടുന്നില്ലെങ്കിലും ചോദ്യപേപ്പർ കയ്യിൽ കിട്ടുമ്പോൾ ഉത്തരങ്ങൾ തെളിഞ്ഞു വരുന്നത് കാണാം. ചുരുങ്ങിയ സമയത്തിനുള്ളിൽ ഓർമ്മ നിലനിർത്തി പഠിക്കാൻ ഉള്ള ചില വിദ്യകൾ വഴിയെ പറയാം.

പഠിക്കാനിരിക്കുമ്പോൾ പരാജയത്തെ കുറിച്ച് ചിന്തിക്കരുത്. മുൻപ് ചില പരീക്ഷകളിൽ നിലവാരം കുറഞ്ഞ പോയിട്ടുണ്ടെങ്കിലും അഥവാ തോറ്റു പോയിട്ടുണ്ടെങ്കിൽ പോലും പഠിക്കുന്നത് നല്ല മാർക്ക് കിട്ടണം എന്ന ഉദ്ദേശത്തോടുകൂടി തന്നെയായിരിക്കണം. ഞാൻ എത്ര പഠിച്ചിട്ടും കാര്യമില്ല ഒരു ഗുണവും കിട്ടാൻ പോകുന്നില്ല എന്ന ചിന്തയും നന്നല്ല. ശുഭാപ്തിവിശ്വാസത്തോട് കൂടി അധ്വാനിക്കുന്നതും നിരാശാ ബാധിതനായി പഠിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്.

നൂറുശതമാനം മാർക്ക് വാങ്ങാൻ വേണ്ടിയായിരിക്കണം ഓരോകുട്ടിയും പഠിക്കുന്നത്. എന്നാൽ ഈ നൂറു ശതമാനം എന്നുപറയുന്നത് ഓരോ കുട്ടിയിലും വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന് എത്രനന്നായി പഠിച്ചാലും എഴുപത് മാർക്കേ കിട്ടൂ എന്നുള്ള ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം എഴുപത് മാർക്കാണ് അവൻ അല്ലെങ്കിൽ അവളുടെ നൂറുശതമാനം. നൂറു മാർക്ക് വാങ്ങാൻ കഴിയുന്ന, സ്ഥിരമായി നൂറു മാർക്ക് വാങ്ങുന്ന ഒരു കുട്ടി നൂറുമാർക്ക് തന്നെ വാങ്ങുകയും വേണം. മത്സര പരീക്ഷകൾ അല്ലാത്ത പരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കുന്നവർ ഒന്നാമൻ ആകണമെന്ന ചിന്ത ഉപേക്ഷിക്കുന്നതാണ് നല്ലത്. അതിനുപകരം മിടുമിടുക്കരായ കുട്ടികൾക്ക് മുഴുവൻ മാർക്കും വാങ്ങണം എന്ന ചിന്ത ലക്ഷ്യംവെച്ച് പഠിക്കാം.

പാഠഭാഗങ്ങൾ എളുപ്പത്തിൽ പഠിക്കാനും ഓർമ്മ നിലനിർത്താനും ചില വിദ്യകളുണ്ട്. കൃത്യമായി ഒരു ടൈംടേബിൾ ഉണ്ടാക്കി പഠിക്കുക എന്നതാണ് അതിൽ ഒന്നാമത്തേത്. ടൈംടേബിൾ കൊണ്ട് പല ഉപയോഗങ്ങളുമുണ്ട്. അത് ഒരു ലക്ഷ്യം മുന്നിൽ നിർത്തി പരിശ്രമത്തിനുള്ള ഉത്സാഹം കെടാതെ സൂക്ഷിക്കാൻ സഹായിക്കുന്നു. കൂടാതെ സമയം പാഴാകാതെ ഉപയോഗിക്കാനും സഹായിക്കുന്നു. പഠിക്കാനുള്ള ഭാഗങ്ങൾക്കും ലഭ്യമായ സമയത്തിനും അനുസരിച്ച് പഠനത്തിന് തോത് അല്ലെങ്കിൽ വേഗത വർധിപ്പിക്കാനും കുറക്കാനും ടൈംടേബിൾ സഹായകരമാണ്. ഒരു ടൈംടേബിൾ സെറ്റ് ചെയ്തു കഴിഞ്ഞാൽ പഠനം നീട്ടിവെക്കാനുള്ള പ്രവണത ഇല്ലാതാകുകയും ചെയ്യും.

പഠിക്കുമ്പോൾ വ്യത്യസ്തമായ പാഠഭാഗങ്ങൾ ഇടകലർത്തി പഠിക്കുന്നത് മടുപ്പ് ഇല്ലാതാക്കാൻ നന്നായിരിക്കും. കഠിനമായ വിഷയങ്ങൾ കുറച്ചുനേരം പഠിച്ചതിനുശേഷം എളുപ്പമുള്ള വിഷയങ്ങൾ കുറച്ചു വായിക്കുന്നത് മനസ്സിന് ഉന്മേഷം നൽകും. ഭാഷ പഠിച്ച്​ മടുക്കുമ്പോൾ കണക്കോ ശാസ്ത്രവിഷയങ്ങളോ പഠിക്കുന്നത് തലച്ചോറിന് ഉണർവേകും. മറിച്ചും ആകാം.

കുറിപ്പുകൾ ഉണ്ടാക്കി പഠിക്കുന്നത് ഒരു നല്ല രീതിയാണ്. ഒരു ഖണ്ഡികയുടെ അർഥം ഒരു വാചകത്തിൽ ചുരുക്കി എഴുതാൻ ശീലിക്കുക. അപ്പോൾ ഒരു പേജ് ഒരു ഖണ്ഡികയായി ചുരുങ്ങും. മുഴുവൻ പാഠഭാഗത്തേയും ഇത്തരമൊരു കുറിപ്പ് എഴുതി കഴിയുമ്പോഴേക്കും അത്രയും പാഠഭാഗങ്ങൾ ശരിക്ക് പഠിച്ചു കഴിഞ്ഞിട്ടുണ്ടാകും. മാത്രവുമല്ല പരീക്ഷയുടെ തൊട്ടുമുൻപ് മുഴുവൻ പുസ്തകവും വായിക്കുന്നതിനു പകരം ഈ കുറിപ്പ് ഒരാവർത്തി വായിച്ചാൽ ഓർമ്മ നിലനിൽക്കുകയും ചെയ്യും.

ഓരോ പാഠഭാഗവും വായിക്കുന്ന നേരത്ത് അതിൽനിന്നു വരാവുന്ന ചോദ്യങ്ങൾ സ്വയം ചിന്തിച്ച് ഉത്തരങ്ങൾ തയാറാക്കി പഠിക്കുന്നതും ഒരു നല്ല രീതിയാണ്. കൂട്ടുകൂടി പഠിക്കുന്നതാണ് മറ്റൊരു മികച്ച പഠനരീതി. ഇങ്ങനെ പഠിക്കുമ്പോൾ ഓരോരുത്തരും ഊഴമിട്ട് മറ്റു കുട്ടികളെ പഠിപ്പിച്ചു പഠിക്കുന്ന രീതി ഏറ്റവും മെച്ചപ്പെട്ടതാണ്. തൽക്കാലം പരീക്ഷയ്ക്ക് മാർക്ക് ലഭിക്കുമെന്ന് മാത്രമല്ല, കുട്ടികളുടെ ഉള്ളിലുള്ള സർഗ്ഗാത്മകതയും ചിന്താശീലവും കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവും വർദ്ധിപ്പിക്കാനും ഈ പഠനരീതി സഹായകമാണ്.

Study

ടെക്സ്റ്റ് ബുക്കുകൾ വായിച്ചു പഠിക്കുന്ന നേരത്ത് വിഷമമുള്ള പദങ്ങളുടെ അടിയിൽ വരയ്ക്കുന്നതും അവയുടെ അർഥം നമുക്ക് മനസ്സിലാകുന്ന ഭാഷയിൽ മുകളിൽ എഴുതി വെക്കുന്നതും നന്നായിരിക്കും. മനസ്സിലാക്കാൻ വിഷമമുള്ള പാഠഭാഗങ്ങളുടെ അർഥവും ഇതുപോലെ മാർജിനലോ മറ്റോ എഴുതി വയ്ക്കാം. പിന്നീട് വീണ്ടും വായിക്കുമ്പോൾ ഈ ഭാഗങ്ങൾ എളുപ്പം മനസിലാക്കാൻ ഇത് സഹായിക്കും. സമയമുണ്ടെങ്കിൽ ചിത്രങ്ങൾ വരച്ചു പഠിക്കാം.

എത്ര നന്നായി പഠിച്ച കുട്ടിയാണെങ്കിലും പരീക്ഷയുടെ തലേന്ന് മുഴുവൻ പാഠപുസ്തകവും ഒരാവർത്തി വായിക്കേണ്ടത് ആവശ്യമാണ്. കൂടാതെ സംശയമുള്ള ഭാഗങ്ങൾ മുതിർന്നവരോടോ മറ്റു കുട്ടികളോടോ ലഭ്യമാണെങ്കിൽ അധ്യാപകരോടോ ചോദിച്ച് സംശയനിവൃത്തി വരുത്താൻ മറക്കരുത്. മുൻ പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ചെയ്ത പഠിക്കുന്നതും നന്നായിരിക്കും. പരീക്ഷാ ഹാളിൽ പരിഭ്രമം ഇല്ലാതെ ചോദ്യങ്ങളെ നേരിടാൻ ഇത് വളരെ സഹായകരമാണ്

'ഊണ് ഉറക്കം അധ്വാനം' ഇതാണ് ശരിയായ വിജയമന്ത്രം. ഭക്ഷണം ഒഴിവാക്കി പഠിക്കുന്നത് കൂടുതൽ മാർക്ക് തരും എന്നാണ് പലരുടേയും വിചാരം. എന്നാൽ പഠിക്കുന്നത് വളരെയേറെ ഊർജ്ജം ആവശ്യമുള്ള ഒരു ജോലി ആണെന്നത് നാം അറിയുന്നില്ല. അതിനാൽ പോഷകസമൃദ്ധമായ ഭക്ഷണം ആവശ്യത്തിന് കഴിക്കേണം. ഇതിൽ പ്രോട്ടീൻ കൊഴുപ്പ് എന്നിവ ആവശ്യത്തിന് ഉണ്ടായിരിക്കണം. മുട്ട, പാൽ, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, അണ്ടിപ്പരിപ്പ് ഈത്തപ്പഴം തുടങ്ങിയവയെല്ലാം പഠിക്കുന്ന കുട്ടികൾക്ക് ആവശ്യമായ ഭക്ഷണങ്ങളാണ്. ധാരാളം വെള്ളം കുടിക്കാനും മറക്കരുത്.

പരീക്ഷക്ക് തയ്യാറെടുക്കുന്ന ഒരു കുട്ടി കൃത്യസമയത്ത് ഉറങ്ങേണ്ടതും ഉണരേണ്ടതും അത്യാവശ്യമാണ്. കൂടാതെ ഒരുദിവസം ചുരുങ്ങിയത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങേണ്ടത് ആവശ്യവുമാണ്. ഉറങ്ങാതെ പത്തു മണിക്കൂർ പഠിക്കുന്നതും ആവശ്യത്തിന് ഉറങ്ങിയ ഒരു കുട്ടി ഉണർവോടെ ആറുമണിക്കൂർ പഠിക്കുന്നതും ഒരുപോലെയാണ്. രാത്രി ഒരുപാട് വൈകി ഇരിക്കുന്നതിനു പകരം രാവിലെ നേരത്തെ എഴുന്നേറ്റ് പഠിക്കുന്നതാണ് ഏറ്റവും നല്ലത്. ശാന്തമായ അന്തരീക്ഷമായിരിക്കും എന്നു മാത്രവുമല്ല പുലർകാലത്ത് വായുവിൽ ഓക്സിജന്റെ അളവ് ഏറ്റവും കൂടിയിരിക്കുന്നതിനാൽ തലച്ചോറിന് നല്ല ഉണർവ് കിട്ടുകയും ചെയ്യും.

Girl

തുടർച്ചയായി മണിക്കൂറുകൾ ഇരുന്ന് പഠിക്കുന്നതിനു പകരം ഏതാനും ഇടവേളകൾ എടുക്കുന്നത് നന്നായിരിക്കും. ഒരുമണിക്കൂർ പഠിക്കുമ്പോൾ അഞ്ചുമിനിറ്റ് ഇടവേള ആവശ്യമാണ്. ഈ സമയത്ത് കണ്ണടച്ച് ഇരിക്കുകയോ പുറത്തിറങ്ങി നടക്കുകയോ പാട്ടുകേൾക്കുകയോ ആകാം. എന്നാൽ മൊബൈൽ, കമ്പ്യൂട്ടർ, ടിവി പോലുള്ളവ ഈ ഇടവേളകളിൽ ഒഴിവാക്കണം. കാരണം അവ കണ്ണിന് ആയാസം പകരില്ല എന്നുള്ളതാണ്. പഠനകാലത്തും ലഘുവായ കായികവിനോദങ്ങളിൽ ഏർപ്പെടുന്നതും നല്ലതാണ്.

ലഘു മാനസിക രോഗങ്ങൾക്ക്​ ഹോമിയോപ്പതിയിൽ വളരെ ഫലപ്രദമായ ചികിത്​സ ഉണ്ട്​. പരീക്ഷാപ്പേടിയുടെ കാര്യം പ്രത്യേകം പറയേണ്ടതില്ല. പഠിത്തത്തിൽ ശ്രദ്ധ നിലനിൽക്കായ്​ക, ഒാർമക്കുറവ്​, പഠനവൈഷമ്യങ്ങൾ, കാരണമില്ലാത്ത പരീക്ഷാപ്പേടി, ഉത്​കണ്​ഠ, സംഭ്രമം എന്നിവക്കെല്ലാം ഹോമിയോപ്പതി ഒൗഷധങ്ങൾ ശമനം നൽകും. പെ​െട്ടന്ന്​ തന്നെ ഫലം നൽകുമെന്നതിനാലും മരുന്നുപയോഗം മയക്കം പോലുള്ള പ്രശ്​നങ്ങൾ ഉണ്ടാക്കുന്നില്ല എന്നതിനാലും ഹോമിയോപ്പതി മരുന്നുകൾ പരീക്ഷാക്കാലത്തു പോലും ധൈര്യപൂർവം ഉപയോഗിക്കാവുന്നവയാണ്​. ഇത്തരം വിഷമങ്ങളുള്ള കുട്ടികൾക്ക്​ ആവശ്യമായ ചികിത്​സ നൽകുന്നതിന്​ മടിവേണ്ട. കൃത്യസമയത്ത്​ ആവശ്യമായ ചികിത്​സ തേടുന്നതാണ്​ നല്ലതും.

തുടക്കത്തിൽ പറഞ്ഞതുപോലെ ചിട്ടയായ തയാറെടുപ്പോടെ പരീക്ഷയെ നേരിട്ടാൽ അത് മധുരമായ ഒരു അനുഭവമാക്കി മാറ്റാം. ബുദ്ധി കുറവുണ്ടെന്നും ഓർമ്മശക്തി ഇല്ലെന്നും മറ്റും നാം അനുമാനിക്കുന്ന കുട്ടികൾക്കുപോലും മികച്ച മാർക്ക് വാങ്ങുകയും ചെയ്യാം. കാരണം എല്ലാ കുട്ടികളും മിടുക്കന്മാരാണ്. പലരുടെയും കഴിവ് പലരീതിയിലാണ് എന്ന് മാത്രം. ശരിയായ രീതിയിൽ അധ്വാനിക്കുന്നവർക്ക് ഏതു രംഗത്തും ശരാശരിയിൽ കൂടുതൽ മികവ് കാണിക്കാൻ ആകുകയും ചെയ്യും.

ഓർക്കുക, പരീക്ഷ നമ്മുടെ കഴിവ് തെളിയിക്കാനുള്ള അവസരമാണ്. ഈ പരീക്ഷക്കാലം എല്ലാകൂട്ടുകാർക്കും സന്തോഷകരമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു.

Dr. K. Abdul Gafar.
BHMS. MSC Applied Psychology.
Homeopathic Consultant and Counseling.
'Ashiyana', Near Overbridge,

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsExam FearExam PreparationsHealth News
News Summary - Exam Days- Health News
Next Story