കുട്ടികളുടെ ദുശ്ശാഠ്യം നിയന്ത്രിക്കാൻ...
text_fieldsകുഞ്ഞുങ്ങളെ വളർത്തുക എന്നുള്ളത് ഇന്ന് മാതാപിതാക്കളുടെ പേടി സ്വപ്നങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുക യാണ്. അതിനുള്ള പ്രധാന കാരണങ്ങൾ അമിതമായ വാശിയും അനുസരണമില്ലായ്മയും തന്നെ. വന്നുവന്ന്, കുട്ടികളോട് എന്ത്, എപ്പോൾ പറയണം എന്നുപോലും അറിയാതെ പകച്ചുനിൽക്കുന്ന രക്ഷിതാക്കൾ പോലും ഇന്നത്തെ കാഴ്ചയാണ്.
വാശി ഒരു വ്യക ്തിയുടെ അന്ത:സത്തയുടെ അവിഭാജ്യഘടകമാണ്. വാശിയില്ലാെത ഒരു വ്യക്തിക്ക് വ്യക്തമായ നിലനിൽപ്പ് ഇല്ല തന്നെ. ഒരു മത്സരത്തിൽ ജയിക്കാനോ പരീക്ഷയെ നേരിടാനാ വാശികൂടിയേ തീരൂ. എന്തിനധികം താനേറ്റടുത്ത ഏതൊരു പ്രവൃത്തിയും നന്നാ യി പൂർത്തിയാക്കുന്നതിന് വാശി അത്യാവശ്യമാണ്.
മിതമായ തോതിലുള്ള വാശിയെ ‘ശുഷ്കാന്തി’ എന്ന് വിളിക്കാം. ആ വശ്യത്തിനുള്ള അളവിൽ വാശി ‘പ്രചോദന’മായി മാറുന്നു. അമിതമായ വാശിയാണ് അപകടം. ഒന്നാമതെത്തിയ തീരൂ എന്ന്പറയുന്നത ് മനസ്സിലാക്കാം. എന്നാൽ, അഥവാ ഒന്നാമതെത്തിയില്ലെങ്കിൽ അത് ശരിയാംവണ്ണം ഉൾക്കൊള്ളാനാവാതെ ജയിച്ചവനോട് പകയ ും വൈരാഗ്യവും വെക്കുന്ന തരത്തിലുള്ള വാശിയും മനോഭാവവും ഒന്ന് ചിന്തിച്ചുനോക്കൂ.
മാതാപിതാക്കൾക്ക് മാത് രമല്ല, അധ്യാപകർക്കും കൂട്ടുകാർക്കും വരെ കുട്ടികളുടെ അമിതവാശികൊണ്ട് ഉപദ്രവം ഉണ്ടാകുന്നുണ്ട്. ഇത്തരം കുട്ട ികൾ മറ്റുള്ളവരുമായി ആരോഗ്യകരമായ ഒരു ബന്ധം സ്ഥാപിക്കുന്നതിൽ പരാജയപ്പെടുകയും ക്രമേണ മുതിർന്നു വരുേമ്പാൾ സ ാമൂഹ്യ വിരുദ്ധത മുതലായ കൂടിയ തരം മാനസിക അപചയങ്ങൾക്ക് വിധേയമാവുകയും ചെയ്തേക്കും. കൂടാതെ അമിത വാശിയെ ചെറുപ്ര ായത്തിൽ തന്നെ വേണ്ട വിധത്തിൽ നിയന്ത്രിച്ചില്ലെങ്കിൽ ഇവരിൽ മുൻകോപം, അസഹിഷ്ണുത, അക്ഷമ, സഹാനുഭൂതിയില്ലായ്മ ത ുടങ്ങി ഒരു വ്യക്തിയുടെ ജീവിത വിജയത്തിന് വിലങ്ങു തടിയായി നിൽക്കുന്ന സകല കുഴപ്പങ്ങളും ഉടലെടുത്തേക്കാം. അമിത വ ാശി അെല്ലങ്കിൽ ദുശ്ശാഠ്യത്തെ ഫലപ്രദമായി നേരിടുന്നതിന് പല വിധ മാർഗങ്ങളുണ്ട്. എന്നാൽ, അതിനു മുമ്പായി എങ്ങനെ യാണ് ദുശ്ശാഠ്യം ഒരു സ്വഭാവമായി മാറുന്നത് എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഒരു വ്യക്തിയുടെ സ്വഭാവ സവിശേഷതകൾ വ ്യക്തിയുടെ ജനനത്തിന് മുമ്പ് തന്നെ രൂപപ്പെട്ടു തുടങ്ങുന്നു എന്നത് ഇന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാ ണ്. ‘‘വൈകാരിക സത്ത’ അഭവാ ‘emotional self’ എന്ന സ്വഭാവ വിശേഷവും ഇതിൽനിന്നും വ്യത്യസ്തമല്ല. ഗർഭകാലത്തെ ഗൃഹാന്തരീക്ഷം, അ ല്ലെങ്കിൽ അമ്മയുടെ ചുറ്റുമുള്ള അന്തരീക്ഷം, അമ്മ അനുഭവിക്കുന്ന ശാരീരിക മാനസിക പിരിമുറുക്കങ്ങൾ എന്നിവയെല്ലാം ഗർഭസ്ഥ ശിശുവിെൻറ വൈകാരിക നിലയെ സ്വാധീനിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സിഗരറ്റ്, മദ്യം, മറ്റു മയക്കു മരുന്നുകൾ എന്നിങ്ങനെ മാതാവിെൻറ ലഹരി ഉപയോഗവും കുഞ്ഞിനെ തകരാറുള്ള ഒരു വൈകാരിക വ്യക്തിത്വത്തിെൻറ ഉടമ യാക്കാം. അമ്മമാരിലുള്ള ഉൽകണ്ഠാ രോഗങ്ങൾ, നിരന്തരമായി അവർ അനുഭവിക്കുന്ന ഭയം എന്നിവ ഇവയിൽ പ്രധാനപ്പെട്ടതാണ്. p>
പിറന്നു വീണ നിമിഷം മുതൽ കുഞ്ഞുങ്ങൾ ചുറ്റുപാടുനിന്നും കാര്യങ്ങൾ ശ്രദ്ധിക്കാനും പഠിക്കാനും തുടങ്ങും. അതിനാ ൽ തന്നെ കുഞ്ഞ് വളർന്ന് വരുന്ന ഗൃഹാന്തരീക്ഷം പരമ പ്രധാനമാണ്. വൈകാരികമായി വേണ്ടത്ര ശ്രദ്ധയും പരിചരണവും കിട് ടാത്ത കുട്ടികളിൽ പലവിധ സ്വഭാവ പെരുമാറ്റ വൈകല്യങ്ങളും കാണാം. ദുശ്ശാഠ്യം അതിലൊന്ന് മാത്രമാണ്. അതുപോലെ കുഞ് ഞുങ്ങളിലുണ്ടാകുന്ന ചെറിയ തോതിലുള്ള പേടി, ഉൽകണ്ഠ എന്നിവയും ശരിയായ വിധത്തിൽ കൈകാര്യം ചെയ്തില്ലെങ്കിൽ ഭാവിയ ിൽ ചെറുതല്ലാത്ത വൈകാരിക പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
കുഞ്ഞുങ്ങളുടെ ശാരീരിക ആരോഗ്യവും വൈകാരിക തലവും തമ്മിൽ ബന്ധമുണ്ട് എന്ന കാര്യം നാം സാധാരണയായി ചിന്തിക്കാറില്ല. മറ്റ് ശാരീരിക അസുഖങ്ങളുടെ കാര്യവും ഇതുപോലെത്തന്ന പ്രാധാന്യമേറിയതാണ്. കുഞ്ഞ് നിർത്താതെ ചിണുങ്ങിക്കരയുകയോ ശീലക്കേടുകൾ കാണിക്കുകയോ ചെയ്യുേമ്പാൾ പരിചയം സിദ്ധിച്ച അമ്മമാർ അല്ലെങ്കിൽ മുത്തശ്ശിമാർ ‘കുഞ്ഞിന് ഉറക്കം വന്നിട്ടുണ്ടല്ലോ’, കുഞ്ഞിന് വിശക്കുന്നുണ്ടല്ലോ,’ എന്നിങ്ങനെയുള്ള പരിഹാരക്രിയകൾ തുടങ്ങുന്നത് കാണാം. ഗ്രഹണി, വിരശല്യം മറ്റു പോഷകാഹാരക്കുറവുകൾ തുടങ്ങി കുഞ്ഞിനെ അസ്വസ്ഥനാക്കുന്ന രോഗങ്ങളും, കാഴ്ച വൈകല്യങ്ങൾ, തലവേദന തുടങ്ങിയ രോഗങ്ങളും കുട്ടികളിൽ സ്വഭാവ പെരുമാറ്റ വൈകല്യങ്ങൾ ഉണ്ടാക്കിയേക്കാം. ദുശ്ശാഠ്യത്തിന് വളമേകുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് ശ്രദ്ധക്കുറവ് എന്ന ‘അറ്റൻഷൻ ഡഫിസിറ്റ്’ എന്ന അസുഖം.
ചുരുക്കിപ്പറഞ്ഞാൽ ചില കുട്ടികൾ ദുശ്ശഠ്യക്കാരായി ജനിക്കുന്നു, ദുശ്ശാഠ്യക്കാരായി വളരുന്നു എന്ന് പറയാം. അല്ലെങ്കിൽ ദുശ്ശാഠ്യക്കാരാകാൻ വേണ്ടി മാത്രമായി ജനിക്കുന്നു എന്ന് നമുക്ക് തോന്നാം. ഇവരെ മെരുക്കുക എന്നത് വളരെ ദുഷ്കരം തന്നെയാണ്. നിങ്ങളുടെ കുട്ടി ദുശ്ശാഠ്യക്കാരനാേണാ അല്ലെങ്കിൽ ആയിത്തീരുമോ എന്നറിയുന്നത് അവരെ നിയന്ത്രിക്കുന്നതിന് മുൻകൂട്ടി ഒരു കരുതൽ സ്വീകരിക്കാൻ സഹായിക്കും. ഇക്കൂട്ടരിൽ കണ്ടുവരുന്ന ചില പ്രധാന സ്വഭാവ സവിശേഷതകൾ എന്തെല്ലാമാണെന്ന് നോക്കാം.
സാധാരണയായി ഇത്തരം കുട്ടികൾ വലിയ നിശ്ചയ ദാർഢ്യം പ്രകടിപ്പിക്കുന്നു. അവർക്ക് അവരുടേതായ അഭിപ്രായങ്ങളും ചിന്താഗതികളും ഉണ്ടായിരിക്കും. പലപ്പോഴും കാര്യങ്ങളെക്കുറിച്ച് (അവരുടേതായ രീതിയിൽ) വ്യക്തമായ ഒരു ധാരണയും അവർക്കുണ്ടായിരിക്കും. ഇതുകൊണ്ടുതന്നെ അവെര അവരുടെ അഭിപ്രായങ്ങളിൽനിന്ന് ഇളക്കാൻ വലിയ പ്രയാസമാണ്. പലപ്പോഴും ഇത് ദുശ്ശാഠ്യമായാണ് നമുക്ക് അനുഭവപ്പെടുന്നതെങ്കിലും ചില സന്ദർഭങ്ങളിലെങ്കിലും ഇത് ജീവിത വിജയത്തിനുതകുന്ന മികച്ച ഒരു സ്വഭാവ വിശേഷമാണ് എന്നതും മറക്കരുത്. ഇപ്പറഞ്ഞത് ഇത്തരക്കാരിലെ ഏതാണ്ടെല്ലാ സ്വഭാവ സവിശേഷതകൾക്കും ബാധകമാണ്.
സാധാരണയിൽ കവിഞ്ഞ ഒരു ബുദ്ധിശക്തി ഏതാണ്ടെല്ലാ ദുശ്ശാഠ്യക്കാരിലും കാണാം. അതുകൊണ്ട് തന്നെ ഇവർ കാര്യങ്ങളുടെ യഥാർഥ ചിത്രം അറിയാനാഗ്രഹിക്കുകയും അത് കണ്ടുപിടിക്കാൻ ശ്രമിക്കുകയും ചെയ്യും. നമുക്ക് പലപ്പോഴും അലോസരമായി തോന്നുന്നതും ഇതു തന്നെ. ഇക്കൂട്ടർ ഒരു പാട് ചോദ്യങ്ങൾ ചോദിക്കുന്നു. മാത്രമല്ല അവർക്ക് പിടിക്കാത്ത അവരുടെ ധാരണക്ക് നിരക്കാത്ത കാര്യങ്ങളെ ചോദ്യം ചെയ്യാനും മടിക്കുന്നില്ല. ജിജ്ഞാസ ഇവരിൽ വളരെ കൂടുതൽ ആയിരിക്കും.
സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് ഇവർ. പക്ഷേ അവരുടേതായ സമയത്തും അവരുടേതായ രീതിയിലും ആയിരിക്കും എന്ന് മാത്രം. വിട്ടുവീഴ്ച ചെയ്യാൻ പലപ്പോഴും ഇവർ ഒരുങ്ങുന്നില്ല. പ്രായത്തിൽ കവിഞ്ഞ സ്വതന്ത്രചിന്താഗതി പ്രകടിപ്പിക്കുന്ന ഇവരെ മെരുക്കാൻ എളുപ്പമല്ല. മറിച്ച് മറ്റുള്ളവരുടെ മേൽ അധികാരം അടിച്ചേൽപ്പിക്കാൻ ഇവർ ശ്രമിക്കുന്നു. ഇത് മുതിർന്നവർക്കുണ്ടാകുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. കുടുംബം അല്ലെങ്കിൽ ക്ലാസ് ശരിയായ രീതിയിൽ മുന്നോട്ടുകൊണ്ടു പോകുന്നതിൽ രക്ഷിതാക്കൾ അല്ലെങ്കിൽ അധ്യാപകർ വല്ലാതെ ബുദ്ധിമുട്ടും. എന്നാൽ, മുതിർന്ന് വന്നാൽ ഇക്കൂട്ടർ മികച്ച നേതാക്കളായിത്തീരാൻ സാധ്യതയേറെയാണ്. ഇവരിലുള്ള നേതൃഗണത്തെ ശരിയാംവിധം പരിപോഷിപ്പിച്ചെടുക്കണം എന്ന് മാത്രം.
ഒരു കാര്യം ഏറ്റെടുത്താൽ ജീവൻ കളഞ്ഞും അത് പൂർത്തിയാക്കുന്നവരാണ് ഇവർ. വാക്കിന് ഏറ്റവും കൂടുതൽ വില കൽപ്പിക്കുന്നു. അത് പക്ഷെ അവരുടെ ധാരണക്കനുസരിച്ചായിരിക്കും എന്ന് മാത്രം. കാര്യങ്ങൾക്ക് അവരുടേതായ രീതിയിൽ പ്രാധാന്യം കൊടുക്കുേമ്പാൾ ഇത്പലപ്പോഴും രക്ഷിതാക്കളുമായി ഒരു ഏറ്റുമുട്ടലിന് വഴിെയാരുക്കുന്നു. ഇതുകൊണ്ട് തന്നെയാണ് ഇവർ ഇവരുടെ ജീവിതത്തിലെ കൊച്ചു കൊച്ചു കാര്യങ്ങൾക്കും കൂട്ടുകാർക്കും അമിത പ്രാധാന്യം കൊടുക്കുന്നത്. ഇവർ പറയുന്ന കാര്യങ്ങൾക്ക് കാര്യമായി ചെവികൊടുത്തില്ലെങ്കിലോ ഇവർ ചെയ്യുന്ന കാര്യങ്ങളെ അംഗീകരിച്ചില്ലെങ്കിലോ ഇവർ പെെട്ടന്ന് ചൊടിക്കുന്നു. ഇക്കാരണത്താൽ പ്രകടിപ്പിക്കുന്ന നീരസം സാധാരണ കുട്ടികളെക്കാൾ കൂടുതലായിരിക്കുകയും ചെയ്യും.
പൊതുവെ വഴക്കാളികളായിട്ടാണ് ഇവർ പെരുമാറുക. നിസാര കാര്യങ്ങൾക്ക് പോലും വലിയ വഴക്ക് ഇവരിൽനിന്നും പ്രതീക്ഷിക്കാം. ഉദ്ദേശിച്ച കാര്യം നടക്കുന്നത് വരെ ആവശ്യപ്പെടുന്നത് കിട്ടുന്നത് വരെ അവർ വഴക്ക് തുടരും. വാശിപിടിച്ച് കാട്ടികൂട്ടുന്ന വേലത്തരങ്ങൾ സാധാരണ കുട്ടികളിൽ ഉള്ളതിനേക്കാൾ ഏറെ കൂടുതൽ ആയിരിക്കുകയും ചെയ്യും. ചെറിയ കുട്ടികളാണെങ്കിൽ നിലത്ത് കിടന്ന് ഉരുണ്ട് കരയുക (സ്ഥലവും കാലവും നോക്കാതെ !) അച്ഛനെയോ അമ്മയെയോ അടിക്കുകയും മാന്തുകയും ഒക്കെ ചെയ്യുക, വലിയ വായിൽ നിലവിളിക്കുക എന്നിവയൊക്കെ ഉണ്ടാകാം. മുതിർന്ന കുട്ടികളിൽ മിണ്ടാതിരിക്കുക, പിണങ്ങി മുറിയിൽ കയറി കതകടച്ച് കുറ്റിയിടുക, ഭക്ഷണം കഴിക്കാതിരിക്കുക, പഠിക്കാതിരിക്കുക എന്നിവയൊക്കെ കാണാം.
ഒരിക്കൽ കൂടി പറയെട്ട, ദുശ്ശാഠ്യക്കാരായ കുട്ടികൾ നമുക്ക് ഏറ്റവും വലിയ തലവേദന ഉണ്ടാക്കുമെങ്കിലും, ശരിയാംവണ്ണം ശ്രദ്ധിച്ചാൽ ഇവരെ മികച്ച പൗരന്മാരാക്കി വളർത്തിയെടുക്കാം. അതിന് സാധാരണയിൽ കവിഞ്ഞ അറിവും, ക്ഷമയും, അധ്വാനവും ആവശ്യമാണെന്ന് മാത്രം. പലപ്പോഴും ഇതിനായി ഡോക്ടർ, സൈകോളജിസ്റ്റ്, സ്കൂൾ കൗൺസിലർ തുടങ്ങിയ വിദഗ്ധരുടെ സേവനവും ആവശ്യമായി വരും. ഇത്തരക്കാരെ പരിപാലിച്ചെടുക്കാനുള്ള ചില വിദ്യകൾ എന്തെല്ലാമാണെന്ന് നമുക്കൊന്ന് പരിശോധിക്കാം. മാതാപിതാക്കൾക്ക് താരമമ്യേന എളുപ്പത്തിൽ നടപ്പിലാക്കാവുന്ന എന്നാൽ ഏറെ ഫലപ്രദമായ ചില വിദ്യകളാണ് ഇനിപറയാൻ പോകുന്നത്.
ആദ്യമായി കുട്ടികളുടെ ശാരീരിക ആരോഗ്യം ശരിയാണെന്ന് ഉറപ്പുവരുത്തുക, പോഷകക്കുറവ്, മറ്റ് ശാരീരിക അസുഖങ്ങൾ എന്നിവയൊന്നും കുട്ടിക്ക് ഇല്ല എന്ന് ഉറപ്പുവരുത്തുക. സ്ഥിരമായ വിശപ്പില്ലായ്മ ഉള്ള കുട്ടികളാണെങ്കിൽ ശരിയാംവണ്ണം രോഗ നിർണ്ണയം നടത്തി ആവശ്യമായ ചികിത്സ നൽകുക, ഭയം ഉൽക്കണ്ഠ എന്നിവയുള്ള കുട്ടികളെയും ആവശ്യമായ ചികിത്സ കൗൺസലിങ് എന്നിവക്ക് വിധേയമാക്കുക, ശരിയായ ആരോഗ്യം ഉറപ്പുവരുത്തിക്കഴിഞ്ഞാൽ നമുക്ക് ദുശ്ശാഠ്യം കൈകാര്യം ചെയ്യാനുള്ള വഴികളെക്കുറിച്ചാലോചിക്കാം.
കുട്ടികൾ പറയുന്നതിന് ചെവികൊടുക്കാൻ ശ്രദ്ധിക്കുക, അവരോട് തട്ടിക്കയറുകയോ അവരെ ഗുണദോഷിക്കുകയോ ചെയ്യുന്നതിന് മുമ്പ് അവർക്ക് പറയാനുള്ളതെന്താണെന്ന് കേൾക്കുന്നത് വഴി പല വലിയ വഴക്കുകളും തുടക്കത്തിലെ ഇല്ലാതാക്കാം. മുതിർന്നവർക്കുള്ളത് പോലെ തന്നെ കുട്ടികൾക്കും ക്ഷമയുടെ ഒരു പരിധി ഉണ്ടെന്നറിയുക. പലപ്പോഴും അത് മുതിർന്നവരേക്കാൾ വളരെ താഴെയായിരിക്കുകയും ചെയ്യും. ആ പരിധി വിടുേമ്പാഴാണ് അവർ പൊട്ടിത്തെറിക്കുന്നതും മറ്റും. മാത്രവുമല്ല മുതിർന്നവരെ അനുകരിച്ചാണ് കുട്ടികൾ ഏതാണ്ടെല്ലാ കാര്യങ്ങളും പഠിക്കുന്നത് എന്നതും ഒാർക്കുക. അതിനാൽ തന്നെ പൊട്ടിത്തെറിക്കുന്ന അല്ലെങ്കിൽ ഒരു തരത്തിലും വഴങ്ങാത്ത ഒരു രക്ഷിതാവ് ഏതാണ്ടതേ സ്വഭാവശീലമാണ് കുട്ടിയിൽ ഉണ്ടാക്കിയെടുക്കുന്നത് എന്നത് പ്രത്യേകം പറയേണ്ടതില്ല
കുട്ടികൾ എന്തെങ്കിലും ആവശ്യപ്പെടുേമ്പാൾ അതിനോട് ശരിയാംവണ്ണം പ്രതികരിക്കുക എന്നതാണ് മറ്റൊരു കാര്യം. അവരെ അടിച്ചമർത്തുന്നതും അമിതമായി പ്രതികരിക്കുന്നതും ദോഷം ചെയ്യും. പകരം അവർക്ക് എന്താണ് ആവശ്യമെന്ന് മനസ്സിലാക്കുക. ഒരു പക്ഷേ അത് അനുവദിച്ചുകൊടുക്കാൻ പറ്റാത്തതാണെങ്കിലും അവരുടെ കുടെ കൂടി സാവധാനം അവരുടെ മനസ് മാറ്റുക. ഉദാഹരണത്തിന് ‘വെള്ളം ചീറ്റുന്ന കുടയുണ്ടെങ്കിൽ മാത്രമേ സ്കൂളിൽ പോകൂ’, എന്ന് വാശി പിടിക്കുന്ന ഒരു കുട്ടിയെ കഠിനമായി ശകാരിക്കാതെ അവെൻറ അല്ലെങ്കിൽ അവളുടെ കൂടെ ആ കുടയൊന്ന് പരിശോധിക്കുക. ‘‘ഇത് നല്ല ഭംഗിയുണ്ടല്ലോ, ശരിയാണല്ലോ’’ എന്നൊക്കെ അഭിപ്രായങ്ങൾ പറയാം. ‘‘പക്ഷേ, ഇതിന് ഉറപ്പ് കുറവാണ്’’, അല്ലെങ്കിൽ ‘‘വില കൂടുതലാണ്’’ എന്നൊക്കെയുള്ള കാര്യങ്ങൾ സാവധാനം അവരെ പറഞ്ഞ് മനസ്സിലാക്കുക. മിക്കവാറും കുട്ടി നമ്മുടെ കൂടെപ്പോരും.
അവർക്ക് തിരഞ്ഞെടുക്കാൻ മറ്റു കാര്യങ്ങൾ നൽകുക എന്നത് നല്ല ഒരു തന്ത്രമാണ്. പിടിവാശിക്കാരുടെ മുന്നിൽ പലപ്പോഴും വിജയിക്കുന്ന ഒരു വിദ്യയാണ് ഇത്. ചോറ് തിന്നില്ല ചപ്പാത്തി മാത്രമേ കഴിക്കൂ എന്ന് വാശിപ്പിടിക്കുന്ന കുട്ടിയോ ‘‘ആയിക്കോെട്ട, ചപ്പാത്തി ഉണ്ടാക്കിത്തരാം, പക്ഷെ സാമ്പാറും കൂട്ടി കഴിക്കേണ്ടി വരും’’ എന്ന് പറയുക ! അധിക പക്ഷവും കുട്ടി ചോറ് തന്നെ തിന്നും. ഇനി ഒരു പക്ഷെ അന്ന് സാമ്പാറും കൂടി ചപ്പാത്തി തിന്നാൽ തന്നെ പിറ്റേന്ന് ചോറ് തിന്നോളും.
പണത്തിന് വേണ്ടി വാശിപിടിക്കുന്ന ഒരു കുട്ടിക്ക് ഒരു പണക്കുടുക്ക ഉണ്ടാക്കിക്കൊടുക്കുക. കിട്ടുന്ന പോക്കറ്റ് മണി അവൻ ആ കുടുക്കയിൽ സൂക്ഷിക്കെട്ട. കൂടാതെ അവർ ചെയ്ത് തരുന്ന ചെറിയ ചെറിയ സഹായങ്ങൾക്ക് ഇനാം ആയും പണം നൽകാം. അവനാവശ്യമാവുേമ്പാൾ വേണ്ടത് ആ കുടുക്കയിൽ നിന്ന് തന്നെ എടുക്കെട്ട. ഇത് ചിന്തിച്ച് കാര്യങ്ങൾ ചെയ്യുന്ന ഒരു ശീലം അവരിൽ ഉണ്ടാക്കും. പെെട്ടന്നുണ്ടാകുന്ന ഒരു തോന്നലിൽ കാര്യങ്ങൾ ചാടിക്കയറിച്ചെയ്യുേമ്പാഴാണ് പലപ്പോഴും വഴക്കും വക്കാണവും ആയിത്തീരുന്നത്. മാത്രവുമല്ല താൻ സമ്പാദിച്ചുവെച്ച പണം വെറുതേ ചിലവാക്കുന്നത് കൊച്ചുകുട്ടിയിലായാലും ഒരൽപം വേദനയുണ്ടാക്കും. ഇത് പണത്തെ മാത്രമല്ല, അധ്വാനത്തേയും, മുതിർന്നവരെയും ഒക്കെ ബഹുമാനിക്കുന്ന ഒരു ശീലം അവരിൽ ഉണ്ടാക്കും.
നമ്മിൽ പലരും ഇന്ന് ചെയ്തുവരുന്ന ഒരു വലിയ തെറ്റാണ് ആവശ്യം വരുന്നതിന് മുമ്പ് അതിനായി ഒരുങ്ങി നിൽക്കുക എന്നത്. ചില കാര്യങ്ങളിലൊക്കെ ഇത് നല്ലതായേക്കാമെങ്കിലും കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഇത് വളരെ തെറ്റായ ഒരു സന്ദേശമാണ് നൽകുക. ഞാനൊക്കെ പഠിക്കുന്ന കാലത്ത് ഒരു പെൻസിൽ തേഞ്ഞ് തീർന്നു കഴിഞ്ഞാൽ മാത്രമേ വേറൊന്ന് വാങ്ങിത്തരികയുണ്ടായിരുന്നുള്ളൂ. അതെങ്ങാൻ കളഞ്ഞുപോയാലുള്ള കഥ പറയുകയും വേണ്ട. ഇന്ന് നമ്മൾ വാങ്ങുന്നത് തന്നെ ഒരു പെട്ടി പെൻസിലാണ്. വലുതായി കൂർപ്പിച്ച് രണ്ട് പെൻസിലെങ്കിലും ദിവസവും കൊടുത്ത് വിടുകയും ചെയ്യും. പകുതിയിൽ ചെറുതാവുേമ്പാഴേക്കും കുട്ടിക്ക് അത് ‘പിടിക്കാൻ വയ്യാതാകും’ ! പിന്നെ വേറൊെരണ്ണം എടുക്കാമല്ലോ ? കളഞ്ഞുപോയാൽ നാം പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട ആവശ്യമില്ല. അവർ തന്നെ പെട്ടിയിൽനിന്നും വേറൊരെണ്ണം എടുത്തോളും. ഇത്തരം കുട്ടികൾ ശാഠ്യക്കാരാകുന്നതിൽ അത്ഭുതമില്ല. അതിനാൽ ആവശ്യം ഉണ്ടാവുേമ്പാൾ മാത്രം, ആവശ്യം അറിഞ്ഞ്, അതിനനുസരിച്ച് കാര്യങ്ങൾ ചെയ്യുന്ന ഒരു ശീലം ഉണ്ടാക്കിയെടുക്കണം.
കുട്ടികൾ ആവശ്യപ്പെടുന്നതൊന്നും ക്ഷണേന വാങ്ങികൊടുക്കുന്നത് മറ്റൊരു തകരാറാണ്. ഇത് നാം തന്നെ ചെറുപ്പത്തിലേ തുടങ്ങുന്നു. സ്നേഹാധക്യത്താലാണ് ഇത് ചെയ്യുന്നത് എന്ന് എല്ലാവർക്കും അറിയാം. കൂടാതെ വാങ്ങികൊടുക്കാനുള്ള പണം നമ്മുടെ കൈയ്യിലുണ്ട് താനും. നന്നേ കുഞ്ഞുനാളിലെ തുടങ്ങുന്ന ഇൗ ശീലം കുഞ്ഞിനെ അക്ഷമയിലേക്കും ക്രമേണ ദുശ്ശാഠ്യത്തിലേക്കും നയിക്കുന്നു എന്ന് നാം അറിയുന്നില്ല
കുട്ടികൾക്ക് ആവശ്യമായ ശ്രദ്ധയും ആദരവും കൊടുക്കുക ആവശ്യമായ കാര്യങ്ങളിൽ അവരുടെ അഭിപ്രായങ്ങൾക്ക് വില കൽപ്പിക്കുക അവർ ശാഠ്യം പിടിക്കുന്ന സമയത്ത് നാം സമചിത്തതയോടെ അതിനെ നേരിടുക; ഇത് നല്ലൊരുപായമാണ്. ഇതിനാർഥം അവർ ചോദിക്കുന്നതെന്തും സാധിച്ചുകൊടുക്കുക എന്നല്ല. അനുവദിക്കാൻ പറ്റാത്ത കാര്യമാണെങ്കിൽ അത് ശാന്തമായി അവരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുക. നാം അതിൽ ഉറച്ച് നിൽക്കുകയും ചെയ്യുക. തുടക്കത്തിൽ അൽപം ബുദ്ധിമുട്ടാവുമെങ്കിലും സാധിക്കില്ല എന്നുറപ്പാവുേമ്പാൾ കുട്ടികൾ പതുക്കെപ്പതുക്കെ നമ്മുടെ വഴിക്ക് വരും. ക്രമേണ അവരുടെ സ്വഭാവത്തിൽ നിന്ന് ദുശ്ശാഠ്യം അപ്രത്യക്ഷമാവുകയും ചെയ്യും.
അവരുടെ കൂടെ കൂടി കാര്യങ്ങൾ ചെയ്യുക. ഹോംവർക്ക് ചെയ്യില്ല എന്ന് വാശിപിടിക്കുന്ന ഒരു കുട്ടിയോ ‘‘അമ്മയും വരാം, നമുക്കൊന്നിച്ച് ചെയ്യാം’’ എന്ന് പറയുക. കുട്ടിയുടെകൂടെയിരുന്ന് ഒാരോന്ന് ചോദിച്ചും പറഞ്ഞും അവരെക്കൊണ്ട് തന്നെ ഹോം വർക്ക് ചെയ്യിക്കുക.ഒാർക്കുക -ഇത്തരം സന്ദർഭങ്ങളിൽ ആവശ്യമായ പ്രചോദനവും ദിശാബോധവും നൽകുക എന്നല്ലാതെ ഒരിക്കലും അവരുടെ ജോലി അവക്ക് പകരം നാം ചെയ്തുകൊടുക്കരുത്. കുട്ടികളുടെ ഹോം വർക്ക് സ്ഥിരമായ ചെയ്തുകൊടുക്കുന്ന അമ്മമാരും അച്ഛന്മാരും ഉണ്ട്. ഇത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക എന്ന് മനസ്സിലാക്കണം.
അവരോട് കാര്യങ്ങൾ ചോദിച്ചറിയുക. ചർച്ച ചെയ്തു കാര്യങ്ങൾ തീരുമാനിക്കുന്ന ഒരു ശീലം ചെറുപ്പത്തിലേ ഉണ്ടാക്കിയെടുക്കുക. ‘‘എന്താണ് മോളുടെ പ്രശ്നം ?’’ എന്ന ഒരൊറ്റ ചോദ്യം ഒരു പക്ഷേ ഒരു ദിവസം മുഴുവൻ നീണ്ടേക്കാവുന്ന ഒരു വഴക്കിന് വിരാമമിേട്ടക്കാം. കുഞ്ഞുങ്ങൾക്ക് അവരുടേതായ ഇഷ്ടാനിഷ്ടങ്ങളും ചിന്തകളും ആകുലതകളും ഉണ്ടെന്ന് ഇത്തരുണത്തിൽ ഒാർക്കേണ്ടതുണ്ട്. അവരെ അവരുടെ ഭാഗത്തുനിന്ന് മനസ്സിലാക്കുേമ്പാൾ മാത്രമേ ഒരു ചർച്ചക്കു പ്രസക്തിയുള്ളൂ എന്നും ഒാർക്കുക. അല്ലാതെ ഏക പക്ഷീയമായി നമ്മുടെ അഭിപ്രായം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുേമ്പാഴാണ് പലപ്പോഴും കാര്യങ്ങൾ കൈവിട്ടുപോകുന്നത്.
സമാധാനപരമായ ഒരു ഗൃഹാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. സ്കൂളിലും സ്ഥിതി വ്യത്യസ്തമല്ല. കുട്ടികൾ വളരെപ്പെെട്ടന്ന് ഭയപ്പെടുമെന്നും ഉൽകണ്ഠാകുലരാകുമെന്നും എപ്പോഴും നാം ഒാർത്തിരിക്കേണ്ടതാണ്.
പല വഴിക്കാളി കുട്ടികൾക്കും പിറകിൽ ശരിയല്ലാത്ത ഒരു ഗൃഹാന്തരീക്ഷം ഉണ്ടെന്നാണ് അനുഭവത്തിൽനിന്നും മനസ്സിലാക്കാൻ കഴിയുന്നത്. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങൾ ഏതെങ്കിലും പ്രശ്നങ്ങളോ പരിതികളോ കൊണ്ടു വരുേമ്പാൾ ‘‘ശരിയാണല്ലോ ’’ എന്ന ഒരു മനോഭാവത്തോടെ അതിനെ സമീപിക്കുക. അവരെ പറഞ്ഞു മനസിലാക്കുക എന്നത് പിന്നീടാകാം. പലപ്പോഴും നമ്മുടെ ക്ഷമയോടെയുള്ള ശ്രദ്ധയും സാന്ത്വന മേകുന്ന ഒരു വാക്കും കഴിയുേമ്പാൾ പറഞ്ഞു മനസിലാക്കേണ്ട ആവശ്യം തന്നെയുണ്ടാകില്ല എന്നതാണ് രസകരമായ സത്യം.
കുഞ്ഞുങ്ങളിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കുക, അവരെ ശുഭാപ്തി വിശ്വാസമുള്ള വ്യക്തികളാക്കി മാറ്റിയെടുക്കാൻ ചെറുപ്പം മുതലേ ശ്രദ്ധിക്കുക, അത്യാവശ്യത്തിന് ശിക്ഷ നൽകുന്നതോടൊപ്പം ആവശ്യത്തിന് പ്രശംസയും നൽകാൻ മറക്കരുത്. ശിക്ഷിക്കുന്നത് എപ്പോഴും താനും കുട്ടിയും മാത്രം ഉള്ളപ്പോഴായിരിക്കണം. എന്നാൽ പ്രശംസിക്കുേമ്പാൾ പിശുക്കു കാട്ടാതിരിക്കുക. നാലാൾ കാണുന്നയിടം തന്നെ അതിനായി തിരെഞ്ഞെടുക്കണം. ഒരു ചെറിയ തെറ്റിന് ദിവസം മുഴുവൻ നീണ്ടു നിൽക്കു ശകാരം ഗുണത്തേക്കാളേറെ ദോഷമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിനാൽ ശിക്ഷയാണെങ്കിലും പ്രശംസയാണെങ്കിലും ആവശ്യത്തിന് മാത്രം നൽകുക. ഇത് ശുഭാപ്തി വിശ്വാസം അവരിൽ വേരോടാൻ സഹായിക്കും.
അമിത വാശിയും ദുശ്ശാഠ്യവും വളരെ ഗുരുതരമായ പെരുമാറ്റ വൈകല്യങ്ങളാണ്. എന്നാൽ ഇത്തരം സ്വഭാവം പ്രകടിപ്പിക്കുന്ന കുട്ടികളിൽ അധികവും യഥാർഥത്തിൽ ശാഠ്യക്കാരല്ല എന്നതാണ് വസ്തുത. നമ്മുടെ ഭാഗത്ത് നിന്നുൾപ്പെടെ ഉണ്ടാകുന്ന തകരാറുകളാണ് ഇവരെ ഇത്തരക്കാരാക്കുന്നത് എന്നത് മറക്കരുത്. അതിനാൽ തന്നെ വിവേക പൂർണമായ സമീപനം എളുപ്പത്തിൽ പ്രശ്ന പരിഹാരം സാധ്യമാക്കും എന്ന് ആശ്വസിക്കുക.
തികച്ചും ഗുരുതരമായ പെരുമാറ്റ വൈകല്യമുള്ള കുട്ടികളെ ആവശ്യമായ ചികിത്സക്ക് വിധേയമാക്കുക. മാനസിക വ്യതിയാനങ്ങൾക്ക് ഹോമിയോപ്പതിയിൽ ഉള്ളത്ര മികച്ച ചികിത്സ മറ്റെങ്ങും ലഭ്യമല്ല എന്നതാണ് വസ്തുത. ആവശ്യമായ സന്ദർഭങ്ങളിൽ കൗൺസലിങ് പോലുള്ള സഹായങ്ങൾ കൂടി ലഭ്യമാക്കുകയാണെങ്കിൽ ദുഃശാഠ്യം എന്നത് ഒരു പേടി സ്വപ്നമേയല്ല.
Dr. Abdul Gafar
BHMS, MSC Applied Psychology
Homeopathic Consultant & Counselling
'Ashiyana', Near Over Bridge, Gandhi Road, Kozhikode
Ph. 7034469659.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.