Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഹോമിയോപ്പതി ഈ...

ഹോമിയോപ്പതി ഈ നൂറ്റാണ്ടി​െൻറ ചികിത്സാശാസ്ത്രം

text_fields
bookmark_border
samuel-hahnemann.jpg
cancel

ഹോമിയോപ്പതിയുടെ ജനയിതാവായ ഡോ. ക്രിസ്​റ്റ്യന്‍ ഫെഡറിക് സാമുവല്‍ ഹാനിമാന്‍ 1755 ഏപ്രില്‍ 10ന് ജർമനിയിലെ മെയ്‌സണ്‍ എന്ന ഗ്രാമത്തിലാണ് ജനിച്ചത്. 1779ല്‍ 24ാം വയസില്‍ വൈദ്യശാസ്ത്രത്തിലെ ഉന്നത ബിരു ദമായ എം.ഡി പരീക്ഷ പാസാവുകയും പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തു. 200 വർഷങ്ങൾക്കു മുമ്പ് നിലവിലുണ്ടായിരുന്ന പ്രാകൃ ത ചികിത്സാരീതികളിൽനിന്ന് വിഭിന്നമായ ഒരു മാർഗം രൂപപ്പെടുത്തിയെടുക്കാനുള്ള ഹാനിമാ​​െൻറ ശ്രമഫലമായാണ് ഹോമിയോപ ്പതി വൈദ്യശാസ്ത്രം രൂപം കൊണ്ടത്.

samuel-hahnemann2.jpg

ഹോമിയോപ്പതിയുടെ അടിസ്ഥാനതത്ത്വമായി കണക്കാക്കുന്ന ‘സിമിലിയ, സിമിലിബസ്, ക് യൂറൻറര്‍’ അഥവാ ‘സമം സമേന ശാന്തി’ ഈ കണ്ടുപിടുത്തത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. 1796ല്‍ ഈ നവീന കണ്ടുപിടുത്തം അദ്ദേ ഹം ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു. “സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നു” എന്നത് ഒരു പ്രകൃതി നിയമമാണ്. ഇത് പ്ര ായോഗിക പഥത്തിലെത്തിച്ച് മാനവരാശിക്ക് പ്രയോജനപ്രദമായ ചികിത്സാരീതിയാക്കി മാറ്റിയത് ഡോ. സാമുവല്‍ ഹാനിമാനാണ്. ഹ ോമിയോസ്, പാതോസ് എന്നീ രണ്ട് ഗ്രീക്ക് പദങ്ങളില്‍ നിന്നാണ് ഹോമിയോപ്പതി എന്ന വാക്കുണ്ടായത്. ത്വരിതഗതിയില്‍ വളര് ‍ന്നുവരുന്ന ഒരു ചികിത്സാസമ്പ്രദായമാണ് ഹോമിയോപ്പതി. ഈ സമ്പ്രദായം ലോകമാകമാനം പ്രയോഗത്തിലുണ്ട്. രോഗശമനത്തിലെ മൃദുസമീപനവും ഔഷധങ്ങളുടെ സുരക്ഷിതത്വവും ഹോമിയോപ്പതിയെ ജനകീയമാക്കി. ലളിതം, സുരക്ഷിതം, പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തത്, ഏവര്‍ക്കും ഫലപ്രദം എന്നീ നാലു പ്രത്യേകതകള്‍ കൊണ്ടാണ് ഹോമിയോപ്പതി ലോകത്തിലെ 130ലധികം രാജ്യങ്ങളില്‍ പ്രചുര പ്രചാരം നേടിയത്.

അംഗീകാരത്തോടൊപ്പം ധാരാളം വിമര്‍ശനങ്ങളും നേരിടുന്ന വൈദ്യശാസ്ത്രമാണ് ഹോമിയോപ്പതി. ഹാനിമാന്‍ ജീവിച്ചിരുന്ന കാലത്ത് തന്നെ തുടങ്ങിയതാണ് കപട ശാസ്ത്രീയ വാദികളുടെ ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍. നേര്‍പ്പിക്കല്‍ എന്ന പ്രക്രിയയെ മാത്രം അടര്‍ത്തിയെടുത്ത് വിമര്‍ശിക്കുന്നവരാണ് ഏറെയും. എന്നാല്‍ ഹോമിയോപ്പതി മരുന്ന് നേര്‍പ്പിക്കുക മാത്രമല്ല ചെയ്യുന്നതെന്ന സത്യം സൗകര്യപൂർവം മറക്കുന്നു. ഡോ. ഹാനിമാന്‍ മുന്നോട്ട് വെച്ച ഏറ്റവും വലിയ സിദ്ധാന്തം ഡ്രഗ് ഡൈനമൈസേഷന്‍ എന്ന, ആവശ്യത്തിന് മാത്രം മരുന്നുകള്‍ നല്‍കുന്ന സിദ്ധാന്തം തന്നെയാണ്. മോളിക്കുലാര്‍ മെഡിസിനിലൂടെയും മറ്റും ആധുനിക വൈദ്യ ശാസ്ത്രവും ആവശ്യമായ അളവില്‍ മാത്രം മരുന്ന് നല്‍കുന്ന രീതിയിലേക്ക് മാറികൊണ്ടിരിക്കുന്നു. ഒരു മതിലില്‍ വിള്ളല്‍ ഉണ്ടായാല്‍ മതില്‍ തന്നെ പൊളിച്ച് മാറ്റാതെ വിള്ളല്‍ ഉണ്ടാക്കിയ ഇഷ്​ടികകള്‍ മാത്രം മാറ്റി റിപ്പയര്‍ ചെയ്യുന്നത് പോലുള്ള ചികില്‍സയാണ് മോളിക്ക്യുലാര്‍ മെഡിസിന്‍. ഏകദേശം അതുപോലെയോ അല്ലെങ്കില്‍ അതിനെക്കാള്‍ കുറച്ചു കൂടി കൂടി സൂക്ഷ്മതയോടെയോ ഉള്ള മരുന്ന് തെരഞ്ഞെടുക്കലിനും വ്യക്തിഗത ചികിത്സക്കും ഹോമിയോപ്പതി ഊന്നല്‍ നൽകുന്നു.

samuel-hahnemann3.jpg

വിമര്‍ശകര്‍ ഉന്നയിക്കുന്ന പല വാദഗതികളും ബാലിശമാണ്. ചില രാജ്യങ്ങളില്‍ ഹോമിയോപ്പതി നിരോധിച്ചു എന്നുള്ള കപട പ്രചരണം തന്നെ ഏറ്റവും നല്ല ഉദാഹരണം. ലോകത്ത് ഒരു രാജ്യത്തും ഹോമിയോപ്പതി ഇന്നേവരെ നിരോധിച്ചിട്ടില്ല എന്നതാണ്​ സത്യം. മരുന്നുകളിലെ കണികകള്‍ സംബന്ധിച്ച പഠനം നടത്തുവാന്‍ ഇന്ത്യയും ഇസ്രായേലും ചേര്‍ന്ന് സംയുക്ത ശാസ്ത്രീയ സംരംഭത്തിന് ധാരണപത്രം ഒപ്പു വെച്ചിട്ടുണ്ട്. ആവശ്യമായ ഗവേഷണങ്ങള്‍ ഇക്കാര്യത്തിലുണ്ടാവണം എന്നത് ഹോമിയോപ്പതി രംഗത്ത് പ്രവര്‍ത്തിക്കുന്നവരും ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണ്. അത്തരം പഠനത്തിലൂടെ ശാസ്ത്രീയവാദികള്‍ക്ക് തൃപ്തികരമായ ഉത്തരം ലഭിക്കും എന്നു തന്നെയാണ് പ്രതീക്ഷ.

സാംക്രമിക രോഗ പ്രതിരോധ രംഗത്ത് തനതായ രീതിയില്‍ ചരിത്രം സൃഷ്​ടിക്കാനും ഹോമിയോപ്പതിക്കു കഴിഞ്ഞിട്ടുണ്ട്. 1813ൽ ടൈഫസ് രോഗം ജർമനിയിൽ പടർന്ന് പിടിച്ചപ്പോൾ ഹാനിമാൻ 180 പേരെ ചികിത്സിക്കുകയും 178 പേരെ സുഖപ്പെടുത്തുകയും ചെയ്തു. 1830-32 കാലഘട്ടത്തിലെ കോളറ പകർച്ചവ്യാധി യൂറോപ്പിൽ പടർന്ന് പിടിച്ചപ്പോൾ നിലനിന്നിരുന്ന ചികിത്സ സമ്പ്രദായങ്ങളിൽ 40- 80 ശതമാനം രോഗികൾക്ക്​ ജീവൻ നഷ്​ടമായപ്പോൾ ഹോമിയോപ്പതി ചികിത്സ എടുത്തവരിൽ അത് കേവലം ഒമ്പത്​ ശതമാനം മാത്രമായിരുന്നു. 1849ൽ യൂറോപ്പിലെ കോളറ പകർച്ചവ്യാധി സമയത്തും നിലനിന്നിരുന്ന ചികിത്സ സമ്പ്രദായത്തിൽ 50-90 ശതമാനം രോഗികൾക്ക് ജീവഹാനി സംഭവിച്ചപ്പോൾ ഡോ. ബോണിങ്​ഹസ​​െൻറ നേതൃത്വത്തിൽ വിജയകരമായി ഈ പകർച്ചവ്യാധിയെ പ്രതിരോധിക്കാനായതും ചികിത്സിക്കാനായതും ചരിത്രത്തിലുണ്ട്​. 1850 കാലഘട്ടങ്ങളിൽ ദക്ഷിണാഫിക്കയിലെ ജൊഹാനസ്ബർഗിൽ പടർന്നു പിടിച്ച പോളിയോ പകർച്ചവ്യാധിയിൽ നേരിട്ട് മറ്റു രോഗികളുമായി ഇടപഴകിയിരുന്ന 12ഓളം ആളുകളടക്കം 82ഓളം രോഗികളെ, രോഗം വരാതെ നോക്കാൻ അന്ന് ചികിത്സിച്ചിരുന്ന ഡോ. ടൈലർ സ്മിത്തിനും അന്നത്തെ ഹോമിയോപ്പതി ഡോക്ടർമാർക്കുമായി എന്നുള്ളത് മറ്റൊരു ചരിത്രം.

homeo.jpg

വസൂരി ഭയപ്പെടുത്തിയിരുന്ന കാലത്ത്, 1907ൽ ഡോ. ഈറ്റൺ വസൂരി പ്രതിരോധ മരുന്നുകൾ നൽകിയ 2806 പേരിൽ വെറും പതിനാല് പേർക്കു മാത്രമേ അസുഖം ബാധിച്ചിരുന്നുള്ളൂ, അതായത് മരുന്ന് നൽകിയ 97 ശതമാനം ആളുകൾക്കും പ്രതിരോധശേഷി നൽകാൻ ഹോമിയോപ്പതി ചികിൽസക്കായി എന്നുള്ളത് നിസ്സാര കാര്യമല്ല. അതിൽ 547 ആളുകളും രോഗികളുമായി ഇടപഴകിയവർ ആയിരുന്നുവെന്നും നമുക്ക് കാണാൻ കഴിയും. 2009-2010 കാലഘട്ടത്തിൽ ക്യൂബയിലെ 90 ശതമാനം ജനങ്ങൾക്കും ഇൻഫ്ലുവൻസ പ്രതിരോധ മരുന്നുകൾ ഹോമിയോപ്പതിയിലൂടെ നൽകി വിജയം കണ്ടിരുന്നു.

ഇനി ഇന്ത്യയിലേക്ക് വരാം. 1999-2004 കാലഘട്ടത്തിൽ മധ്യപ്രദേശ് സർക്കാറ​ മൂന്ന്​ വർഷം തുടർച്ചയായി ജപ്പാൻ ജ്വരത്തിന് കുട്ടികൾക്ക് ഹോമിയോപ്പതി പ്രതിരോധ മരുന്ന് നൽകി രോഗത്തെ വിജയകരമായി പ്രതിരോധിച്ചിട്ടുണ്ട്​. ഇനി കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല, ചികുൻഗുനിയ, ഡെങ്കിപ്പനി പോലുള്ള രോഗങ്ങളിൽ പ്രതിരോധ മരുന്ന് ഉപയോഗിച്ച് പ്രയോജനപ്പെട്ടവരേയും ഇത്തരം പകർച്ചവ്യാധികളിൽ ഹോമിയോപ്പതി ചികിത്സ സ്വീകരിച്ച് മറ്റു പ്രയാസങ്ങളില്ലാതെ സുഖപ്പെട്ട അനേകായിരങ്ങളേയും നമുക്ക് കാണാം.

homeo2.jpg

നോവൽ കൊറോണ വൈറസി​​െൻറ ആഗോള വ്യാപനം നടന്നു കൊണ്ടിരിക്കുന്ന ഈ സമയത്ത് ഹോമിയോപ്പതി ചികിത്സയുടെ സാധ്യതകൾ പഠിക്കേണ്ടതും ഉപയോഗപ്പെടുത്തേണ്ടതുമാണ്. നിലവിൽ ലക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള ചികിത്സയാണ് ലോകത്താകമാനം നൽകി വരുന്നത്. ഹോമിയോപ്പതി അടിസ്ഥാപരമായി രോഗിയുടെ ലക്ഷണങ്ങളെ (Totality of Symptoms) മുൻ നിർത്തി ചികിത്സ നിർണയിക്കുന്ന രീതി അവലംബിക്കുന്ന ഒരു ചികിത്സാശാസ്​ത്രമാണ്. ആയതിനാൽ തന്നെ പുതിയ രോഗമാണെങ്കിൽ പോലും കോവിഡ്-19 രോഗികളിൽ പ്രകടമാകുന്ന ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഔഷധ നിർണയം സാധ്യമാകും. ഈ ഔഷധം ചികിത്സയിലും പ്രതിരോധത്തിലും ഫലപ്രദമായി ഉപയോഗിക്കുവാൻ സാധിക്കും. അനേകം അവസരങ്ങളിൽ അസുഖത്തി​​െൻറ കാര്യകാരണങ്ങൾ കണ്ടുപിടിക്കാനാവാതെ കുഴങ്ങുമ്പോഴും പുതിയ പുതിയ രോഗങ്ങൾ ഉൽഭവിക്കുമ്പോഴും മരുന്നുകൾ കണ്ടെത്താനുള്ള സമയം ദീർഘിക്കുമ്പോഴും അനേകായിരങ്ങൾക്ക് രോഗശാന്തി നൽകാൻ രോഗലക്ഷണങ്ങൾ നോക്കിയുള്ള ശരിയായ ഹോമിയോപ്പതി ചികിത്സകൊണ്ടാകും എന്നത് ചരിത്രം തെളിയിച്ചിട്ടുണ്ട്​.

സാംക്രമിക രോഗങ്ങളുടെ കാര്യത്തിൽ മൂന്ന് ഘടകങ്ങൾ പ്രാധാന്യമർഹിക്കുന്നു ഹോസ്​റ്റ്​, ഏജൻറ്, എൻവയൺമ​െൻറ്​ എന്നിവ. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ പൊതുവെ രോഗാണുവിനെയും ഭൗതിക സാഹചര്യങ്ങളെയും കേന്ദ്രീകരിച്ചാണ് നടന്നു വരാറുള്ളത്. രോഗിയുടെ പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്താനും സജ്ജമാക്കുവാനുമുള്ള കഴിവ് ഹോമിയോപ്പതി ഔഷധങ്ങൾക്കുണ്ട്. ഇതി​​െൻറ ഉപയോഗം വഴി രോഗവ്യാപനം തടയുവാനും രോഗം പിടിപെട്ടവർക്ക് സങ്കീർണതകൾ ഒഴിവാക്കിയുള്ള രോഗശമനം സാധ്യമാക്കുവാനും സാധിക്കും.

homeo3.jpg

കേരള സർക്കാർ ഹോമി​േയാപ്പതി വകുപ്പി​​െൻറ ഭാഗമായുള്ള പകർച്ചവ്യാധി നിയന്ത്രണ സെല്ലി​​െൻറയും കേന്ദ്ര ഹോമിയോപ്പതി ഗവേഷണ കൗൺസിലി​​െൻറയും മേൽനോട്ടത്തിലും നിയന്ത്രണത്തിലുമായി സർക്കാർ/സ്വകാര്യ ചികിത്സകരുടെ സഹകരണത്തോടെ ഇത്തരം മഹാമാരിയെ നേരിടാനുള്ള കമേപദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കാൻ സർക്കാർ തയാറാകണം. ഡോ. സാമുവല്‍ ഹാനിമാ​​െൻറ 265-ാം ജന്മദിനമായ ഏപ്രില്‍ 10ന്​ ലോകമെമ്പാടുമുള്ള ഹോമിയോപ്പതി ചികിത്സകര്‍ രോഗപ്രതിരോധത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിയുള്ള പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമുള്ള പുനര്‍സമര്‍പ്പണം നടത്തുകയാണ്.

(ഐ.എച്ച്.കെ സംസ്ഥാന പ്രസിഡൻറാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samuel hahnemannhomeopathymalayalam newsOpinion NewsWorld Homeopathy DayHealth News
News Summary - world homeopathy day -opinion news
Next Story