പാറശാലയിൽ ആശുപത്രി ആക്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഐ.എം.എ
text_fieldsതിരുവനന്തപുരം; കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പാറശ്ശാലയിലെ റോയൽ മെഡിസിറ്റി എന്ന ആശുപത്രി അടിച്ച് തകർക്കുകയും, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടറേയും, വനിതാ നേഴ്സിനെ ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്ത് മാതൃകാ പരമായി ശിക്ഷിക്കണമെന്ന് ഐ.എം.എ തിരുവനന്തപുരം പ്രസിഡന്റ് ഡോ. ജി.എസ് വിജയകൃഷ്ണനും, സെക്രട്ടറി ഡോ. എ.അൽത്താഫും ആവശ്യപ്പെട്ടു.
യാതൊരു പ്രകോപനവും ഇല്ലാതെയാണ് രോഗിയുടെ ബന്ധുക്കൾ ആശുപത്രയിൽ ആക്രമണം നടത്തി പ്രധാന ഡോക്ടർ ഇല്ലാത്തതിനെ തുടർന്ന് അവിടെ ഉണ്ടായിരുന്ന ഡോക്ടറേയും, ഡ്യൂട്ടി നേഴ്സിനെ ആക്രമിച്ചത്. സംഭവം അപലപനീയവും, നീതികരിക്കാനാകാത്തതുമാണ്. സംസ്ഥാനത്ത് ആശുപത്രി ആക്രമണം തുടർക്കഥയാകുമ്പോൾ കുറ്റവാളികൾക്കെതിരെ നിസാര വകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടയക്കുന്നത് കൊണ്ടാണ് ഇത്തരം ആക്രമങ്ങൾ വർദ്ധിച്ച് വരുന്നത്. അതിനാൽ ഈക്കാര്യത്തിൽ സർക്കാർ ജാഗ്രത കാട്ടണമെന്ന് ഐഎംഎ ഭാരവാഹികൾ ആഴശ്യപ്പെട്ടു.
റോയൽ മെഡിസിറ്റിയിൽ എത്തിയ ഗർഭിണിയായ യുവതി പ്രമേയ രോഗി ആയതിനാൽ എസ്.എ ടി ആശുപത്രിനിർദ്ദേശ പ്രകാരമുള്ള ഇൻസുലിൻ എടുക്കാനാണ് വന്നിരുന്നത്. രാവിലേയും, ഉച്ചക്കും എടുത്ത പോയ അവർ രാത്രി 10ന് എത്തിയപ്പോൾ മതിയായ ചികിത്സ യഥാസമയം നൽകിയിട്ടും, യാതൊരു പ്രകോപവുമില്ലാതെയാണ് രോഗികയുടെ ബന്ധുക്കളും, കൂടെ വന്നവരും ആശുപത്രി ആക്രമിച്ചത്. ആറോളം പേർ അടങ്ങിയ സംഘമാണ് ഒ.പി റൂം അടിച്ച് തകർക്കുകയും, ഡ്യൂട്ടി ഡോക്ടറേയും, നേഴ്സിനേയും മർദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.