പടർന്നുപിടിച്ച് കോവിഡ്; രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത് 1.94ലക്ഷം പേർക്ക്
text_fieldsന്യൂഡൽഹി: രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത് രണ്ടുലക്ഷത്തോളം പേർക്ക്. 24 മണിക്കൂറിനിടെ 1,94,720 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 11.05 ശതമാനമായി ഉയർന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് 15.8 ശതമാനമാണ് കോവിഡ് കേസുകളുടെ വർധന. കഴിഞ്ഞദിവസം 1.79ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനിടെ 442 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് കോവിഡ് മരണനിരക്കിൽ വർധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസം 146 മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ജീവൻ നഷ്ടമായവരുടെ എണ്ണം 60,405 ആയി ഉയർന്നു.
4868 ഒമിക്രോൺ കേസുകൾ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലും രാജസ്ഥാനിലുമാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ. മഹാരാഷ്ട്രയിൽ 1281 പേർക്കും രാജസ്ഥാനിൽ 645 പേർക്കും ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചു. 546 ആണ് ഡൽഹിയിലെ ഒമിക്രോൺ ബാധിതരുടെ എണ്ണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.