കെ.ജി.എം.സി.ടി.എ ശക്തമായ പ്രതിഷേധത്തിലേക്ക്
text_fieldsതിരുവനന്തപുരം; കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ 60 വയസുകാരനായ മുതിർന്ന കാർഡിയോളജി ഡോക്ടറെ സ്കാൻ റിപ്പോർട്ട് വൈകി എന്നാരോപിച്ച് മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് തികഞ്ഞ കാടത്തമാണെന്ന് കെ.ജി.എം.സി.ടി.എ പ്രസ്താവനയിൽ അറിയിച്ചു. ഇതിനെ കെ.ജി.എം.സി.ടി.എ സംസ്ഥാനനേതൃത്വം ശക്തമായി അപലപിക്കുന്നു.
ഫാത്തിമ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയുടെ സി.ടി സ്കാൻ റിപ്പോർട്ട് വൈകിയെന്നാരോപിച്ച് ഗൈനക്കോളജിസ്റ്റായ ഡോക്ടറെ അവഹേളിക്കുകയും ആശുപത്രി തല്ലിത്തകർക്കുകയും തുടർന്ന് കാർഡിയോളജി ഡോക്ടറെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത് കേരളത്തിലെ വൈദ്യശാസ്ത്ര സമൂഹത്തെയും പൊതുസമൂഹത്തിനെയും ഞെട്ടിപ്പിക്കുന്നതാണ്.
ആശുപത്രി സംരക്ഷണ നിയമപ്രകാരം, ഹൈക്കോടതി ഉത്തരവിന് അനുസൃതമായി പോലീസ് നടപടികൾ ശുഷ്കാന്തിയോടെ നടപ്പിലാക്കുകയും കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന നിലയിലേക്ക് നടപടികൾ എത്തേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രതിഷേധ സൂചകമായി തിങ്കളാഴ്ച എല്ലാ മെഡിക്കൽ കോളജുകളിലും രാവിലെ 11.30 മുതൽ 12.30 വരെ പ്രതിഷേധ പ്രകടനം ഉണ്ടായിരിക്കുന്നതാണ്.
കുറ്റക്കാരായവരെ അറസ്റ്റ് ചെയ്യാത്ത പക്ഷം കോഴിക്കോട് മെഡിക്കൽ കോളജിൽ ഒ.പി ബഹിഷ്കരണവും നടത്തുവനും കെ.ജി.എം.സി.ടി.എ തീരുമാനിച്ചു. കുറ്റവാളികളെ അറസ്റ്റ് ചെയ്തു നടപടികൾ സ്വീകരിക്കാത്ത പക്ഷം കെ.ജി.എം.സി.ടി.എ, ഐ.എം.എ യുമായി ചേർന്ന് ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും സംസ്ഥാന പ്രസിഡൻറ് ഡോ നിർമ്മൽ ഭാസ്കർ, സംസ്ഥാന സെക്രട്ടറി ടി. ഡോ റോസ്‌നാരാ ബീഗവും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.