മായാക്കാഴ്ചകളിലൂടെ 'മതിഭ്രമ'ത്തെ ചികിത്സിക്കാം
text_fieldsപ്രായം ചെന്ന ഒരാൾ തെൻറ ചുവരലമാരയിൽ വസ്ത്രങ്ങൾ അടുക്കി വെക്കുന്നു. വെള്ള ഷർട്ടുകൾ അലമാരയിലെ ഹാങ്ങറിൽ തൂക്കുകയും ട്രൗസറുകൾ മടക്കിവെക്കുകയും ചെയ്തു. കുറച്ച് സമയത്തിനുശേഷം അദ്ദേഹം തിരിച്ചു വന്ന് അലമാര തുറന്നു. അവിടെ ഷർട്ടുകൾ കാണാനില്ല, ട്രൗസറുകൾ ഹാങ്ങറിൽ തൂങ്ങിക്കിടന്നാടുന്നു. മതിഭ്രമം ബാധിച്ച ഒരാളുടെ മാനസികാവസ്ഥ മനസിലാക്കാൻ വെർച്വൽ റിയാലിറ്റി കണ്ണട ഉപയോഗിച്ച മാനസിക രോഗവിദഗ്ധൻ ഡോ. ശ്രീധർ വൈദ്യേശ്വരെൻറ അവസ്ഥയാണിത്.
ലോകത്താകമാനമുള്ള ഡോക്ടർമാർ ഇപ്പോൾ വെർച്വൽ റിയാലിറ്റി കണ്ണട ഉപയോഗിച്ചാണ് മാനസികാരോഗ്യ പ്രശ്നങ്ങളുള്ള രോഗികളെ പരിശോധിക്കുന്നതും അവരെ കൈകാര്യം ചെയ്യുന്നതും. ഇതിൽ ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ മതിഭ്രമത്തിെൻറ മായാക്കാഴ്ചകളിലേക്ക് ആളുകളെ നയിക്കുന്നു. പഠന വിദ്യാർഥികൾക്ക് മതിഭ്രമത്തിെൻറ എല്ലാ വശങ്ങളും മനസിലാക്കാൻ ഇതുവഴി സാധിക്കും. ഇതിന് വെർച്വൽ റിയാലിറ്റി കണ്ണട ധരിക്കണം. പേര്, വയസ് തുടങ്ങിയ പ്രാഥമികവിവരങ്ങൾ സോഫ്റ്റ് വെയറിലേക്ക് നൽകിയാൽ നമുക്ക് നമ്മെ തന്നെ പ്രായമായ ആളായി കാണാം.
പ്രായമായ നമ്മൾ ഒരു വീട്ടിലൂടെ നടന്ന് ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യുന്നു. ഫ്രിഡ്ജിൽ നിന്ന് പാലെടുത്ത് ചായയുണ്ടാക്കാൻ ശ്രമിക്കുന്നു. വെള്ളം തിളച്ച് നിങ്ങൾ പാലൊഴിക്കാൻ നോക്കുേമ്പാൾ പാലെവിടെയാണ് വച്ചതെന്ന് കാണാൻ കഴിയുന്നില്ല. ഇത്തരം കാഴ്ചകളാണ് കണ്ണടവെച്ചാൽ കാണാൻ കഴിയുക. എന്നാൽ, അതൊരു ബ്രിട്ടീഷ് വീടിെൻറ പശ്ചാത്തലത്തിലാണ്. അത് നമ്മുടെ സംസ്കാരത്തിന് അനുയോജ്യമായി മാറ്റാവുന്നതാണെന്ന് ഡോ. വൈദ്യേശ്വരൻ വിശദീകരിക്കുന്നു.
ആരോഗ്യ പരിചരണ രംഗെത്ത ജീവനക്കാർക്കും വെർച്വൽ റിയാലിറ്റി ഉപയോഗിക്കാൻ പരിശീലിപ്പിക്കുന്നുണ്ട്. ഇത് പ്രധാനമായും പലതിനോടുമുള്ള ഭയങ്ങളെ ചികിത്സിക്കാനാണ് ഉപയോഗിക്കുന്നത്. ഉയരത്തോടുള്ള ഭയം, സാമൂഹികാവസ്ഥകളെ അഭിമുഖീകരിക്കാനുള്ള ഭയം തുടങ്ങിയവയൊക്കെ ഇതിൽ പെടുന്നു.
സ്കീസോഫ്രീനിയ റിസർച്ച് ഫൗണ്ടേഷൻ കവൻട്രി സർവകലാശാലയുമായി ചേർന്ന് മതിഭ്രമം ബാധിച്ച രോഗികളെ പരിചരിക്കുന്ന നഴ്സുമാർക്ക് വെർച്വൽ റിയാലിറ്റി കണ്ണട ഉപയോഗിച്ചുള്ള പരിശീലനം നൽകാൻ തീരുമാനിച്ചിരിക്കുന്നു. ആരോഗ്യ സംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മതിഭ്രമം ബാധിച്ച രോഗികളോട് സഹാനുഭൂതി വർധിപ്പിക്കുന്നതിനായി സർവകലാശാലയുടെ സെൻറർഫോർ എക്സലൻസ് ഇൻ ലേണിങ്ങ് എൻഹാൻസ്മെൻറിെൻറ ആഭിമുഖ്യത്തിൽ ‘മൈഷൂസ്’ എന്ന പദ്ധതി മുമ്പ് തുടങ്ങിയിരുന്നു. ഇൗ പദ്ധതി പ്രകാരം വെർച്വൽ റിയാലിറ്റി കണ്ണട ഉപയോഗിച്ച് രോഗികളുടെ അവസ്ഥ മനസിലാക്കി അതനുസരിച്ച് പെരുമാറാൻ സംരക്ഷകരെ പരിശീലിപ്പിക്കുകയാണ് ചെയ്യുന്നത്.
ലോകത്താകമാനം മാനസികരോഗ വിദഗ്ധർ വെർച്വൽ റിയാലിറ്റി കണ്ണടയെയാണ് മതിഭ്രമ ചികിത്സകൾക്കായി ഉപയോഗിക്കുന്നത്. രോഗിയുടെ അവസ്ഥ കൃത്യമായി മനസിലാക്കാൻ ഇതുവഴി ഡോക്ടർമാർക്ക് സാധിക്കുകയും അതിനനുസരിച്ച് സേവനം നൽകാൻ അവർക്ക് കഴിയുകയും ചെയ്യുമെന്നതാണ് ഇതിെൻറ ഗുണമെന്ന് വൈദ്യേശ്വരൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.