ബി.പിക്കു മരുന്ന് കഴിച്ചാൽ മനോരോഗം മാറുമോ?
text_fieldsലണ്ടൻ: ചിത്തഭ്രമംപോലുള്ള കടുത്ത മനോരോഗങ്ങൾക്ക് രക്തസമ്മർദത്തിനുള്ള മരുന് ന് കൊടുക്കാമോ? എന്തൊരു വിഡ്ഢിചോദ്യമാണെന്ന് കളിയാക്കാൻ വരെട്ട. രക്താതിസമ് മർദത്തിനും കൊളസ്ട്രോളിനുമൊക്കയുള്ള മരുന്നുകൾ സ്ക്രീസോഫ്രീനിയ അഥവാ ചിത്തഭ്രമം, ഉന്മാദവും വിഷാദവും മാറി വരുന്ന ബൈേപാളാർ ഡിസോഡർ തുടങ്ങിയ മേനാരോഗങ്ങളുടെ ചികിത്സയിൽ ഫലംചെയ്യുമെന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ. വൈദ്യശാസ്ത്ര മാസികയായ ‘ജമാ സൈക്യാട്രി’യിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശാരീരികരോഗങ്ങൾക്കുള്ള ചില മരുന്നുകൾ അത്ഭുതകരമായ രീതിയിൽ മനോരോഗചികിത്സയിൽ ഫലപ്രദമാണെന്നാണ് പഠനത്തിൽ പറയുന്നത്.
സ്വീഡനിലെ കരോലിൻകാ ഇൻസ്റ്റിറ്റ്യൂട്ട്, ലണ്ടനിലെ യൂനിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിലാണ് മരുന്നുകൾ മറ്റു രോഗങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തിൽ പഠനം നടത്തിയത്. ഗുരുതരമായ മേനാരോഗങ്ങൾ ബാധിച്ച 1,42,691 രോഗികളെ ഉൾപ്പെടുത്തിയായിരുന്നു പഠനം. രക്താതിസമ്മർദ ചികിത്സയിൽ ഉപയോഗിക്കുന്ന എൽ-ടൈപ് കാൽസ്യം ചാനൽ അൻറഗോണിസ്റ്റ്സ് എന്ന ഗണത്തിൽപെട്ട മരുന്നുകളും കൊളസ്ട്രോൾ കുറക്കാൻ വേണ്ടി നൽകുന്ന സ്റ്റാറ്റിൻസ് ഗണത്തിൽപെട്ട മരുന്നുകളും മനോരോഗ ചികിത്സയിൽ മികച്ച ഫലം ചെയ്യുമെന്നാണ് പഠനം നൽകുന്ന സൂചനയെന്ന് ലണ്ടൻ യൂനിവേഴ്സിറ്റി കോളജിലെ ഡോ. ജോസഫ് ഹയെസ് പറഞ്ഞു.
കൊളസ്ട്രോൾ വർധനയും രക്താതിസമ്മർദവുമുള്ള മനോരോഗികളിൽ ഇവക്കുള്ള മരുന്നുകൾ ഉപയോഗിക്കുന്ന കാലയളവിൽ മാനസികപ്രശ്നങ്ങൾ കുറയുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഇൗ വിഷയം പ്രത്യേകമായെടുത്ത് കൂടുതൽ ഗവേഷണങ്ങൾ നടത്തിയത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് കൃത്യമായി കണ്ടെത്താനായിട്ടില്ലെന്നും ഇക്കാര്യത്തിലും ഗവേഷണം നടക്കുകയാണെന്നും ഡോ. ജോസഫ് ഹയെസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.