ഓൺലൈൻ പഠനം: മാതാപിതാക്കളുടെ ആശയും ആശങ്കയും
text_fieldsഓൺലൈൻ പഠനമെന്ന പുതിയ സമ്പ്രദായത്തെക്കുറിച്ച് നിരവധി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും മാതാപിതാക്കൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകൾ പലപ്പോഴും ടി.വി, കമ്പ്യൂട്ടർ, സ്മാർട്ട്ഫോൺ, ഇൻറർനെറ്റ് ലഭ്യത തുടങ്ങിയ ഭൗതിക സാഹചര്യങ്ങളെക്കുറിച്ചുമാത്രമായി ചുരുങ്ങിപ്പോകുകയാണ്. ഭൗതികമായ പോരായ്മകളിൽ സർക്കാറിനും സന്നദ്ധസംഘടനകൾക്കും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിരവധി സഹായങ്ങൾ നൽകാൻ കഴിയുമെങ്കിലും മാതാപിതാക്കൾ നേരിടുന്ന യഥാർഥ ആശങ്കകളെ ഇനിയും സമൂഹം അതിെൻറ ഗൗരവത്തോടെ മനസ്സിലാക്കിയിട്ടില്ല. സാമ്പത്തിക-വിദ്യാഭ്യാസ മേഖലകളിൽ വിവിധ തട്ടുകളിൽ നിൽക്കുന്ന കുടുംബങ്ങൾ ഇക്കാര്യത്തിൽ വ്യത്യസ്ഥ പ്രതിസന്ധികളാണ് അഭിമുഖീകരിക്കുന്നത്.
നേരത്തേ സ്കൂൾ-കോളജ് എന്നിവിടങ്ങളിലേക്കുള്ള പഠന സാമഗ്രികളും വസ്ത്ര-വാഹന സൗകര്യങ്ങളും ഒരുക്കിനൽകുകയും കുട്ടികളുടെ വീട്ടിലിരുന്നുള്ള പഠനകാര്യങ്ങളിൽ മേൽനോട്ടം വഹിക്കുകയും ചെയ്ത്കഴിഞ്ഞാൽ മാതാപിതാക്കളുടെ ഉത്തരവാദിത്തം ഒരു വലിയ അളവിൽ അവസാനിച്ചിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ കുട്ടികളുടെ പഠന കാര്യത്തിൽ വലിയതോതിലുള്ള ഉത്തരവാദിത്തങ്ങൾ ഇപ്പോൾ മാതാപിതാക്കൾക്കാണ്.
രണ്ടു പേർക്കും ജോലിയുള്ള മാതാപിതാക്കളുള്ള അണുകുടുംബങ്ങളിൽ വീട്ടിലിരുന്ന് പഠിക്കുന്ന കുട്ടികളുടെ കാര്യത്തിൽ വലിയ ആശങ്കയാണ്. സ്മാർട്ട് ഫോണിൽ വിരലൊന്ന് വഴുതിയാൽ പ്രായത്തിന് അറിയേണ്ടാത്ത നിരവധി ഇരുണ്ട മേഖലകളിലേക്ക് ജീവിതംതന്നെ വഴുതിപ്പോകാനിടയുണ്ട്. ഇൗ ആശങ്കക്ക് പരിഹാരം അത്ര എളുപ്പവുമല്ല.
ഒന്നാം ക്ലാസ് മുതലുള്ള വിദ്യാർഥികളുടെ കൈയിൽ ഇത്തരം ഉപകരണങ്ങൾ നിയന്ത്രണങ്ങളില്ലാതെ ലഭിച്ചാലുള്ള പരിണിതഫലങ്ങൾ നമ്മൾ നേരിടേണ്ടിവരും എന്നകാര്യത്തിൽ സംശയമില്ല. അതുകൊണ്ടുതന്നെ ഇരുതലമൂർച്ചയുള്ള വാളായി ഇതിനെ കരുതേണ്ടിയിരിക്കുന്നു.
വിദ്യാഭ്യാസപരമായോ സാേങ്കതികമായോ നിലവാരം കുറഞ്ഞ മാതാപിതാക്കൾക്ക് ഇൗ അവസ്ഥ വെല്ലുവിളിതന്നെയാണ്. മാതാപിതാക്കൾ വിദേശത്തുള്ള കുടുംബങ്ങളിൽ കൂടുതൽ രൂക്ഷമായ പ്രശ്നങ്ങളാകും.
അനാവശ്യ വെബ്സൈറ്റുകളുടെ സ്വാധീനം കൊണ്ട് പഠനം അവതാളത്തിലായ കുട്ടികളും ബ്ലൂവെയിൽ, പബ്ജി പോലുള്ള ഗെയിമുകൾക്ക് അടിമയായി മാനസികനില തെറ്റിയ കുട്ടികളും സൈക്യാട്രിസ്റ്റുകളുടെയും സൈക്കോളജിസ്റ്റുകളുടെയും അടുത്ത് ഇഷ്ടംപോലെ എത്തുന്നുണ്ട്. ഒന്നാം ക്ലാസുമുതലുള്ള കുട്ടികൾ ഇൗ സൈബർ ലോകത്തേക്ക് പിച്ചവെക്കുന്നതോടെ ഇത്തരം പ്രശ്നങ്ങളും രൂക്ഷമാകാതെ ശ്രദ്ധിക്കണം.
അധ്യാപക-രക്ഷാകർതൃ ബന്ധം പുതിയ തലത്തിലേക്ക് മാറുന്നതോടെ, ഒാരോ വിദ്യാർഥിയുടെയും പഠനനിലവാരം ക്ലാസുകളിൽ വെച്ച് മനസ്സിലാക്കി അവരെ പഠനത്തിെൻറ പാതയിലേക്ക് കൊണ്ടുവന്നിരുന്ന ശിക്ഷണത്തിെൻറ വഴികൾ മാറും. ഏതെങ്കിലും കുട്ടി പഠനത്തിൽ മോശമാണെന്ന് തിരിച്ചറിഞ്ഞാൽ അധ്യാപകർ നേരത്തെ കുട്ടിയുടെ രക്ഷിതാക്കളെ വിവരമറിയിച്ചായിരുന്നു ഇത് ചെയ്തിരുന്നത്. നിലവിൽ കുട്ടിയുടെ ക്ലാസിലെ ഹാജർ, ശ്രദ്ധ, പഠനം, ഹോംവർക്ക് തുടങ്ങിയ കാര്യങ്ങൾ രക്ഷിതാക്കളുടെ ചുമതലയാകും. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന മാതാപിതാക്കൾക്കാകെട്ട ഇതൊരു ബാലികേറാമലയുമാകും.
ക്ലാസിലെ കൂട്ടായ്മയും സൗഹൃദവും ഇനിയുള്ള കാലം ഒാൺലൈൻ വഴിതന്നെ നടക്കുേമ്പാൾ അതിലെ ശരിതെറ്റുകളും തിരിച്ചറിയാൻ മാതാപിതാക്കൾക്ക് കഴിയാതാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.