സമ്പർക്കവിലക്ക് മനസ്സിനെ ബാധിക്കുമോ?
text_fieldsസമ്പർക്ക വിലക്ക് അഥവാ ക്വാറൻറീൻ (Quarantine) എന്ന വാക്ക് പുതുതലമുറയിൽപ്പെട്ട മിക്കവരു ം കേൾക്കുന്നത് ഇപ്പോഴായിരിക്കും. മറ്റുള്ളവരാകെട്ട ഇൗ വാക്ക് കേട്ടിട്ടുണ്ടെങ്കി ലും അതെന്താണെന്നുപോലും ശ്രദ്ധിക്കാതെ വിട്ടിട്ടുമുണ്ടാവും. പകരാൻ സാധ്യതയുള്ള രോഗമ ുള്ളയാളെയും രോഗം വരാൻ സാധ്യതയുള്ളയാളെയും മറ്റു വ്യക്തികളിൽനിന്ന് ചില മാനദണ്ഡ ങ്ങൾ അനുസരിച്ച് മാറ്റിത്താമസിപ്പിക്കുന്നതിനെയാണ് ഇൗ വാക്കുകൊണ്ട് ഉദ്ദേശിക്കു ന്നത്.
അസുഖ സാധ്യതയുള്ള വ്യക്തിക്ക് അസുഖം വരുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയും അസുഖമുള്ള വ്യക്തിയിൽനിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയുകയും ചെയ്യ ുന്ന ശാസ്ത്രീയമായ ഒരു പ്രക്രിയയാണിത്. അതായത്, രോഗിയെ എവിടെയെങ്കിലും ഒറ്റപ്പെടു ത്തി താമസിപ്പിക്കുകയല്ല, മറിച്ച് മതിയായ ചികിത്സയും പരിചരണവും നൽകി വിദഗ്ധരുട െ മേൽനോട്ടത്തിൽ രോഗവ്യാപനം തടയുകയാണ് ഇതിലൂടെ ചെയ്യുന്നത്.
1127 ൽ ഇറ്റലിയിലെ വ െനീസിലാണ് ഇൗ വാക്ക് ആദ്യമായി ഉപയോഗിച്ചത്. അന്ന് കുഷ്ഠരോഗത്തെ നിയന്ത്രിക്കുന ്നതിനായിരുന്നു രോഗികളെ മാറ്റിത്താമസിപ്പിച്ചത്. ഇതുകഴിഞ്ഞ് ഏകദേശം 300 വർഷത്തിനുശേ ഷം ഇംഗ്ലണ്ടിൽ ‘പ്ലേഗ്’ േരാഗം വ്യാപകമായപ്പോഴാണ് വീണ്ടും ഇത്തരത്തിലുള്ള വ്യാപകമാ യ മാറ്റിത്താമസിപ്പിക്കൽ നടന്നത്. ഇതെല്ലാം ചരിത്രത്തിെൻറ ഭാഗമാണെങ്കിലും ‘സാർസ്’ േരാഗത്തിെൻറ വരവോടെ 2003 ലും ‘ഇബോള’ വൈറസിനെ നേരിടാൻ 2014ലുമാണ് ചില രാജ്യങ്ങൾ സമ്പർക് കവിലക്ക് ഗൗരവമായി നടപ്പാക്കിയത്. ഇൗ കാലയളവിൽതന്നെയാണ് ‘ക്വാറൻറീൻ’ എന്ന വാക്ക് പൊതുവിൽ കേട്ടുതുടങ്ങിയതും.
‘സാർസ്’ രോഗത്തിനെതിരെ ചൈന, കാനഡ തുടങ്ങിയ രാജ്യങ്ങളും ‘ഇബോള’ക്കെതിരെ ചില ആഫ്രിക്കൻ രാജ്യങ്ങളും ഇൗ പ്രക്രിയ ഫലപ്രദമായി നടപ്പാക്കി. ഒരു വ്യക്തിയെ മാത്രം മാറ്റിനിർത്തുന്നതിനെ ‘സെൽഫ് ക്വാറൻറീൻ’ എന്നും വൂഹാൻ േപാലുള്ള ഒരു നഗരത്തെ മാത്രം മാറ്റിനിർത്തുന്നതിനെ ‘സിറ്റി ക്വാറൻറീൻ’ എന്നും രാഷ്ട്രങ്ങൾ തന്നെ പരസ്പരം അടച്ചുപൂട്ടുന്നതിനെ ‘ഇൻറർ കോണ്ടിനൻറൽ ക്വാറൻറീൻ’ എന്നും പറയുന്നു. ‘കോവിഡ്-19’ െൻറ കാര്യത്തിൽ ലോകത്ത് ഇപ്പോൾ കണ്ടുവരുന്നത് ഭൂഖണ്ഡങ്ങൾ തമ്മിൽതന്നെ സമ്പർക്കവിലക്ക് പാലിക്കുന്നതായാണ്. അതിനുപുറമെ രാജ്യങ്ങൾക്കുള്ളിൽത്തന്നെ വൻതോതിൽ രോഗികളെയും രോഗസാധ്യതയുള്ളവരെയും സമൂഹത്തിൽ നിന്ന് മാറ്റിത്താമസിപ്പിക്കും. ഇതിനെ ‘മാസ് ക്വാറൻറീൻ’ എന്നുപറയാം.
ഇത്തരം സമ്പർക്ക വിലക്കുകൾ നല്ലൊരു പരിധിവരെ രോഗവ്യാപനം തടയുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ലോകാരോഗ്യ സംഘടന ‘കോവിഡ്-19’ രോഗത്തെ പിടിച്ചുകെട്ടാൻ പ്രധാനമായും ചികിത്സയോടൊപ്പം സമ്പർക്ക വിലക്കാണ് നിർദേശിച്ചിരിക്കുന്നത്.
ഇത്തരത്തിൽ സമ്പർക്കവിലക്കിൽ കഴിയുന്നവർക്ക് ആവശ്യമായ ചികിത്സയും ഭക്ഷണവും മറ്റു ഭൗതിക സൗകര്യങ്ങളും ലഭ്യമാകുന്നുണ്ടോ എന്ന കാര്യത്തിൽ അധികൃതരും മാധ്യമങ്ങളും വളരെ ശ്രദ്ധപുലർത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട വാർത്തകളും പതിവായി വരുന്നുമുണ്ട്.
അതേസമയം, സമ്പർക്ക വിലക്കിൽ സമൂഹത്തിൽ നിന്നും കുടുംബാംഗങ്ങളിൽനിന്നും അകന്ന് ദിവസങ്ങളോളം മാറിത്താമസിക്കുന്നവരുടെ മാനസികമായ പ്രതിസന്ധികളെക്കുറിച്ച് പൊതുവിൽ ആളുകൾക്കിടയിൽ വലിയതോതിലുള്ള ചർച്ചകളും മറ്റും നടന്നിട്ടില്ല. എന്നാൽ, ശാരീരിക ആരോഗ്യത്തോളംതന്നെ പ്രധാനപ്പെട്ടതാണ് വ്യക്തിയുടെ മാനസിക ആരോഗ്യമെന്നും അത് അവഗണിച്ചാൽ സമൂഹം കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ആഗോളതലത്തിൽ തന്നെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുൻ കാലങ്ങളിൽ സമ്പർക്ക വിലക്കിൽ കഴിഞ്ഞവരിൽ നടത്തിയ പഠനങ്ങളും ഇതിനെക്കുറിച്ച് ചില സൂചനകൾ നൽകുന്നുണ്ട്.
‘ദ ലാൻസെറ്റ്’ (The Lancet) എന്ന ശാസ്ത്ര ജേണലിെൻറ ഇൗവർഷത്തെ ലക്കത്തിൽ സമ്പർക്കവിലക്ക് സൃഷ്ടിക്കുന്ന മാനസിക പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദമായ ഒരു പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന പോലുള്ള ആധികാരിക സ്ഥാപനങ്ങൾ അംഗീകരിച്ച പഠനമാണിത്. സാർസ്, ഇബോള, പ്ലേഗ് കാലഘട്ടങ്ങളിൽ അതിന് വിധേയമായവരിൽ നടത്തിയ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ കണ്ടെത്തലുകൾ രൂപപ്പെടുത്തിയിരിക്കുന്നത്. സാർസ് കാലഘട്ടത്തിൽ ഒമ്പത് ദിവസമായിരുന്നു സമ്പർക്ക വിലക്കിെൻറ സമയം. ഇൗ ചെറിയ കാലയളവിൽ പോലും വേറിട്ട് താമസിക്കുന്നവരിൽ പലരിലും പലതരത്തിലുള്ള മാനസിക പ്രശ്നങ്ങൾ കണ്ടതായിട്ടാണ് പഠനത്തിൽ പറയുന്നത്. കോവിഡിെൻറ കാര്യത്തിൽ ഇതിൽ കൂടുതൽ കാലം സമ്പർക്ക വിലക്കിൽ കഴിയുന്നവരിൽ തീർച്ചയായും ഇത്തരം അവസ്ഥകൾ നാം പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു.
പഠനത്തിൽ പെങ്കടുത്ത ഭൂരിഭാഗം പേരിലും കടുത്ത മാനസിക സംഘർഷം (Acute stress disorder) അനുഭവപ്പെട്ടതായി പറയുന്നണ്ട്. നിലവിലുള്ള സാഹചര്യത്തിൽ പെെട്ടന്നുണ്ടാവുന്ന മാറ്റം ഉൾക്കൊള്ളാനാവാതെ ഒരു വ്യക്തിക്കുണ്ടാകുന്ന ഉയർന്നതോതിലുള്ള മാനസിക സമ്മർദം എന്ന് ഇതിനെ ലളിതമായി പറയാം. ക്ഷീണം, തളർച്ച, ഒറ്റപ്പെെട്ടന്ന തോന്നൽ, നിസ്സഹായാവസ്ഥ, ഉറക്കക്കുറവ്, ശ്രദ്ധക്കുറവ്, വലിയതോതിലുള്ള ഉത്കണ്ഠ തുടങ്ങിയ ലക്ഷണങ്ങളാണ് ഇൗ അവസ്ഥയിൽ കണ്ടുവരുക. ഇത്തരം അവസ്ഥയിൽ അകപ്പെടുന്ന വ്യക്തികൾക്ക് പെെട്ടന്നുതന്നെ കൗൺസലിങ് പോലുള്ള സഹായം ലഭ്യമാക്കാത്ത പക്ഷം ആത്മഹത്യയിലേക്കുപോലും ആ വ്യക്തിയെ നയിക്കാൻ ഇത് ഇടയാക്കും. ഇതെല്ലാം സമ്പർക്കവിലക്കിന് വിധേയനാവുന്ന വ്യക്തിയിൽ പെെട്ടന്നുതന്നെ പ്രത്യക്ഷപ്പെടുന്ന മാനസികാവസ്ഥയാണ്.
ഇതിനുപുറമെ ദീർഘകാലാടിസ്ഥാനത്തിൽതന്നെ ഇൗ അനുഭവം വ്യക്തിയുടെ മനസ്സിനെ ബാധിക്കുമെന്നും വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഇതിനെ ‘പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ’ (Post-traumatic stress disorder ) എന്ന് പറയുന്നു. ഇവിടെ നേരത്തേയുണ്ടായിരുന്ന സംഘർഷത്തിന് കാരണമായ അനുഭവം ഒന്നോ രണ്ടോ വർഷങ്ങൾക്കുശേഷം വീണ്ടും അതുേപാലെ അനുഭവപ്പെടുന്നതായി തോന്നാം.
ഉദാഹരണത്തിന് നേരത്തേ രോഗാവസ്ഥയിലുണ്ടായ മാനസികാവസ്ഥ വീണ്ടും അനുഭവപ്പെടുക, ആ അവസ്ഥ ദുഃസ്വപ്നം കണ്ട് ഞെട്ടിയുണരുക തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ സംഭവിക്കുന്നത്.
ഒരു റോഡപകടത്തിൽ സാരമായി പരിക്കേറ്റശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന വ്യക്തികളിൽ വർഷങ്ങൾക്കുേശഷവും ആ അപകടം നടന്നപ്പോഴുണ്ടായിരുന്ന ഞെട്ടലും ഭയവും നിസ്സഹായാവസ്ഥയും അനുഭവപ്പെേട്ടക്കാം. മുൻകാലത്ത് സമ്പർക്കവിലക്കിന് വിധേയരായവരിൽ ചിലർക്ക് ഇൗ അവസ്ഥ കണ്ടുവന്നിട്ടുണ്ട്. ഇതിനെല്ലാം പുറമെ, കുറെ
പേരിൽ വിഷാദരോഗമോ സമാനമായ മറ്റു മാനസികാവസ്ഥയോ കണ്ടെന്നുവരാം. ദുഃഖം, സങ്കടം, ദേഷ്യം, മനസ്സിന് ക്ഷീണം, ചിന്തിക്കാനുള്ള കഴിവ് കുറയുക, എന്തെങ്കിലും ചെയ്യാൻ മടി, അകാരണമായ ഭയം, കുറ്റബോധം, തീരുമാനമെടുക്കാൻ കഴിയാതിരിക്കുക എന്നിവയൊക്കെ ഇത്തരം പ്രശ്നങ്ങൾ നേരിടുന്ന വ്യക്തികളിൽ കണ്ടുവരുന്നുണ്ട്.
സമ്പർക്കവിലക്ക് കഴിഞ്ഞാലും രണ്ടോ മൂന്നോ മാസക്കാലം ചിലരിൽ ഇൗ പ്രശ്നങ്ങൾ നീണ്ടുനിന്നേക്കാം. ചിലരിലാവെട്ട മറ്റൊരു മാനസികാവസ്ഥ രൂപപ്പെടാൻ സാധ്യതയുണ്ട്. എല്ലാറ്റിൽനിന്നും ഒഴിഞ്ഞുനിൽക്കാനുള്ള മനോഭാവം (Avoidance behavior) ആണിത്. സമ്പർക്ക വിലക്കിെൻറ സമയം കഴിഞ്ഞാലും ഇക്കൂട്ടർ ആളുകൾ കൂടുന്ന ഇടങ്ങളെ ഭയത്തോടെയാണ് കാണുക. അത്തരം സാഹചര്യങ്ങളിലേക്ക് പോകാതിരിക്കുക, പോകേണ്ട സന്ദർഭങ്ങൾ മനഃപൂർവം ഒഴിവാക്കുക, ബസ്, ട്രെയിൻ, ലിഫ്റ്റ് തുടങ്ങിയവയിൽ കയാറാതിരിക്കുക സിനിമ കാണാൻ തിയറ്ററിലേക്കും വിവാഹം പോലുള്ള ചടങ്ങുകൾക്കും പോകാനുള്ള വിമുഖത തുടങ്ങിയ സ്വഭാവമാണ് ഇൗ വിഭാഗത്തിൽ കണ്ടുവരുന്നത്. ഇവരിൽ ഒരു വിഭാഗം മനസ്സിെൻറ സംഘർഷം ലഘൂകരിക്കുമെന്ന് തെറ്റിദ്ധരിച്ച് മദ്യം, മയക്കുമരുന്നുകൾ തുടങ്ങിയ ലഹരി ഉപയോഗങ്ങൾക്ക് അടിമപ്പെടുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിനെല്ലാം പുറമെയാണ് വൃത്തിയുമായി ബന്ധപ്പെട്ട് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥകളിലേക്കുള്ള വഴുതിവീഴൽ. ഒ.സി.ഡി (Obsessive-Compulsive Disorder) ഇൗ അവസ്ഥയുള്ളവർക്ക് കൈകൾ വീണ്ടും വീണ്ടും കഴുകിയാലും നിരവധി തവണ കുളിച്ചാലും തൃപ്തിവരാത്ത അവസ്ഥ കണ്ടുവരുന്നു.
എപ്പോഴും രോഗഭീതിയുള്ള മറ്റൊരു വിഭാഗവുമുണ്ട്. ഇക്കൂട്ടരെ വൈദ്യശാസ്ത്രം ’ഹൈപോകോൺഡ്രിയാസിസ് (Hypochondriacs)’ എന്ന മാനസിക പ്രശ്നമുള്ളവരായാണ് കരുതുന്നത്. എല്ലായ്പ്പോഴും എന്തോ അപൂർവരോഗം തനിക്കുണ്ട് എന്നു കരുതി അതുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ശരീരത്തിൽ സ്വയം കണ്ടെത്തി അവയെ ഉൗതിവീർപ്പിച്ച് തനിക്ക് രോഗമുണ്ടെന്ന് ഉറപ്പിക്കുന്ന വിഭാഗത്തിൽപ്പെട്ടവരാണ് ഇക്കൂട്ടർ. ഇവർക്ക് സാധാരണ ചുമയും പനിയും ജലദോഷവും ശ്വാസംമുട്ടലുമെല്ലാം വന്നാൽ അത് കോവിഡ് ലക്ഷണമായി തെറ്റിദ്ധരിച്ച് ഭയപ്പെട്ട് ഡോക്ടറെ സമീപിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇവർ സദാ മാസ്ക് ധരിക്കാനും കൈകൾ നിരന്തരം വൃത്തിയാക്കാനും സാധ്യതയുണ്ട്. നമ്മുടെ ആളുകൾക്കിടയിൽ കണ്ടുവരാൻ സാധ്യതയുള്ള ഏതാനും ചില മാനസിക പ്രശ്നങ്ങൾ മാത്രമാണ് ഇവിടെ സൂചിപ്പിച്ചത്. ഇവകൂടാതെ മറ്റുചില പ്രശ്നങ്ങളും സമ്പർക്കവിലക്ക് നേരിടുന്നവരെ അലട്ടാൻ സാധ്യതയുണ്ടെന്നും പഠനത്തിൽ പറയുന്നുണ്ട്.
കേരളത്തിെൻറ പ്രത്യേക സാഹചര്യത്തിലാവെട്ട മറ്റൊരു വിഷയം കൂടി ഇവയോട് ചേർത്തുവെക്കേണ്ടതുണ്ട്. അത് പ്രവാസികൾ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങളാണ്. രാഷ്ട്രങ്ങൾക്കിടയിലെ വിമാന സർവിസുകൾ അനിശ്ചിതമായി നിർത്തിവെച്ചതോടെ ഇൗ വിഭാഗം കടുത്ത സംഘർഷത്തിലാവുന്നത് സ്വാഭാവികമാണ്. സർക്കാർ ഇതിനുപരിഹാരമായി എന്തെല്ലാം നടപടികളെടുത്താലും നാട്ടിൽ കുടുങ്ങിപ്പോയവർക്ക് വീണ്ടും തിരിച്ചുചെന്നാൽ ജോലി നഷ്ടമാവുമോ എന്ന ആശങ്ക കുറയാൻ സാധ്യതയില്ല. ആഗോള സാമ്പത്തിക തകർച്ചകളെ കുറിച്ചുള്ള വാർത്തകൾ നിരന്തരം വരുന്ന ഇൗ സമയത്ത് പ്രത്യേകിച്ചും. വിദേശത്ത് കുടുങ്ങിപ്പോയ പ്രവാസികളാവെട്ട അവരുടെയും നാട്ടിലെ കുടുംബങ്ങളുടെയും കാര്യങ്ങളോർത്ത് ഇരട്ടി സമ്മർദത്തിലാവും എന്ന കാര്യത്തിൽ സംശയമില്ല.
പരസ്പരം ആശ്വസിപ്പിക്കാൻപോലുമാകാത്ത ഒരേ തൂവൽ പക്ഷികളായ അവരുടെ കാര്യവും നമുക്ക് ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. ഇൗ സാഹചര്യത്തിൽ ശാരീരിക ആരോഗ്യത്തിെൻറ കൂടെ മാനസിക ആരോഗ്യത്തിെൻറ കാര്യത്തിലും സർക്കാറും ബന്ധപ്പെട്ടവരും ഇപ്പോഴെ ഗൗരവമായി ചിന്തിച്ച് പ്രവർത്തിച്ചില്ലെങ്കിൽ അത് ഭാവിയിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഇടയാക്കും.
ഇപ്പോൾതന്നെ മാനസികാരോഗ്യവിദഗ്ധരുെട അഭിപ്രായങ്ങൾ പരിഗണിച്ച് ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാനോ ലഘൂകരിക്കാനോ ചികിത്സാസംവിധാനങ്ങൾ വിപുലപ്പെടുത്താനോ ആവശ്യമുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കോവിഡിനെ തോൽപിച്ചാലും സമൂഹത്തിലെ ചിലരുടെയെങ്കിലും മനസ്സ് തിരിച്ചുപിടിക്കാൻ കഴിയാതെ വന്നേക്കാം. ഇത്തരം പ്രശ്നങ്ങൾ മുൻകൂട്ടിക്കണ്ട് ആവശ്യമുള്ളവർക്ക് ഫലപ്രദവും വിദഗ്ധർ നയിക്കുന്നതുമായ മാനസിക പ്രതിരോധ കൗൺസലിങ് പോലുള്ള പദ്ധതികൾ എത്രയും പെെട്ടന്ന് ആരംഭിക്കേണ്ടിയിരിക്കുന്നു.
(ലേഖകൻ കോഴിേക്കാെട്ട മാനസികാരോഗ്യ വിദഗ്ധനും െഎ.എം.എയുടെ മാനസികാരോഗ്യ സമിതി കൺവീനറുമാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.