ലോകം മാനസികാഘാതത്തിെൻറ പിടിയിലമരും -യു.എൻ
text_fieldsയുനൈറ്റഡ് നേഷൻസ്: കൊറോണവൈറസ് ലോകത്തുടനീളം മനുഷ്യരുടെ മാനസികനിലയുടെ താളംതെറ്റിക്കുമെന്ന് ഐക്യരാഷ്ട്ര സഭ. ആരോഗ്യ സേവനരംഗത്തോട് ഏറെയായി തുടരുന്ന അവഗണനക്കൊപ്പം വൈറസ് വ്യാപനം കൂടി ചേരുന്നത് പ്രതിസന്ധി ഇരട്ടിയാക്കും.
ഇഷ്ടപ്പെട്ടവരുടെ വേർപാട്, തൊഴിൽ നഷ്ടത്തെ കുറിച്ച ആശങ്ക, ഒറ്റപ്പെടൽ, യാത്രാനിയന്ത്രണങ്ങൾ, കുടുംബാംഗങ്ങൾക്കിടയിലെ ആശയവിനിമയത്തിൽ വരുന്ന വലിയ മാറ്റങ്ങൾ, ഭാവിയെ കുറിച്ച ആധി തുടങ്ങി നിരവധി പ്രശ്നങ്ങളാണ് കോവിഡ് കാലത്ത് മനുഷ്യരെ അലട്ടുന്നത്.
ആരോഗ്യമേഖലയിലെ പ്രവർത്തകർ, വയോജനങ്ങൾ, കൗമാരക്കാർ, യുവാക്കൾ, നേരത്തേ മാനസികപ്രശ്നങ്ങളുള്ളവർ തുടങ്ങിയവർക്ക് മാനസികാഘാതത്തിന് സാധ്യത കൂടുതലാണ്. കോവിഡ് വിഷയത്തിൽ സർക്കാർ നടപടികളിൽ ഇനി മാനസിക പരിചരണത്തിന് മുൻഗണന നൽകണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.