ഒാർക്കുക, മറവിരോഗത്തെ
text_fieldsഒരേ സ്ഥലത്തു വെച്ചിരുന്ന പാത്രങ്ങൾ സ്ഥലം മാറി വെച്ചു പോകുന്നുണ്ടോ, വാഹനത്തിെൻറ ചാവി എവിടെ െവച്ചുവെന്ന് ഒാർമയില്ലേ, വീട്ടിലേക്ക് വരുന്ന വഴി മാറിപ്പോകുന്നുണ്ടോ... എന്തൊരു മറവി എന്ന് സ്വയം കുറ്റപ്പെടുത്തി ആശ്വാസം കാണാൻ വരെട്ട. ഇൗ മറവി, രോഗവുമാകാം.
തലച്ചോറിലെ കോശങ്ങൾ നശിക്കുന്ന രോഗമാണ് അൾഷിമേഴ്സ് അഥവാ മറവിരോഗം. ഇത് നിങ്ങളുടെ ഒാർമ, ചിന്ത,
പെരുമാറ്റം എന്നിവയെ ബാധിക്കും. സാധാരണയായി 65 വയസ് കഴിഞ്ഞവർക്കാണ് ഒാർമക്കുറവ് കാണപ്പെടുന്നത്. എന്നാൽ ചിലർക്ക് നേരത്തെ തന്നെ രോഗം കണ്ടുതുടങ്ങുന്നു. 40-50കളിൽ രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങും.
അൾഷിമേഴ്സിെൻറ തുടക്കത്തിലെ ലക്ഷണങ്ങൾ
വളരെ ചെറുതും ശ്രദ്ധിക്കപ്പെടാത്തതുമായ ലക്ഷണങ്ങളാണ് തുടക്കത്തിൽ ഉണ്ടാവുക. ചിന്തയിലും പെരുമാറ്റത്തിലും ഉണ്ടാകുന്ന ഇത്തരം കുഞ്ഞുമാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പോലും പെട്ടിരിക്കില്ല. ആദ്യഘട്ടത്തിൽ പുതിയ വിവരങ്ങൾ ഒാർമയിൽ സൂക്ഷിക്കാൻ വല്ലാതെ പാടുപെടും. തലച്ചോറിൽ പുതിയ വിവരങ്ങൾ സൂക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന ഭാഗത്തെ രോഗം ആക്രമിച്ചു തുടങ്ങുന്നതിനാലാണിത്.
ഒരേ ചോദ്യം വീണ്ടും ആവർത്തിച്ചു കൊണ്ടിരിക്കുക, സംഭാഷണങ്ങളോ പ്രധാന കൂടിക്കാഴ്ചകളോ മറന്നു പോകുക, ഒരേ സ്ഥലത്ത് വെച്ചിരുന്നവ സ്ഥലം മാറിവെക്കുക തുടങ്ങിയവ ആദ്യ ലക്ഷണങ്ങളാണ്.
കാലാനുസൃതമായ മറവി ജീവിതത്തിൽ സാധാരണമാണ്. മറവി എന്നാൽ അത് അൾഷിമേഴ്സ് ആകണമെന്നില്ല. അതിനാൽ പ്രശ്നം രൂക്ഷമാകുന്നുവെന്ന് തോന്നിയാൽ ഡോക്ടറെ കാണണം.
അൾഷിമേഴ്സ്: സൂക്ഷിക്കേണ്ട പത്ത് ലക്ഷണങ്ങൾ
- വസ്തുക്കൾ സ്ഥലം മാറ്റി വെക്കുക,വീട്ടിലേക്കുള്ള വഴി മറക്കുക
- ഒരു ലക്ഷ്യ സ്ഥാനത്തേക്ക് വാഹനം ഒാടിക്കാൻ സാധിക്കാതിരിക്കുക
- പദ്ധതികൾ ആസൂത്രണം ചെയ്യാൻ കഴിയാതിരിക്കുക, പ്രശ്നങ്ങൾ പരിഹരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക
- ദിനചര്യകൾ പൂർത്തിയാക്കാൻ കൂടുതൽ സമയം എടുക്കുക
- സമയം വെറുതെ നഷ്ടപ്പെടുത്തുക
- ദൂരം കണക്കു കൂട്ടുന്നതിലും നിറങ്ങൾ തിരിച്ചറിയുന്നതിലും പരാജയപ്പെടുക
- സംഭാഷണങ്ങൾ തുടരുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുക
- തെറ്റായ തീരുമാനങ്ങൾ എടുക്കുക
- സാമൂഹിക പ്രവർത്തനങ്ങളിൽ പിന്നാക്കം പോവുക
- സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റം,വർദ്ധിച്ച ഉത്കണ്ഠ
അടുത്തഘട്ടം
സാവധാനം തലച്ചോറിെൻറ മറ്റുഭാഗങ്ങളിലേക്കുകൂടി രോഗം പടരുന്നു. പെരുമാറ്റത്തിലെ വ്യത്യാസം കുടുംബാംഗങ്ങളും സുഹൃത്തുക്കളും തിരിച്ചറിയുന്നു. ഒാർമ പ്രശ്നങ്ങൾ പലപ്പോഴും സ്വയം തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കും. എന്നാൽ രോഗം വർധിക്കുന്നതിനനുസരിച്ച് കൂടുതൽ സമയം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക, ആശയക്കുഴപ്പം വർധിക്കുക തുടങ്ങിയ പ്രശ്നങ്ങൾ ഉടലെടുക്കുന്നു. ഇൗ ഘട്ടത്തിൽ പ്രശ്നം സ്വയം തിരിച്ചറിയാൻ കഴിയും.
ഇൗ ഘട്ടത്തിലെ ലക്ഷണങ്ങൾ
- ഭാഷ ഉപയോഗിക്കാൻ ബുദ്ധിമുട്ട്, വായിക്കുക, എഴുതുക, അക്കങ്ങൾ ഉപയോഗിക്കുക എന്നിവക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു
- യുക്തിസഹമായി ചിന്തിക്കുന്നതിനും ചിന്തകളെ ക്രമീകരിക്കുന്നതിനും തടസം നേരിടുന്നു
- പുതിയ കാര്യങ്ങൾ പഠിക്കുന്നതിനോ പുതിയതോ അപ്രതീക്ഷിതമോ ആയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനോ കഴിയാതിരിക്കുക
- അനുചിതമായി ദേഷ്യം പിടിക്കുക
- ഒരേ വാചകം ആവർത്തിക്കുക അല്ലെങ്കിൽ ചില പേശികൾ തുടരെ ചലിപ്പിക്കുക
- മതിഭ്രമം, സംശയദൃഷ്ടി, മിഥ്യാഭയം, അസ്വസ്ഥത
- പൊതുസ്ഥലങ്ങിൽ നിന്ന് വസ്ത്രം അഴിച്ചുകളയുക, അശ്ലീല പദപ്രയോഗം നടത്തുക
- പെരുമാറ്റപ്രശ്നങ്ങൾ– അസ്വസ്ഥത പ്രകടിപ്പിക്കുക, ഉത്കണ്ഠ, കണ്ണീരൊലിപ്പിക്കുക, അലഞ്ഞു തിരിയുക തുങ്ങിയവ വർധിക്കുന്നു പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ
ഗുരുതരാവസ്ഥ
ഇൗ ഘട്ടത്തിൽ തലച്ചോറിലെ നാഡീകോശങ്ങൾ കൂട്ടമായി നശിക്കും. ഇൗ അവസ്ഥയിൽ ശാരീരിക പ്രവർത്തനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടും. കൂടുതൽ സമയം ഉറങ്ങും ആശയ വിനിമയം നടത്താൻ സാധിക്കില്ല. പ്രിയപ്പെട്ടവരെ തിരിച്ചറിയാനും കഴിയില്ല.
- മലമൂത്ര വിസർജനം നിയന്ത്രിക്കാനാകില്ല
- ശരീരഭാരംകുറയുക
- ത്വക്കിന് അണുബാധ
- ഞരക്കം, മുരൾച്ച
- ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട്
കാലം പോകുംതോറും രോഗിയുടെ അവസ്ഥ പരിതാപകരമാകും. നേരത്തെ കണ്ടെത്തി ചികിത്സിക്കുകയാണെങ്കിൽ ജീവിതത്തിെൻറ നിലവാരം കുറേക്കൂടി മെച്ചപ്പെടുത്താനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.