‘സ്ക്രിസോഫ്രീനിയ’വൈദ്യശാസ്ത്രത്തിന് കീഴടങ്ങുന്നു...?
text_fieldsവാഷിങ്ടൺ: മനോരോഗ ചികിത്സയിൽ ഇനിയും വൈദ്യശാസ്ത്രത്തിന് പിടിതരാതെ നിൽക്കു ന്ന ‘സ്ക്രിസോഫ്രീനിയ’ അഥവാ ചിത്തഭ്രമത്തിന് വേരുകൾ ചികഞ്ഞ് ശാസ്ത്രജ്ഞർ. ഹാർ വഡ് മെഡിക്കൽ സ്കൂളിലെയും മസാച്ചുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിലെയും ഗവേഷകരാണ ് ശാസ്ത്രത്തിന് ഇനിയും വ്യക്തതയില്ലാത്ത രോഗകാരണം കണ്ടെത്തുന്നതിനുള്ള വഴിതുറന്നിരിക്കുന്നത്.
ഇന്ത്യക്കാരനായ ഡോ. തർജിന്ദർ സിങ്ങും ഗവേഷണത്തിന് നേതൃത്വം നൽകുന്നുണ്ട്. വ്യക്തിയുടെ ചിന്ത, വികാരങ്ങൾ, സ്വഭാവം എന്നിവയെ താളംതെറ്റിക്കുന്ന ‘സ്ക്രിസോഫ്രീനിയ’മൂലം നിലവിൽ ലോകമെമ്പാടും കോടിക്കണക്കിന് രോഗികളാണ് രോഗമുക്തിയില്ലാതെ ബുദ്ധിമുട്ടുന്നത്. അമേരിക്കയിൽമാത്രം 3.2 ദശലക്ഷം പേർ രോഗത്തിെൻറ പിടിയിലാണ്. നിലവിൽ രോഗത്തെ നിയന്ത്രിക്കാൻ നിരവധി മരുന്നുകൾ വിപണിയിൽ ലഭ്യമാണെങ്കിലും മുഴുവനായി ചികിത്സിച്ചുമാറ്റാൻ കഴിയാത്ത അവസ്ഥയിലാണ്.
അടുത്തിടെ നടന്ന ഗവേഷണങ്ങളുടെ ഭാഗമായി രോഗകാരണമായ 10 ജീനുകളെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. 12,500 ‘സ്ക്രിസോഫ്രീനിയ’ രോഗികളുടെ ഡി.എൻ.എ പരിശോധനയിലാണ് ഈ ജീനുകളെ തിരിച്ചറിഞ്ഞത്. മസ്തിഷ്കത്തിലെ ഇലക്ട്രോണുകൾ തമ്മിലുള്ള ആശയവിനിമയം ഫലപ്രദമായി നടത്തുന്ന പ്രോട്ടീനുകളടങ്ങിയ രണ്ട് തരം ജീനുകൾ ഇക്കൂട്ടത്തിൽപ്പെടുന്നു. ഈ ജീനുകളുടെ അഭാവമാണ് പലപ്പോഴും വ്യക്തിയെ ചിത്തഭ്രമ രോഗിയാക്കുന്നത്. നിലവിൽ ജീവിത സാഹചര്യം, പാരമ്പര്യം എന്നീ ഘടകങ്ങൾ കാരണമാണ് രോഗമുണ്ടാകുന്നതെന്നാണ് കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.