സെൽഫിയെടുക്കാം, സന്തോഷിക്കാം...
text_fieldsപാമ്പിനെ കിട്ടിയാലും ചേർത്തു നിർത്തി സെൽഫി എടുക്കുന്ന കാലമാണിത്. സെൽഫിക്ക്വേണ്ടി പാമ്പിെൻറ കടികൊണ്ട് രക്തസാക്ഷികളായവരും ഉണ്ട്. എന്നാൽ നിങ്ങൾക്ക് വേണ്ടി ഒരു സെൽഫി എടുത്താലോ? നിങ്ങൾക്ക് സന്തോഷമില്ലെന്നു തോന്നുന്ന സമയത്ത് സ്മാർട്ട് ഫോൺ എടുത്ത് നന്നായി ചിരിച്ചു കൊണ്ട് ഒരു സെൽഫി എടുക്കുക. അത് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യേണ്ടതില്ല. നിങ്ങൾക്ക് വേണ്ടി മാത്രം സൂക്ഷിച്ചുവെക്കൂ. കുറേ സമയം ആ ഫോേട്ടാ തന്നെ നോക്കിയിരിക്കൂ. നിങ്ങളിൽ സാവകാശം സന്തോഷം നിറയും.
2014 ലെ ഗൂഗിളിെൻറ കണക്കുപ്രകാരം 93 ദശലക്ഷം സെൽഫികളാണ് ഒരുദിവസം ആൻഡ്രോയിഡ് ഫോണിൽനിന്നു മാത്രം പോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. 91ശതമാനം കൗമാരക്കാരും ഒാൺലൈനിൽ തങ്ങളുടെ സെൽഫികൾ പോസ്റ്റ്ചെയ്യുന്നുണ്ട്. എന്നാൽ സെൽഫികളല്ല സന്തേഷം നൽകുന്നതെന്നും ചിരിക്കുന്ന മുഖമാണ് സന്തോഷദായകെമന്നും ഗവേഷകർ പറയുന്നു.
ലോകത്താകമാനം കൂടുതൽ പേരും ഇപ്പോൾ മരിക്കുന്നത് സെൽഫിയെടുക്കുന്നതിനുള്ള സാഹസത്തിനിടെയാണ്. ഇത്തരം ‘സെൽഫിഭ്രാന്ത്’ നല്ലതല്ലെന്നും രോഗാതുരമായ മനസിെൻറ വെളിപ്പെടുത്തലാണെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.
ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ കണ്ടെത്തൽ പ്രകാരം കൂടുതൽ സെൽഫികൾപോസ്റ്റു ചെയ്യുന്നവർ അവനവെൻറ ഗുണങ്ങളിൽ മതിമറക്കുന്ന, മനോരോഗ സ്വഭാവങ്ങൾ കാണിക്കുന്നുണ്ടത്രേ.
അഞ്ചു മിനുട്ടിൽ കൂടുതൽ സെൽഫിക്ക് വേണ്ടി മാറ്റി വെക്കുകയോ ദിവസത്തിൽ അഞ്ചോ ആറോ തവണ സെൽഫി എടുക്കുകയോ ചെയ്യുന്നത് രോഗമായി പരിഗണിക്കണമെന്നാണ് ഗവേഷക മതം.
സെൽഫി എടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ്ചെയ്യുന്നത് ഒരുകാര്യത്തോട് അമിതമായി താത്പര്യം കൂടി നിർബന്ധപൂർവം അത് പൂർത്തിയാക്കുന്ന ഒതുതരം മാനസിക പ്രശ്നമാണ്.
ബോഡി ഡിസ്മോർഫിക് ഡിസോർഡർ (ബി.ഡി.ഡി) എന്ന രോഗവുമായി സെൽഫി ഭ്രാന്ത് ചേർന്നു നിൽക്കുന്നു. സെൽഫി എടുത്ത് അത്നോക്കി തനിക്ക് കുറേ പ്രശ്നങ്ങളുണ്ടെന്ന് കരുതുകയും അത് മറയ്ക്കാൻ ശ്രമിക്കുകയും ചെയ്യുന്ന മാനസിക പ്രശ്നമാണ് ഇത്. ഇത്തരക്കാർ നൂറുകണക്കിന് സെൽഫികളെടുക്കുകയും അവ ആർക്കും പങ്കു വെക്കാതെ സൂക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ ബി.ഡി.ഡി അല്ലാത്ത സെൽഫികൾ വലിയ കുഴപ്പക്കാരല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.