സ്വപ്നങ്ങളുടെ മനഃശാസ്ത്രം
text_fieldsസ്വപ്നങ്ങൾ അബോധാവസ്ഥയിലേക്കുള്ള രാജകീയ പാതകൾ
"എല്ലാ സ്വപ്ങ്ങൾക്കും എന്തെങ്കിലും ഒരു നിഗൂഢമായ അർഥമുണ്ടാകും" എന്ന് ലോകത്തിലെ ഒട്ടു മിക്ക സംസ്കാരങ്ങളും വിശ്വസിക്കുന്നു. സ്വപ്നങ്ങൾക്ക് എന്നും അതീന്ദ്രിയ പരിവേഷം പല സമൂഹങ്ങളും നൽകിയിരുന്നു. പ്രാചീന റോമിലും ഗ്രീസിലും ഈജിപ്തിലും ഇന്ത്യയിലും സ്വപ്നങ്ങൾ ദൈവങ്ങളുടെ സന്ദേശങ്ങളാണ് എന്നാണ് കരുതിയിരുന്നത് .
നൂറ്റാണ്ടുകൾ ഏറെ കഴിഞ്ഞിട്ടും ആധുനിക വൈദ്യശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും സ്വപ്നങ്ങൾ എന്തോ നേമ്മാട് പ്രവചിക്കുകയാണ് എന്ന് ഇന്നും വിശ്വസിക്കുന്ന സമൂഹങ്ങൾ ഏറെയുണ്ട്. 56%-74% ജനങ്ങളും ഇപ്പോഴും സ്വപ്നങ്ങൾക്ക് നിഗൂഢമായ അർഥങ്ങളുണ്ടെന്നു വിശ്വസിക്കുന്നവരാണ് എന്നാണ് അമേരിക്ക, കൊറിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നടത്തിയ പഠനത്തിൽ തെളിയുന്നത്.
സ്വപ്നങ്ങളെ കുറിച്ച് മനഃശാസ്ത്രം പറയുന്നത്
നമ്മുടെ മനസിെൻറ അടിച്ചമർത്തപ്പെട്ട ആഗ്രഹങ്ങളുടെ നിശ്ശബ്ദമായ ആവിഷ്കാരമാണ് സ്വപ്നങ്ങൾ എന്നാണ് ആധുനിക മനഃശാസ്ത്രത്തിെൻറ പിതാവായ സിഗ്മണ്ട് ഫ്രോയിഡ് വിശ്വസിച്ചിരുന്നത്. സ്വപ്ങ്ങളെ അധികരിച്ചു എഴുതപ്പെട്ട പുസ്തകങ്ങളിൽ ഏറ്റവുമധികം ശ്രദ്ധ നേടിയതും അദ്ദേഹത്തിെൻറ "സ്വപ്നങ്ങളുടെ വ്യാഖ്യാനം " എന്ന പുസ്തകമാണ്. ഈ പുസ്തകത്തെ അധികരിച്ചു സ്വപ്‍ന വ്യാഖ്യാനം ഒരു തൊഴിലായി സ്വീകരിച്ചവരും ഏറെയുണ്ട്. പിന്നീട് സൈക്കോ അനാലിസിസ് എന്ന ഫ്രോയിഡിയൻ മനഃശാസ്ത്ര ചികിത്സയുടെ ഒരു പ്രധാന ഭാഗമായി സ്വപ്‍ന അപഗ്രഥനം മാറുകയും ചെയ്തു.
വൈദ്യ ശാസ്ത്രത്തിലും മനഃശാസ്ത്രത്തിലും പിന്നീടുണ്ടായ മുന്നേറ്റങ്ങൾ എല്ലാം തന്നെ ഫ്രോയിഡിെൻറ സ്വപ്നങ്ങളെ കുറിച്ചുള്ള സിദ്ധാന്തങ്ങളെ നിശിതമായി ഖണ്‌ഡിക്കുന്നുണ്ട് .
ആധുനിക വൈദ്യ ശാസ്ത്രം സ്വപനത്തെ കുറിച്ച് പറയുന്നത്
സ്വപ്ങ്ങളെക്കുറിച്ചുള്ള ആധുനിക വൈദ്യ ശാസ്ത്ര സിദ്ധാന്തങ്ങളിൽ ഏറ്റവും അംഗീകരിക്കപ്പെട്ട ഒന്നാണ് ആക്ടിവേഷൻ -സിന്തസിസ് സിദ്ധാന്തം. അമേരിക്കയിലെ ഹാർവാർഡ് സർവ കലാശാലയിലെ മനഃശാസ്ത്രജ്ഞരായ ഡോ. ജോൺ അലൻ ഹോബ്‌സണും റോബർട്ട് മക്ക് കാർലിയുമാണ് ഈ സിദ്ധാന്തത്തിെൻറ ഉപജ്ഞാതാക്കൾ.
സ്വപ്നങ്ങൾ മസ്തിഷ്കത്തിലെ ക്രിയാശൂന്യമായ പ്രവർത്തിയല്ല. മറിച്ച്, ഒരു പാട് ശ്രമവും ഊർജവും വേണ്ട പ്രവർത്തിയാണത്. മസ്തിഷ്കത്തിെൻറ അധോ ഭാഗങ്ങൾ നമ്മൾ ഉറങ്ങുന്ന സമയത്തും സജീവമായിരിക്കും. ഹൃദയമിടിപ്പ് പോലുള്ള ശരീരത്തിെൻറ ഏറ്റവും മൗലികമായ കർമങ്ങൾ എല്ലാം തന്നെ നിയന്ത്രിക്കുന്നത് മസ്തിഷ്കത്തിെൻറ ഈ ഭാഗമാണ്. അതെ സമയം, ചിന്തകൾ, ഓർമകൾ, വിവരങ്ങളെ അപഗ്രഥിക്കൽ തുടങ്ങിയവയെ നിയന്ത്രിക്കുന്നത് മസ്തിഷ്കത്തിെൻറ മറ്റു ഭാഗങ്ങളാണ്. ഈ ഭാഗങ്ങൾ മസ്തിഷ്കത്തിെൻറ അധോ ഭാഗത്തിെൻറ പ്രവർത്തങ്ങളെ നിരീക്ഷിക്കുമ്പോൾ ഉണ്ടാകുന്ന ഒന്നാണ് സ്വപ്നങ്ങൾ.
സ്വപ്നങ്ങളുടെ ഉള്ളടക്കം
സ്വപ്നങ്ങളിൽ സ്ഥിരമായി ഏറ്റവും കൂടുതൽ പ്രകടമാകുന്ന ചില വികാരങ്ങളുണ്ട്. സന്തോഷമാണ് സ്വപ്ങ്ങളിൽ ഏറ്റവും കൂടുതൽ അനുഭവവേദ്യമാകുന്ന വികാരം . ഉത്കണ്ഠ, ഭയം, ദേഷ്യം തുടങ്ങിയവയാണ് പിന്നീട് കൂടുതൽ ഉണ്ടാവുന്നത്. പകൽ സമയത്തെ നമ്മുടെ അനുഭവങ്ങളുടെയും വികാരങ്ങളുടെയും പ്രതിഫലനം മാത്രമാണ് സ്വപ്ങ്ങളിലെ വികാരങ്ങളും ദൃശ്യങ്ങളുമെല്ലാം.
നമ്മുടെ മനസിൽ മറഞ്ഞിരിക്കുന്ന ഉത്കണ്ഠയും ശാരീരികവും മാനസികവുമായ അവസ്ഥകളുമെല്ലാം സ്വപ്നങ്ങളെ ബാധിക്കാറുണ്ട്. പക്ഷെ സ്വപ്ങ്ങളിൽ കാണുന്ന കാര്യങ്ങൾ മിക്കപ്പോഴും യുക്തി ഭദ്രമോ പരസ്പര ബന്ധമുള്ളതോ ആയിരിക്കണമെന്നില്ല. അടുക്കും ചിട്ടയും തെറ്റിയ ദൃശ്യങ്ങളുടെയും വികാരങ്ങളുടെയും ആകെത്തുക മാത്രമാണ് സ്വപ്നങ്ങൾ. അതുകൊണ്ടു തന്നെ മിക്ക സ്വപ്നങ്ങൾക്കും പ്രത്യേകിച്ച് ഒരു അർഥവുമില്ല. അതിൽ വലിയ അർഥങ്ങൾ ആരോപിക്കുന്നത് ബുദ്ധിശൂന്യത മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.