എന്തിന് ജീവൻ ഒടുക്കുന്നു; പരിഹാരം സാധ്യമാണ്
text_fieldsസെപ്തംബര്‍ 10 ലോക ആത്മഹത്യ വിരുദ്ധദിനം. വിവിധതരം പ്രശ്നങ്ങളുടെ നടുവിൽപ്പെട്ട് സ്വന്തം ജീവൻ പാതിവഴിയിൽ മുറിച്ചെറിയുന്നവരോട് അരുത്; ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് ഒാർമപ്പെടുത്തുന്ന ദിനം. പ്രവാസലോകത്തും മലയാളികൾക്കിടയിലെ ആത്മഹത്യകൾ ഇന്ന് വാർത്തയല്ലാതായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനുളളിൽ മാത്രം മൂന്ന് മലയാളികൾ ജീവനൊടുക്കി. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ജീവനൊടുക്കിയ മലയാളികളുടെ എണ്ണമാകെട്ട മുപ്പതിൽ കൂടുതൽ വരും. പ്രവാസികളുടെ വിവിധ വിഷയങ്ങളിൽ ഇടപെടാൻ സമയം കണ്ടെത്തുന്ന മലയാളി സംഘടനകളും സാമൂഹിക പ്രവർത്തകരും പറയുന്നത്, ഒരാളും ‘ജീവിതം അവസാനിപ്പിക്കരുത്. നിങ്ങൾക്കൊപ്പം പ്രവാസി സമൂഹം ഒപ്പമുണ്ടെന്നാണ്’ ആത്മഹത്യയല്ലാതെ മറ്റൊരു വഴിയില്ലെന്ന് കരുതിയ നിരവധിപേർക്ക് പ്രശ്നങ്ങൾ പരിഹരിച്ച് ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന അനുഭവങ്ങൾ അവർ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.
ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിലും പ്രത്യേകിച്ച് മലയാളി സമൂഹത്തിലും നടക്കുന്ന ആത്മഹത്യകൾക്ക് കാരണമായി പലകാരണങ്ങളും പറയപ്പെടുന്നുണ്ട്. എന്നാൽ പ്രശ്നങ്ങൾ തുറന്ന് പറഞ്ഞ് പരിഹാരസാധ്യത്തിന് ശ്രമിക്കാനാണ് പ്രവാസികൾ തയ്യാറാകേണ്ടത് എന്നാണ് കൗൺസിലർമാർ പറയുന്നത്. ആത്മഹത്യ ചെയ്യുന്നതോടെ ഒരാളുടെ പ്രശ്നങ്ങൾ അവസാനിക്കുകയല്ല; മറിച്ച് ആ ആത്മഹത്യ സമൂഹത്തിൽ ആഘാതം ഉണ്ടാക്കുന്നു. ആത്മഹത്യ െചയ്യുന്നയാളിെൻറ കുടുംബം അതിെൻറ പേരിലുള്ള വിവിധ പ്രശ്നങ്ങൾക്ക് ഇരയാകുകയും ചെയ്യുന്നു. അതിനാൽ വിവേകമുള്ള മനുഷ്യർ തങ്ങളുടെ ജീവിതത്തിൽ എന്ത് പ്രതിസന്ധി ഉണ്ടായാലും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കരുതെന്നാണ് മന:ശാസ്ത്രജ്ഞർ പറയുന്നത്. തങ്ങളുടെ പ്രശ്നസങ്കീർണ്ണതകൾ സുഹൃത്തുക്കളോടോ, സാമൂഹിക പ്രവർത്തകരോടോ, മന:ശാസ്ത്രജ്ഞൻമാരോടെ തുറന്നുപറയുകയും ഉപദേശങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നതാകും ഏറ്റവും മികച്ച പരിഹാര മാർഗം. കൂട്ടായ ആലോചനകളും ചിന്തകളും ഒരു വലിയ പ്രശ്നത്തിെൻറ പരിഹാരത്തിന് കാരണമാകും.
ഇന്ന് ലോകത്ത് ശരാശരി 3000 മനുഷ്യർ ഒാരോ ദിവസവും ആത്മഹത്യ ചെയ്യുന്നു എന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. ആത്മഹത്യ ചെയ്യുന്ന വ്യക്തി അതിനുമുമ്പ് ഏതാണ്ട് 20 ഒാളം തവണ എങ്കിലും ആത്മഹത്യക്ക് ശ്രമിക്കാറുണ്ടെന്നും പഠനങ്ങളിൽ തെളിയുന്നുണ്ട്. ഓരോ വർഷവും പത്ത് ലക്ഷത്തോളം ആളുകൾ ആത്മഹത്യ ചെയ്യുന്നു. ഇതിൽ 17 ശതമാനം ഇന്ത്യയിലാണ്. ഇതിൽ നല്ലൊരു പങ്കും കേരളത്തിലും. മാനസിക, സാമൂഹിക, സാംസ്കാരിക, വിഷയങ്ങളാണ് ഒരാളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതെന്നും എന്നാൽ ശക്തമായ ബോധവത്ക്കരണംവഴി ആത്മഹത്യയുടെ സ്വാധീനം കുറക്കാൻ കരുതുമെന്നും േലാകാരോഗ്യസംഘടന വ്യക്തമാക്കുന്നുണ്ട്.
2013 മുതൽ ലോകത്ത് ആത്മഹത്യവിരുദ്ധ ദിനാചരണം ആരംഭിച്ചത്. പ്രതീക്ഷകൾ അസ്തമിക്കപ്പെടുന്നു എന്ന തോന്നലിെൻറ ഭാഗമായി തളരുന്നവരോട് പുഞ്ചിരിയോടും കരുണയോടുംകൂടി ഒപ്പമുണ്ടെന്ന് ധൈര്യം നൽകലാണ് ഏറ്റവും ആവശ്യം വേണ്ടത്. ഒരാൾ മനോസംഘർഷത്തിലേക്ക് കൂപ്പുകുത്തുന്നു എന്ന തിരിച്ചറിവുണ്ടാകുേമ്പാൾ, അതിെൻറ സൂചന ലഭിച്ചാൽ അതീവ ജാഗ്രതയോടെ അയാളെ ജീവിതത്തിലേക്ക് തിരികെ നടത്താനുള്ള ഉത്തരവാദിത്തം എല്ലാവർക്കും ഉെണ്ടന്നുള്ള ഒാർമപ്പെടുത്തൽ കൂടിയാണ് ഇൗ ദിനാചരണത്തിലൂെട ലക്ഷ്യമിടുന്നതും.
കുടിയേറ്റത്തിൽ ഏർപ്പെടുന്നവരുടെ മനസ് അസ്വസ്ഥമാകാനുള്ള നിരവധി ഘടകങ്ങളുണ്ട്. നാടും വീടുമായുള്ള അകലം, ഒറ്റപ്പെടലുകൾ, തൊഴിൽ സാഹചര്യം, സാമ്പത്തിക വിഷയങ്ങൾ, വീട് നിർമ്മാണം, മക്കളുടെ വിദ്യാഭ്യാസവും ഭാവിയും വിവാഹവും,ദാമ്പത്യം, മറ്റ് കുടുംബപ്രശ്നങ്ങൾ ഇത്തരം കാരണങ്ങൾ പ്രവാസികളെ അലട്ടാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.