നേതാവാകാം, നേതൃത്വശേഷി വളര്‍ത്താം
text_fieldsനേതാവ് എന്നതുകൊണ്ട് രാഷ്ട്രീയക്കാരന് / രാഷ്ട്രീയക്കാരി എന്നല്ല ഉദ്ദേശിക്കുന്നത്. തന്നോടൊപ്പമുള്ള വലുതോ ചെറുതോ ആയ ഒരു ഗ്രൂപ്പിനെ വിജയകരമായി മുന്നോട്ടുനയിക്കുന്നവരെയാണ് യഥാര്‍ത്ഥ നേതാവ് എന്ന് വിളിക്കാവുന്നത്. അതൊരു രാഷ്ട്രീയക്കാരനോ, കമ്പനി സി ഇ ഒ യോ, സിനിമാ സംവിധായകരോ ആരുമാവാം.
ഒരു നേതാവാകുന്നതിന് അടിസ്ഥാനപരമായ ചില സ്വഭാവങ്ങളും ശീലങ്ങളും വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അതില്‍ ഏറ്റവും പ്രധാനമാണ് അച്ചടക്കവും മൂല്യങ്ങളും കമ്മ്യൂണിക്കേഷനും. അച്ചടക്കത്തോടെയുള്ള വ്യക്തി ജീവിതവും തൊഴില്‍ ജീവിതവും നയിക്കുന്ന ഒരാള്‍ക്കു മാത്രമേ മറ്റൊരാളെ നയിക്കാനാകൂ. ധൈര്യം, ആത്മവിശ്വാസം, നിശ്ചയദാര്‍ഢ്യം, സത്യസന്ധത, വിശ്വസ്തത, ലാളിത്യം, ശ്രദ്ധ, പഠനശേഷി, ഫ്ളക്സിബിലിറ്റി, തുറന്ന മനസ്സ്, തീരുമാനമെടുക്കാനുള്ള കഴിവ്, പ്രശ്ന പരിഹരണശേഷി, സ്വാധീനശക്തി തുടങ്ങീ നിരവധി കഴിവുകളുള്ള ഒരാള്‍ക്കു മാത്രമാണ് മികച്ച നേതാവാകാന്‍ കഴിയുകയുള്ളൂ.
നേതൃശേഷിയുടെ ഗുണങ്ങള്‍
നമ്മള് നിലകൊള്ളുന്ന സ്ഥാപനം / സംഘടന എന്തിനു വേണ്ടിയാണോ പ്രവര്‍ത്തിക്കുന്നത് അതേ വിഷന്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിയുന്നു. നമ്മുടെ വ്യക്തിത്വം മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും അവരില്‍ പോസിറ്റീവായ മാറ്റങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതോടൊപ്പം അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാന്‍ ഒരു നേതാവിനു കഴിയണം.
ടീം അംഗങ്ങളുടെ കാര്യക്ഷമതയും ആത്മാര്‍ത്ഥതയും വളര്‍ത്തുന്നതിനും അവരെ ഉത്തരവാദിത്തമുള്ള ജീവനക്കാരാക്കി മാറ്റുന്നതിനും മികച്ച നേതൃശേഷിയുള്ള ഒരാള്‍ക്ക് കഴിയുന്നു. വ്യക്തി-തൊഴില്‍ ജീവിതങ്ങള്‍ സന്തുലിതമായി കൊണ്ടുപോകുന്നതിനും മറ്റുള്ളവരുമായുള്ള ബന്ധങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തുന്നതിനും ഇവര്‍ക്ക് കഴിയുന്നു. ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ് ഒരു നേതാവിനുണ്ടാകണം. സ്വാധീനശേഷിയുള്ള ആളായിരിക്കും ഒരു നല്ല നേതാവ്. അയാളുടെ കൃത്യതയും കഴിവുകളും മറ്റുള്ളവരെ സ്വാധീനിക്കുകയും അതേ പാത പിന്തുടരാന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
പ്രശ്നപരിഹരണശേഷിയും ഒരു നല്ല നേതാവിന്റെ ലക്ഷണങ്ങളാണ്. എല്ലാവര്ക്കും സമ്മതിയായ പരിഹാരങ്ങള്‍ മുന്നോട്ടുവെക്കുന്നതിലൂടെ അയാള്‍ കൂടുതല്‍ ബഹുമാനം ആര്‍ജ്ജിക്കുന്നു. നല്ലൊരു നേതാവിന് ക്രിയേറ്റീവ് ആക്ഷന്‍ ടേക്കര്‍, മാസ്സീവ് ആക്ഷന്‍ ടേക്കര്‍, പ്രോ ആക്ടീവ് ആക്ഷന്‍ ടേക്കര്‍, കണ്‍സിസ്റ്റന്റ് ആക്ഷന്‍ ടേക്കര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.