കൂടുതല്‍ കൂടുതല്‍ പ്രൊഡക്ടീവാകാം, മെന്റല്‍ കൈസനിലൂടെ
text_fieldsജാപ്പനീസ് മാനേജ്മെന്റ് ടെക്നിക്കാണ് കൈസന്‍. ജപ്പാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫീസുകളിലും പ്രൊഡക്ടിവിറ്റി കൂട്ടുന്നതിന് ഈ ടെക്നിക്ക് ഉപയോഗിക്കാറുണ്ട്. ഇതിന് അഞ്ച് സ്റ്റെപ്പുകളാണുള്ളത്. സോര്‍ട്ട്, സെറ്റ് ഇന്‍ ഓര്‍ഡര്‍ ഷൈന്‍, സ്റ്റാന്റേര്‍ഡൈസ്, സസ്റ്റൈന്‍.
സോര്‍ട്ട്: വേണ്ടതും വേണ്ടാത്തതുമായ കാര്യങ്ങള്‍ നമ്മള് സൂക്ഷിച്ചുവെക്കും. ഇത് തരംതിരിക്കുകയെന്നതാണ് സോര്‍ട്ട്. സൂക്ഷിച്ചവയില്നിന്നും ആവശ്യമുള്ളതിനെയും ആവശ്യമില്ലാത്തതിനെയും വേര്‍തിരിച്ച് ഓര്‍ഗനൈസ് ചെയ്യുക.
സെറ്റ് ഇന്‍ ഓര്‍ഡര്‍: എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന തരത്തില്‍ ഓരോന്നിനെയും ഓര്‍ഡറില്‍ ക്രമീകരിക്കുന്നതാണ് സെറ്റ് ഇന്‍ ഓര്‍ഡര്‍. വീട്ടിലെ സാധനങ്ങളുടെ കാര്യത്തിലാണെങ്കില്‍ ദിവസവും ഉപയോഗിക്കുന്നത് എന്നും എടുക്കുന്ന സ്ഥാനത്ത് വെക്കുക, വല്ലപ്പോഴുമെടുക്കുന്നത് വേറൊരു സ്ഥാനത്തുവെക്കുക.
ഷൈന്‍: ആവശ്യമുള്ള സാധനങ്ങള്‍ വൃത്തിയിലും അടുക്കും ചിട്ടയോടും കൂടിയും വെക്കുന്നതിനെയാണ് ഷൈന്‍ എന്നു പറയുന്നത്. പുസ്തകങ്ങളാണെങ്കില്‍ പൊതിയിട്ട് വെക്കുക, പാക്കു ചെയ്തുവെക്കേണ്ടത് ആ രീതിയില്‍ വെക്കുക.
സ്റ്റാന്റേഡൈസ്: എന്നു പറഞ്ഞാല്‍ എപ്പോള്‍ നോക്കിയാലും പുതുമയുണ്ടാവണം. പുസ്തകമാണെങ്കിലും മറ്റ് സാധനങ്ങളാണെങ്കിലും സിസ്റ്റമാറ്റിക്കായി ഒരു ബ്രാന്‍ഡഡ് സാധനമായി തോന്നുംവിധത്തില്‍ സൂക്ഷിച്ചുവെക്കുകയെന്നതാണ്.
സസ്റ്റൈന്‍: മുകളില്‍ പറഞ്ഞ ക്രമീകരണമെല്ലാം ഏതെങ്കിലും ഒരു ദിവസത്തേക്ക് മാത്രം പോര. ഒരു തവണ ചെയ്ത് പിന്നീട് അത് ശ്രദ്ധിക്കാതിരുന്നാല്‍ പഴയപടിയാവാന്‍ അധികനാള്‍ വേണ്ടിവരില്ല. അതിനാല്‍ ഓരോ ആഴ്ചയിലും ഇത് ഭംഗിയായി ക്രമീകരിക്കാന്‍ സമയം ചെലവഴിക്കണം.
മെന്റല്‍ കൈസന്‍: മെന്റല്‍ കൈസനില്‍ സോര്‍ട്ട് ചെയ്യുകയെന്നു പറഞ്ഞാല്‍ മനസിലെ അനാവശ്യമായ കാര്യങ്ങള്‍ നീക്കം ചെയ്യുകയെന്നതാണ്. ആവശ്യമില്ലാത്ത ഒരുപാട് കാര്യങ്ങള്‍ നമ്മള് മനസില്‍ കൊണ്ടുനടക്കാറുണ്ട്. അനാവശ്യമായ പക, വെറുപ്പ്, സങ്കടം, കുറ്റബോധം എന്നിവ നമ്മുടെ വളര്‍ച്ചയ്ക്ക് തടസ്സം നില്ക്കുന്ന കാര്യങ്ങളാണ്. ഇതെല്ലാം എടുത്ത് പുറത്ത് കളയുകയെന്നതാണ് മെന്റല്‍ കൈസന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.
ഭാവിയ്ക്കുവേണ്ടി ആവശ്യമുള്ള കാര്യങ്ങള്‍ക്കായാണ് നമ്മള് വര്‍ക്ക് ചെയ്യേണ്ടത്. അതൊഴിച്ച് ബാക്കിയുള്ളതെല്ലാം പുറത്തുകളയുക. ഇതിനെയാണ് ഇന്നര്‍ ഡീക്ലട്ടറിങ് എന്ന് പറയുന്നത്. ഇന്നര്‍ ഡീക്ലട്ടറിങ്ങിലൂടെ നമ്മുടെ മനസിന്, ശരീരത്തിന്, പ്രയോറിറ്റികള്ക്ക് സമയം കണ്ടെത്താന്‍ നമുക്ക് സാധിക്കും. കൂടാതെ നമുക്ക് ചുറ്റുമുള്ള ആളുകളെ ശ്രദ്ധിക്കാനും മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാനും സഹാനുഭൂതിയുള്ളവരാകാനും പറ്റും. നമ്മുടെ ആരോഗ്യത്തിന് ആവശ്യമായ രീതിയില്‍ ശരിയായ തരത്തില്‍ ശ്വാസോച്ഛാസമെടുക്കുക, മെഡിറ്റേഷന്‍, വിശ്വാസമുള്ളവരോട് മനസ് തുറന്നുള്ള സംസാരം, മനസിലുള്ളതെല്ലാം എഴുതിവെച്ചശേഷം അത് നശിപ്പിച്ച് കളയല്‍ എന്നിങ്ങനെ പല വഴികളിലൂടെ നമുക്ക് മൈന്‍ഡ് ഡീക്ലട്ടര്‍ ചെയ്യാന്‍ പറ്റും. മെന്റല്‍ കൈസനില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഡീക്ലട്ടറിങ്ങാണ്. ഡീക്ലട്ടര്‍ ചെയ്യുന്നതുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്.
നമുക്ക് ആവശ്യമുള്ള കാര്യങ്ങളില്‍ ഫോക്കസ് ചെയ്യാന്‍ സാധിക്കുമെന്നതാണ് പ്രധാപ്പെട്ട ഒരു ഗുണം. മനസ് കുറച്ചുകൂടി ശാന്തമാക്കാന്‍ കഴിയും. മനസിനെ കുറേക്കൂടി ശാന്തമാക്കാനായി മ്യൂസിക് കേള്‍ക്കുക, അടുത്ത കുറച്ചുകാലത്തേക്കുള്ള പ്രോജക്ടുണ്ടാക്കുക, പുതിയ ആശയങ്ങള്‍ കണ്ടെത്തുക, പെറ്റ്സ് ഉണ്ടെങ്കില്‍ അവയുമായി സമയം ചെലവഴിക്കുക, മൈന്‍ഡ് മാപ്പിങ്, പ്രകൃതിഭംഗി ആസ്വദിക്കല്‍, എല്ലാത്തില്‍നിന്നും ഇടയ്ക്കൊരു ബ്രേക്ക് എടുക്കല്‍ തുടങ്ങിയവ ഡീക്ലര്ട്ട് ചെയ്തശേഷം മനസിനെ റീഫില്‍ ചെയ്യാന്‍ സഹായിക്കുന്ന കാര്യങ്ങളാണ്. ഓരോ മൂന്നുമാസം കൂടുമ്പോഴും മെന്റല്‍ കൈസന്‍ ചെയ്യുന്നത് നല്ലതാണ്. അതിനുശേഷം മനസിനെ റീഫില്‍ ചെയ്യാന്‍ സഹായിക്കുന്ന പ്രാക്ടീസുകള്‍ ചെയ്യുകയാണെങ്കില്‍ കൂടുതല്‍ ആനന്തകരമായി ജീവിക്കാന്‍ നമുക്ക് സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.